Keralam

‘സ്വർണ്ണക്കൊള്ള വിവാദങ്ങൾ ശബരിമലയെ ബാധിച്ചില്ല; നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കും’; പി എസ് പ്രശാന്ത്

സ്വർണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്ന കാര്യത്തിൽ സംശയമില്ല. കൃത്യമായി അന്വേഷണം നടക്കും. ഭ​ഗവാന്റെ ഒരു തരി പൊന്നെങ്കിലും മോഷ്ടിച്ചുകൊണ്ട് പോയിട്ടുണ്ടെങ്കിൽ തിരികെ വരുക തന്നെ ചെയ്യും. നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കും. കുറ്റവാളികളെ മാതൃകാപരമായി […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു, തെളിവെടുപ്പ് ഉടൻ

ശബരിമല സ്വർണ്ണ കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടി കസ്റ്റഡിയിൽ. ഒക്ടോബർ 30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. എസ്ഐടിയുടെ ആദ്യ തെളിവെടുപ്പ് ബെംഗളൂരുവിലെന്ന് സൂചന. കോടതിയിൽ നിന്നിറക്കി വൈദ്യ പരിശോധന പൂർത്തിയാക്കി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. അന്വേഷണ സംഘം പോറ്റിയുമായി ഉടൻ തെളിവെടുപ്പിന് […]

District News

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന്റെ രാജി എഴുതി വാങ്ങി എൻ‌എസ്എസ്

ശബരിമല സ്വർണക്കൊള്ളയിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട , മുരാരി ബാബുവിന്റെ രാജി എൻഎസ്എസ് എഴുതി വാങ്ങി. എൻ‌എസ്എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്റായിരുന്നു മുരാരി ബാബു. വിവാദ കാലയളവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. വ്യാഴാഴ്ച രാജി എഴുതി വാങ്ങി. ഞായറാഴ്ചത്തെ കരയോഗം […]

Uncategorized

ശബരിമല സ്വർണ്ണ മോഷണം; ‘കുറ്റക്കാർക്കെതിരെ നടപടിയെടുക്കും, രക്ഷപ്പെടാൻ അനുവദിക്കില്ല’; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമുണ്ടായ ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സ്വർണ്ണപ്പാളി വിവാ​​ദത്തിൽ നിയമസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെ മുഖ്യമന്ത്രി വിമർശിച്ചു. പ്രതിപക്ഷം നടത്തിയ സമരം കേരളത്തിൽ ഇതിനുമുമ്പ് ഈ […]

Uncategorized

‘ദേവസ്വം മന്ത്രി രാജിവെക്കണം, പ്രതിഷേധം തുടരും’; നിയമസഭ ഇന്നും പ്രക്ഷുബ്ധം

ശബരിമല സ്വർ‌ണ്ണപ്പാളി വിവാ​ദത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ബാനർ ഉയർത്തി സ്പീക്കറുടെ മുഖം മറച്ചാണ് പ്രതിഷേധം. കട്ടിളപ്പടി കൂടി കടത്തി എന്ന ആരോപണം വന്നിരിക്കുന്നു. ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ഇക്കാര്യത്തിൽ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് വിഡി […]

Keralam

‘ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയത് ചെമ്പ് പാളി; ഉദ്യോ​ഗസ്ഥ വീഴ്ചയുണ്ടായി’; മുരാരി ബാബു

സ്വർണ്ണപ്പാളി വിവാദത്തിൽ ഉദ്യോ​ഗസ്ഥ വീഴ്ചയുണ്ടായി എന്ന് ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു. ഉണ്ണികൃഷ്ണൻ‌ പോറ്റിയ്ക്ക് കൈമാറിയത് ചെമ്പ് പാളിയാണ്. ചെമ്പ് തെളിഞ്ഞതുകൊണ്ടാണ് പാളി സ്വർണം പൂശാൻ കൊണ്ടുപോയതെന്ന് മുരാരി ബാബു പറഞ്ഞു. സംഭവം നടക്കുമ്പോൾ താൻ ചുമതലയിൽ ഇല്ല. ഫ്രോഡ് ഇടപാടുകൾ ഉണ്ടായിരുന്നെങ്കിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ […]

Keralam

സ്വർണ്ണപ്പാളി വിവാ​ദം; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം; സമരം പ്രഖ്യാപിച്ച് യുഡിഎഫും ബിജെപിയും

സ്വർണ്ണപ്പാളി വിവാ​ദത്തിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. കോൺഗ്രസിന് പുറമേ യുഡിഎഫും സമരമുഖത്തേക്ക്. ചെങ്ങന്നൂരിൽ നിന്നും പന്തളത്തേക്ക് യുഡിഎഫ് പദയാത്ര സംഘടിപ്പിക്കും. കോൺഗ്രസിന്റെ മേഖല ജാഥകൾ ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കും. യുഡിഎഫ് പദയാത്ര വൈകുന്നേരത്തെ യുഡിഎഫ് യോഗത്തിൽ തീരുമാനമാകും. ബിജെപിയും വിഷയത്തിൽ സമരം പ്രഖ്യാപിച്ചു. ശബരിമലയെ തകർക്കാൻ ശ്രമിച്ച […]

Uncategorized

‘വീഴ്ചയിൽ പങ്കില്ല; കൈമാറിയത് അടിസ്ഥാനപരമായി ചെമ്പുപാളി’; മുരാരി ബാബു

സ്വർണ്ണപ്പാളി കൈമാറുമ്പോൾ താൻ ചുമതലയിൽ ഇല്ലായിരുന്നുവെന്ന് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു. മഹസറിൽ താൻ ഒപ്പിട്ടിട്ടില്ല. വീഴ്ചയിൽ തനിക്ക് പങ്കില്ല. കൈമാറിയത് അടിസ്ഥാനപരമായി ചെമ്പുപാളി തന്നെയാണെന്നും അതുകൊണ്ടാണ് രേഖകളിൽ ചെമ്പുപാളി എന്ന് എഴുതിയതെന്നും മുരാരി ബാബു  പറഞ്ഞു. സ്വർണ്ണപ്പാളി കൈമാറുമ്പോൾ താൻ ചുമതലയിൽ ഇല്ലായിരുന്നു. 2019 ജുലൈ […]

Keralam

‘ഭഗവാൻ്റെ പൊന്ന് ആരെടുത്താലും ശിക്ഷിക്കപ്പെടണം; ആരെയും സംരക്ഷിക്കില്ല, ഉപ്പ് തിന്നവർ വെള്ളം കുടിക്കണം’; പിഎസ് പ്രശാന്ത്

ശബരിമല സ്വർണമോഷണത്തിൽ, 2019 ലെ ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരായ നടപടി ബോർഡ് ചർച്ച ചെയ്യും. വ്യവസ്ഥ ഇല്ലായ്മ 2019 ൽ നടന്നതാണ്. ഭഗവാന്റെ ഒരു തരി പൊന്ന് ആരെടുത്താലും ശിക്ഷിക്കപ്പെടണമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ദേവസ്വം […]

Keralam

‘ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ല; ഇ-മെയിലിൽ ചോദിച്ചത് ഉപദേശം, അനുമതിയല്ല’; എൻ വാസു

ശബരിമല സ്വർണപ്പാളി വിവാ​ദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ല. സ്പോൺസർ എന്ന നിലയിൽ കണ്ടിട്ടുണ്ട്. താൻ ഉള്ള കാലത്ത് അല്ല ദ്വാരപാലക ശിൽപങ്ങൾ ഇളക്കി കൊണ്ടുപോകുന്നതും തിരികെ സ്ഥാപിക്കുന്നതും എന്ന് എൻ വാസു  പറഞ്ഞു. മെയിലിൽ ഉണ്ണികൃഷ്ണൻ പോറ്റി ചോദിച്ചത് […]