Keralam

ശബരിമലയിലെ പുതിയ ഭസ്മക്കുളം; നിര്‍മാണം ഹൈക്കോടതി തടഞ്ഞു

കൊച്ചി: ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മാണം ഹൈക്കോടതി തടഞ്ഞു. രണ്ടാഴ്ചയ്‌ത്തേക്കാണ് സ്‌റ്റേ. കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കരുതെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു. ഉന്നതാധികാര സമിതി, പോലീസ്, സ്‌പെഷല്‍ കമ്മിഷണര്‍ എന്നിവരെ തീരുമാനം അറിയിക്കണമെന്ന് ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കി. പുതിയ ഭസ്മക്കുളം നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. […]

Keralam

ശബരിമലയിലെ കേടായ അരവണ വളമാക്കി മാറ്റും ; സ്വകാര്യകമ്പനിക്ക് കരാർ

പത്തനംതിട്ട : ശബരിമലയിലെ കേടായ ആറരലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാന്‍ തീരുമാനം. സെപ്റ്റംബറോടെ കേടായ അരവണ പൂർണ്ണമായി നീക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഒന്നേകാൽ കോടിക്ക് ഏറ്റുമാനൂർ ആസ്ഥാനമായ സ്വകാര്യകമ്പനി കരാർ എടുത്തിട്ടുണ്ട്. ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് കരാറെടുത്തിരിക്കുന്നത്. 6,65,127 ടിൻ കേടായ […]

Keralam

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; വൻ ഭക്തജന തിരക്ക്

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് രാവിലെ തുറന്നു. വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഗുരുവായൂരിലും പൊന്നിൻ ചിങ്ങത്തിൽ ഗുരുവായൂരപ്പനെ ദർശിക്കാൻ നിരവധി പേരാണ് എത്തിയത്. വയനാട്ടിലെ വൻ ദുരന്തത്തിന്റെ നടുക്കം വിട്ടു മാറും മുന്നേയാണ് ഇത്തവണ മലയാളി ചിങ്ങത്തെ വരവേൽക്കുന്നത്. സർക്കാർ തലത്തിലുള്ള ഓണം […]

Keralam

കർക്കിടക മാസപൂജകൾക്കായി ശബരിമല നട തുറന്നു

കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഉപദേവതാ നടകളിൽ ദീപം തെളിയിച്ച് ആഴിയിൽ അ​ഗ്നി പകർന്നതിന് ശേഷമാണ് ഭക്തരെ ദർശനത്തിന് അനുവദിക്കുന്നത്. കർക്കിടകം […]

India

നിലക്കൽ-പമ്പ സർവീസുകൾക്ക് അധിക തുക ഈടാക്കാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്ന് കേരളം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മണ്ഡല-മകരവിളക്ക് കാലത്ത് നിലക്കൽ – പമ്പ സർവീസിന് അധിക തുക ഈടാക്കാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. സൗജന്യ സർവീസ് നടത്തണമെന്ന വിഎച്ച്പിയുടെ നിർദേശം അംഗീകരിക്കാൻ സ്കീം നിലവിൽ ഇല്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കുന്നു. സൗജന്യ യാത്ര സംബന്ധിച്ച വിഎച്ച്പി ഹർജി തള്ളണമെന്നും കേരളം […]

Keralam

കണ്‌ഠര് രാജീവര് ശബരിമല തന്ത്രിസ്ഥാനം ഒഴിയുന്നു; മകൻ ബ്രഹ്മദത്തൻ സ്ഥാനം ഏറ്റെടുക്കും

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് കണ്‌ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു. പകരം മകൻ കണ്‌ഠര് ബ്രഹ്‌മദത്തനാണ് (30) തന്ത്രി സ്ഥാനത്തേക്കെത്തുന്നത്. ആഗസ്റ്റ് 16ന് മേല്‍ശാന്തി നടതുറക്കുന്നത് ബ്രഹ്‌മദത്തന്‍റെ സാന്നിധ്യത്തിലായിരിക്കും. എട്ടാം വയസില്‍ ഉപനയനം കഴിഞ്ഞതു മുതല്‍ ബ്രഹ്‌മദത്തന്‍ പൂജകള്‍ പഠിച്ചുതുടങ്ങിയിരുന്നു. നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കോട്ടയം […]

Keralam

ശബരിമല ദർശനത്തിന് അനുമതി തേടിയുള്ള പത്തുവയസുകാരിയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമല ദർശനത്തിന് അനുമതി തേടിയുള്ള പത്തുവയസുകാരിയുടെ ഹർജി തള്ളി ഹൈക്കോടതി. ശബരിമല സ്ത്രീ പ്രവേശനം സുപ്രീംകോടതി വിശാലബെഞ്ചിനെ പരിഗണനയിലുള്ള കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ബംഗളൂരു നോർത്ത് സ്വദേശിയായ 10 വയസുകാരിയാണ് ഹർജി നൽകിയത്. തനിക്ക് ആർത്തവം ആരംഭിച്ചിട്ടില്ലെന്നും അതിനാൽ മണ്ഡലപൂജ, മകരവിളക്ക് കാലത്ത് ശബരിമല ദർശനത്തിന് […]

Keralam

ഏലക്കയിൽ കീടനാശിനി സാന്നിധ്യം; അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌. ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. അഞ്ചു കോടിയിൽ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്. അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്  വന്യമൃഗങ്ങൾ ഉള്ളതിനാൽ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ […]

District News

സ്‌പോട്ട് ബുക്കിങ് ഇല്ല: ശബരിമല ദർശനത്തിന് ഇനി ഓൺലൈൻ ബുക്കിങ് മാത്രം

കോട്ടയം: ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർഥാടനകാലം മുതൽ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർഥാടകരുടെ ഓൺലൈൻ ബുക്കിങ് പരിധി 80,000 ആയി നിജപ്പെടുത്തുന്നുവെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ഇന്ന് ചേര്‍ന്ന ദേവസ്വം ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് തിരുവിതാംകൂർ ദേവസ്വത്തിന്‍റെ തീരുമാനം.സീസണ്‍ […]

Keralam

വിഷുക്കണി ദർശനത്തിനായി ശബരിമല സന്നിധാനം ഒരുങ്ങി

പത്തനംതിട്ട: വിഷുക്കണി ദർശനത്തിനൊരുങ്ങി ശബരിമല സന്നിധാനം. നാളെ പുലർച്ചെ നാല് മണി മുതൽ ഏഴ് മണിവരെയാണ് ദർശനം. ഐശ്വര്യ സമൃദ്ധിക്കായി വിഷു ദിനത്തിൽ അയ്യനെ ഒരു നോക്ക് കാണാനായി കാത്തിരിക്കുകയാണ് ഭക്ത ജനങ്ങൾ. വിഷുക്കണി ദർശനത്തിനായി ശബരിമല നട തുറന്നപ്പോൾ മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.  വിഷുക്കണി […]