No Picture
Keralam

വിഷു പൂജയ്ക്കായി ശബരിമല ഏപ്രില്‍ 10ന് തുറക്കും; വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആര്‍ടിസി

ശബരിമല: മേട മാസപൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ശബരിമല ക്ഷേത്രം ഏപ്രില്‍ 10 ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം ഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും […]

Keralam

ദേവസ്വം ബോർഡിൻ്റെ പമ്പിൽ ഇന്ധനമില്ലാത്തതിനാൽ ശബരിമലയിലെത്തുന്ന തീർത്ഥാടകർ ദുരിതത്തിൽ

പത്തനംതിട്ട: ദേവസ്വം ബോര്‍ഡിന്‍റെ പമ്പിൽ ഇന്ധനം ഇല്ലാത്തതിനാല്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ ദുരിതത്തിലായി. ദേവസ്വം ബോര്‍ഡിന്‍റെ നിലയ്ക്കലിലെ പമ്പിലാണ് പെട്രോളും ഡീസലും തീര്‍ന്നത്. ഇതോടെ പമ്പ് അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഇതേ അവസ്ഥയാണുള്ളതെന്നും നിലയ്ക്കലില്‍നിന്നും ഇന്ധനം നിറക്കാമെന്ന് കരുതിയെത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഇവിടെ കുടുങ്ങിപോവുന്ന അവസ്ഥയാണെന്നും നാട്ടുകാര്‍ പറഞ്ഞു. […]

Keralam

അനിയന്ത്രിത തിരക്ക്; ശബരിമല സന്നിധാനത്തെ കൈവരി തകർന്നു

ശബരിമല സന്നിധാനത്ത് കൈവരി തകർന്നു. ഫ്ലൈ ഓവറിൽ നിന്നും  ശ്രീകോവിന് മുൻപിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകർന്നത്. തീര്‍ത്ഥാടകരുടെ തിരക്ക് മൂലമാണ് സംഭവം. നേരത്തെ തന്നെ കൈവരിക്ക്  ബലക്ഷയം ഉണ്ടായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല. തകര്‍ന്ന വേലിക്ക് പകരം തിരക്ക് നിയന്ത്രിക്കാൻ നിലവിൽ കയറ് കെട്ടിയിരിക്കുകയാണ്.

Keralam

ശബരിമലയില്‍ അരവണ പ്രതിസന്ധി; ഒരാള്‍ക്ക് നല്‍കുന്നത് അഞ്ച് ടിന്‍ മാത്രം

പത്തനംതിട്ട: ശബരിമലയില്‍ അരവണ പ്രതിസന്ധി തുടരുന്നു. അരവണ ടിന്നുകളുടെ ക്ഷാമം മൂലം ഒരു ഭക്തന് അഞ്ച് ടിന്‍ വീതം അരവണ മാത്രമാണ് നല്‍കാന്‍ കഴിയുന്നത്. ഇന്ന് കൂടുതല്‍ അരവണ ടിന്നുകള്‍ സന്നിധാനത്തേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്. മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അരവണയ്ക്ക് ക്ഷാമം വരാതിരിക്കാന്‍ […]

Keralam

ശബരിമല നടയടച്ചു; മകരവിളക്ക് പൂജയ്ക്കായി 30ന് തുറക്കും

ഈ വർഷത്തെ മണ്ഡല പൂജ പൂർത്തിയാക്കി ശബരിമല നടയടച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ക്ഷേത്രത്തിന്‍റെ നടയടച്ചത്. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വീണ്ടും നട തുറക്കും. 41 ദിവസം നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയാണ് ശബരിമല സന്നിധാനത്ത് മണ്ഡല പൂജ നടത്തിയത്. ബുധാനാഴ്ച രാവിലെ നെയ്യഭിഷേകം പൂർത്തിയാക്കി. […]

District News

ശബരിമല തിരക്ക്: അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി

ശബരിമലയിലെ തിരക്ക് കൂടുന്ന സാഹചര്യത്തിൽ അവധി ദിവസമായിട്ടും പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. നിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദേശം നൽകി. മാത്രമല്ല ശബരിമലയിലേക്കുള്ള വാഹനങ്ങൾ വഴിയിൽ തടയുകയാണെങ്കിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപെടണമെന്നും കോടതി നിർദേശിച്ചു. അഞ്ചിടങ്ങളിലായി അയ്യപ്പഭക്തരുടെ […]

Keralam

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; മൂന്നു മരണം

തേനി: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മൂന്നു മരണം. തെലങ്കാന സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. തമിഴ്നാട് തേനിയിലെ ദേവദാനപ്പെട്ടിയിൽ വച്ചായിരുന്നു അപകടം. 2 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു ശബരിമല ദർശനത്തിന് ശേഷം മടങ്ങി പോകുമ്പോഴാണ് അപകടം. മരിച്ചവർ […]

District News

ശബരിമല ദർശന സമയം നീട്ടും

ശബരിമല ദർശന സമയം ഒരു മണിക്കൂർ നീട്ടാന്‍ തീരുമാനം. ശബരിമലയിൽ തിരക്ക് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ദർശന സമയം നീട്ടാന്‍ തന്ത്രി അനുമതി നൽകി. ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും.  14 മണികൂർ വരെ ക്യൂ നിന്നാണ് തീർത്ഥാടകർ ശബരിമല ദർശനം നടത്തുന്നത്. ക്യൂ കോംപ്ലക്സിൽ സൗകര്യങ്ങളില്ലെന്നാണ് […]

District News

സന്നിധാനത്ത് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യൽ റെസ്‌ക്യൂ ആംബുലൻസ്

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യൽ റെസ്‌ക്യൂ ആംബുലൻസ് ഉടൻ വിന്യസിക്കും. കനിവ് 108 ആംബുലൻസിന്റെ 4×4 റെസ്‌ക്യു വാൻ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതൽ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നൽകിയതിനെത്തുടർന്നാണ് നടപടി. നിലവിൽ പമ്പയിൽ […]

District News

ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു, നട തുറക്കാന്‍ 20 മിനുട്ടോളം വൈകി

പത്തനംതിട്ട:ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു, നട തുറക്കാന്‍ 20 മിനുട്ടോളം വൈകി. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43)  ആണ് മരിച്ചത്. രാവിലെ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. സന്നിധാനം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തെതുടര്‍ന്ന് ഇന്ന് ശബരിമല നട തുറക്കാന്‍ 20 […]