Keralam

ശബരിമല: റിയല്‍ ടൈം ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം മൂന്നിടത്ത്; തീര്‍ഥാടകര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും കയ്യില്‍ കരുതണം: ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രതിദിനം 70,000 പേര്‍ക്ക് വെര്‍ച്വല്‍ ബുക്കിങ്ങിന് പുറമെ, പതിനായിരം പേര്‍ക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. വണ്ടിപ്പെരിയാര്‍, പമ്പ, […]

Keralam

വെര്‍ച്വല്‍ ക്യൂവിനോടൊപ്പം കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റും ബുക്ക് ചെയ്യാം; ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും

ശബരിമലയിൽ വെര്‍ച്വല്‍ ക്യൂവിനോടൊപ്പം കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റും നൽകും. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പം നൽകും. 40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാനാകും. തീര്‍ത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തില്‍ 383 ബസും രണ്ടാം ഘട്ടത്തില്‍ 550 ബസുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ശബരിമല […]

Keralam

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടകര്‍ക്ക് സേവനം നൽകാൻ 1500 അംഗങ്ങൾ, 135-ലധികം സേവനകേന്ദ്രങ്ങള്‍; സജ്ജമായി വനം വകുപ്പ്

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് വനം വകുപ്പിന്റെ ഭാഗത്തുനിന്നുമുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ പമ്പയില്‍ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുമായി വനം വകുപ്പിന്റെ സംസ്ഥാനതല കോര്‍ഡിനേറ്ററായി ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് & ഫീല്‍ഡ് ഡയറക്ടര്‍ പ്രോജക്ട് ടൈഗര്‍ കോട്ടയത്തിനെ നിയമിച്ചു. […]

District News

കോട്ടയത്ത് ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വെജിറ്റേറിയന്‍ ഭക്ഷണവില നിര്‍ണയിച്ചു;കലക്ടര്‍ ജോണ്‍ വി. സാമുവല്‍

കോട്ടയം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീര്‍ഥാടകര്‍ക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ചു ജില്ലാ കലക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി. ഒക്ടോബര്‍ 25ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികളും, വിവിധ വകുപ്പ് […]

Keralam

‘ശബരിമല തീര്‍ത്ഥാടനം, സന്നദ്ധ സേവനം നടത്താന്‍ താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കും’: മന്ത്രി വീണാ ജോര്‍ജ്

ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കല്‍, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന […]

Keralam

‘ശബരിമല തീർഥാടകർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് കവറേജ്, ഇത്തവണ സുഗമമായ ദർശനം ഒരുക്കും’: മന്ത്രി വി എൻ വാസവൻ

മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി ശബരിമലയിൽ എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുകയെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. മരക്കൂട്ടംമുതൽ […]

Keralam

ശബരിമല തീര്‍ത്ഥാടനം; വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 ഭക്തർക്ക് ദര്‍ശനം നടത്താം

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്തർക്ക് വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 പേര്‍ക്ക് ദര്‍ശനം നടത്താം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഏറ്റവും പുതിയ തീരുമാനം. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. എരുമേലി, പമ്പ, വണ്ടിപ്പെരിയാര്‍ ഇടത്താവളങ്ങളില്‍ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യം […]

Keralam

ശബരിമല തീര്‍ഥാടകര്‍ക്കുള്ള സ്പോട്ട് ബുക്കിംഗ് ഇത്തവണ മൂന്ന് ഇടത്താവളങ്ങളില്‍ മാത്രം

ശബരിമല തീര്‍ഥാടകര്‍ക്കുള്ള സ്പോട്ട് ബുക്കിംഗ് ഇത്തവണ മൂന്ന് ഇടത്താവളങ്ങളില്‍ മാത്രം. കഴിഞ്ഞ വര്‍ഷം 6 ഇടത്താവളങ്ങളില്‍ ആയിരുന്നു സ്പോട്ട് ബുക്കിംഗ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ചേരുന്ന അവലോകന യോഗശേഷം അന്തിമ തീരുമാനമുണ്ടാകും.  കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആയിരിക്കും ഇത്തവണ ശബരിമലയിലെ സ്പോട്ട് ബുക്കിംഗ്. കൂടുതല്‍ ഇടത്താവളങ്ങളില്‍ സ്പോട്ട് ബുക്കിംഗ് […]

Keralam

ചിത്തിര ആട്ട വിശേഷത്തിനൊരുങ്ങി ശബരിമല; നാളെ നട തുറക്കും

പത്തനംതിട്ട : ചിത്തിര ആട്ടവിശേഷത്തിന്‍റെ പൂജകൾക്കായി ശബരിമല നട നാളെ (ഒക്‌ടോബര്‍ 29) തുറക്കും. 31ന് ചിത്തിര ആട്ടവിശേഷം നടക്കും. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. തന്ത്രി കണ്‌ഠര് രാജീവരുടെയും മകൻ കണ്‌ഠര് ബ്രഹ്മദത്തൻ്റെയും സാന്നിദ്ധ്യത്തിൽ മേൽശാന്തി വിഎൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. […]

Keralam

പമ്പ മുതല്‍ സന്നിധാനം വരെ 15 ഇടങ്ങളിൽ ഓക്സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കും: വീണാ ജോർജ്

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. ഇതിനായി മെഡിക്കല്‍ കോളേജില്‍ മതിയായ സൗകര്യങ്ങളൊരുക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. മികച്ച ചികിത്സയോടൊപ്പം […]