Keralam

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ എണ്ണം കുറച്ചു, സ്‌പോട് ബുക്കിങ് ഒഴിവാക്കിയേക്കും; ദര്‍ശനത്തിന് അയ്യപ്പഭക്തരുടെ തിരക്ക്

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം കുറച്ചു. ഈ ദിവസങ്ങളില്‍ സ്‌പോട് ബുക്കിങും ഒഴിവാക്കിയേക്കും.തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25ന് വെര്‍ച്വല്‍ ക്യൂ 54,444 പേര്‍ക്കു മാത്രമായാണ് കുറച്ചത്. മണ്ഡല […]

Keralam

നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന്റെ തലയിലൂടെ ബസ് കയറി ഇറങ്ങി; ദാരുണാന്ത്യം

പത്തനംതിട്ട: ഉറങ്ങിക്കിടന്ന അയപ്പഭക്തന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശി ഗോപിനാഥ് ആണ് മരിച്ചത്. 24 വയസായിരുന്നു. തമിഴ്നാട്ടിൽ നിന്നും തീർഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്. ദർശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിങ് ഏരിയയിൽ നിലത്തു കിടന്ന് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് […]

Keralam

ശബരിമലയിൽ ദിലീപിന്റെ VIP ദർശനം; ആരാണ് ഭക്തരെ തടയാൻ അധികാരം നൽകിയതെന്ന് ഹൈക്കോടതി

ശബരിമലയിൽ ദിലീപിന്റെ VIP ദർശനം ഗൗരവകരമായതെന്ന് ഹൈക്കോടതി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്ന് കോടതി ആരാഞ്ഞു. സോപാനത്തിനു മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ദിലീപിന് ദർശനം നടത്തുന്നതിനായി മറ്റുള്ള ഭക്തരെ തടഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു.ദർശനം നടത്തുന്ന സമയത്തെ ദൃശ്യങ്ങൾ കോടതി തുറന്ന കോടതിയിൽ പരിശോധിക്കുകയുണ്ടായി. ഒന്നാം […]

Keralam

ശബരിമല തീർത്ഥാടകര്‍ക്കായി ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസം

തീർത്ഥാടന ടൂറിസം മേഖലയിൽ പുതിയൊരു ചുവടുവയ്പുമായി കേരള ടൂറിസത്തിൻ്റെ ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു. ശബരിമലയുടെ പ്രധാന വിവരങ്ങൾ അടങ്ങുന്ന ലഘു ചലച്ചിത്രം, ഇംഗ്ലീഷ് ഇ-ബ്രോഷർ, തെരഞ്ഞെടുത്ത മികച്ച ഫോട്ടോഗ്രാഫുകളുടെ ഗ്യാലറി എന്നിങ്ങനെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ ഉള്ളടക്കവുമായി വളരെ വിപുലമായ […]

Keralam

ശബരിമലയിൽ വൻ തിരക്ക്; വലിയ നടപ്പന്തലിലെ 6 നിരയിലും തീർഥാടകർ തിങ്ങിനിറഞ്ഞു

ശബരിമലയിൽ വലിയ തിരക്ക് തുടരുന്നു. രാവിലെ എട്ടുമണിക്ക് ശരംകുത്തിക്കും അപ്പുറത്തേക്ക് ക്യു നീണ്ടു. ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ച സമയത്ത് കുറഞ്ഞത് 10,000 പേരെങ്കിലും പതിനെട്ടാം പടികയറാനുള്ള ക്യുവിൽ ഉണ്ടായിരുന്നു. ഇവരെല്ലാം ഇന്നാണ് പടികയറി ദർശനം നടത്തിയത്. വടക്കേ നടയിലും ദർശനത്തിനുള്ള നീണ്ട നിരയാണ്. ഏറ്റവും […]

Keralam

ശബരിമലയിൽ നിലവാരമില്ലാത്ത ഭക്ഷണങ്ങൾ വിൽപ്പന നടത്തിയതിൽ വിമർശനവുമായി ഹൈക്കോടതി

ശബരിമലയിൽ നിലവാരമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ വിൽപ്പന നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.അത്തരക്കാർക്കെതിരെ ഉരുക്ക് മുഷ്ടി പ്രയോഗിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. നിലയ്ക്കലിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു വിമർശനം. അമിത വില ഈടാക്കുന്നതിനെതിരെയും, മറ്റും പരിശോധന നടക്കുന്നതായി പത്തനംതിട്ട ജില്ലാ കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ആരോഗ്യ – റവന്യു വിഭാഗം […]

Keralam

ശബരിമലയിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക്; ഡോളി തൊഴിലാളി സമരം പോലെയുള്ളത് ആവർത്തിക്കരുതെന്ന് ഹൈക്കോടതി

ശബരിമലയിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്തി ഹൈക്കോടതി. ശബരിമല, പമ്പ ,സന്നിധാനം എന്നിവിടങ്ങളിലെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ആവർത്തിക്കരുതെന്ന് ഹൈക്കോടതി നിർദേശം. ശബരിമല തീർത്ഥാടന കേന്ദ്രമാണെന്നും സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഡോളി സമരത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. അയ്യപ്പ ഭക്തരെ […]

Keralam

കനത്ത മഴ: കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനം

ശബരിമല :കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. വണ്ടിപെരിയാര്‍ സത്രം, പുല്‍മേട്, എരുമേലി വഴിയുള്ള തീര്‍ഥാടനത്തിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മോശം കാലാവസ്ഥ പരിഗണിച്ചാണ് ഹൈക്കോടി ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകും വരെ ഇതുവഴി തീര്‍ത്ഥാടനം പാടില്ലെന്നും ഉത്തരവിലുണ്ട്. അതിശക്തമായ മഴ തുടരുന്നതിനാൽ എരുമേലി- […]

Keralam

വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് 70,000 ; ശബരിമലയിൽ തീർത്ഥാടന തിരക്ക് തുടരുന്നു

ശബരിമലയിൽ തീർത്ഥാടന തിരക്ക് തുടരുന്നു. ഇന്നും വെർച്വൽ ക്യൂ ബുക്കിംഗ് 70,000 ആണ്. കഴിഞ്ഞ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം 80,000 കടന്നിരുന്നു. ഇന്നലെ 75,821ഭക്തർ ദർശനം നടത്തി. സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വർധനവുണ്ട്. ഒരേ സമയം കൂടുതൽ തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തുന്നുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് […]

Uncategorized

അമിത കൂലി ആവശ്യപ്പെട്ടു; ശബരിമലയിൽ നാല് ഡോളി തൊഴിലാളികൾ അറസ്റ്റിൽ

ശബരിമലയിൽ നാല് ഡോളി തൊഴിലാളികൾ അറസ്റ്റിൽ. ഭക്തരിൽ നിന്ന് അമിതമായി കൂലി ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് തിരിച്ചയക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ഇടുക്കി സ്വദേശികളായ നാലു പേരെയാണ് പമ്പ പോലീസ് അറസ്റ്റ് ചെയ്തത്. സെൽവം , വിപിൻ, സെന്തിൽ കുമാർ, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. അതേസമയം ശബരിമലയിൽ […]