District News

‘ശബരിമലയില്‍ നേരിട്ട് സ്‌പോട്ട് ബുക്കിങ്ങ് ഉണ്ടാവില്ല’; രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ നേരിടും: മന്ത്രി വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിങ്ങ് ഒഴിവാക്കിയതിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ശബരിമലയില്‍ പ്രതിദിനം 80,000 എന്ന് തീരുമാനിച്ചത് വരുന്ന തീര്‍ഥാടകര്‍ക്ക് സുഗമമായും സുരക്ഷിതമായും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ്. അവിടെ മാലയിട്ട് ഇരുമുടിക്കെട്ടുമായി വരുന്ന ഒരു തീര്‍ഥാടകനും തിരിച്ചുപോകേണ്ടി വരില്ലെന്നും വാസവന്‍  […]

Keralam

ശബരിമല സ്‌പോട്ട് ബുക്കിങ് വിവാദം: സംയുക്ത യോഗം വിളിച്ച് ഹൈന്ദവ സംഘടനകൾ

ശബരിമല സ്പോട്ട് ബുക്കിങ് തീരുമാനത്തിൽ സംയുക്ത യോഗം വിളിച്ച് ഹൈന്ദവ സംഘടനകൾ. ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഈമാസം 26 ന് പന്തളത്ത് ചേരും. തീർത്ഥാടനത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥകാട്ടുന്നുവെന്നാണ് ആരോപണം. സമരപരിപാടികൾ, ബോധവൽക്കരണം എന്നിവ നടത്താനും തീരുമാനം. ആചാര സംരക്ഷണ സമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം ഉൾപ്പെടെ […]

Keralam

ശബരിമലയിലെ സ്പോട്ട് ബുക്കിങ്ങ്; സമരവേദിയായി ശബരിമലയെ മാറ്റുന്നത് ശരിയല്ല; പിടിവാശി ‌ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല

ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് ഒഴിവാക്കിയതിനെതിരെ പ്രക്ഷോഭം നടത്താനില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.സമരവേദിയായി ശബരിമലയെ മാറ്റുന്നത് ശരിയല്ല. സ്പോട്ട് ബുക്കിംഗ് ആരംഭിക്കണമെന്നും ഓൺലൈൻ ബുക്കിംഗ് മാത്രമേ പാടുമെന്ന് പിടിവാശി ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.പ്രക്ഷോഭത്തിന്റെ ഭാഗമാക്കാനുള്ള നീക്കത്തിന് ഇല്ല എന്ന് രമേശ് ചെന്നിത്തല പറ‍ഞ്ഞു. ഇത്തവണ ഓൺലൈൻ ബുക്കിങ് […]

Keralam

ശബരിമലയില്‍ ഇക്കുറി വെര്‍ച്വല്‍ ക്യൂമാത്രം; ദര്‍ശന സമയത്തില്‍ മാറ്റം

തിരുവനന്തപുരം; ശബരിമലയില്‍ ഇക്കുറി വെര്‍ച്വല്‍ ക്യൂ മാത്രമായിരിക്കുമെന്ന് തിരുവിതാംകൂര്‍ േവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഒരു ഭക്തനും ദര്‍ശനം കിട്ടാതെ തിരിച്ചുപോകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് വെര്‍ച്വല്‍ ക്യൂ തീരുമാനം ഏര്‍പ്പെടുത്തിയതെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനം […]

Keralam

ശബരിമലയില്‍ സ്‌പോട് ബുക്കിങ്‌ തുടര്‍ന്നേക്കും; തീരുമാനം ഇന്നു ചേരുന്ന അവലോകന യോഗത്തിന് ശേഷം

തിരുവനന്തപുരം: ശബരിമലയില്‍ സ്‌പോട് ബുക്കിങ്‌ ഒഴുവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറാന്‍ സാധ്യത. ഇന്നു തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രസിഡന്‍റ് പി എസ് പ്രശാന്തിന്‍റെ നേതൃത്വത്തില്‍ ചേരുന്ന ശബരിമല അവലോകന യോഗത്തിന് ശേഷം അന്തിമ തീരുമാനമറിയാം.  സ്‌പോട് ബുക്കിങ്ങിനെതിരെ ദേവസ്വം ബോര്‍ഡ് അംഗങ്ങളില്‍ […]

Keralam

സ്പോട്ട് ബുക്കിങ് ഉണ്ടാവില്ല, വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന് തീരുമാനിച്ചത് ഭക്തരുടെ സൗകര്യത്തിനെന്ന് മന്ത്രി വാസവന്‍

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം പ്രതിദിനം 80,000 ആയി ക്രമപ്പെടുത്തിയത് സുഗമമായ തീര്‍ത്ഥാടനത്തിന് വേണ്ടിയാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍. വെര്‍ചല്‍ ക്യൂ ബുക്കിങ് മാത്രം മതിയോ സ്‌പോട്ട് ബുക്കിങ് അനുവദിക്കണോ എന്നത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം […]

Keralam

ശബരിമല അവലോകന യോഗത്തില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ ഒഴിവാക്കി

ശബരിമല അവലോകന യോഗത്തില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിന്നാണ് മാറ്റിയത്. ഡിജിപിയും ഇന്റലിജന്‍സ് ഹെഡ് ക്വാട്ടേഴ്‌സ് എഡിജിപിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായ അജിത് കുമാറാണ് യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. പ്രതിപക്ഷവും പി വി അന്‍വറും അജിത് […]

Keralam

ശബരിമലയില്‍ ഇത്തവണയും ഓണ്‍ലൈന്‍ ബുക്കിങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശനം

തിരുവനന്തപരം: ശബരിമലയില്‍ ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം. ദിവസവും പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണു തീരുമാനം. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സമയത്ത് തന്നെ യാത്രാ വഴി […]

Keralam

നീലിമല ‍കയറുന്നതിനിടെ നെഞ്ചുവേദന: ശബരിമല ഡ്യൂട്ടിക്കു പോയ സിപിഒ മരിച്ചു

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കു പോയ പോലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ നിവാസിൽ അമൽ ജോസാണ്(28) മരിച്ചത്. ശബരിമല മാസപൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്കു പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. നീലിമല വഴി മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടർന്ന് പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]

Keralam

ചെങ്ങന്നൂർ – പമ്പ അതിവേഗ റെയിൽ പാതയിൽ ശബ്ദം കുറഞ്ഞ ട്രെയ്നുകൾ

ആലപ്പുഴ: നിർദിഷ്ട ചെങ്ങന്നൂർ-പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ റെയിൽവേ അംഗീകരിച്ചു. സർവേയുടെ അടിസ്ഥാനത്തിൽ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി റെയിൽവേ ബോർഡിനു സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് ബോർഡ് പരിശോധിച്ചുതുടങ്ങി. പാതയ്ക്കുവേണ്ട ചെലവു കണക്കാക്കുന്നത് ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും. വനമേഖലയുടെ സാന്നിധ്യമുള്ളതിനാൽ ഹരിത തീവണ്ടികളായിരിക്കും ഓടിക്കുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ശബ്ദം കുറയ്ക്കുകയാണ് പ്രധാന […]