Keralam

‘സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി’; വീണ്ടും വെട്ടിലായി സജി ചെറിയാന്‍

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ വിമര്‍ശനം ശക്തമാവുന്നതിനിടെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അങ്ങനെയാണ് ജീവന്‍ നിലനിര്‍ത്തിയതെന്നും പത്തനംതിട്ടയില്‍ […]

Keralam

‘ആരോഗ്യരംഗത്തെ നല്ല മാറ്റം UDFനെ ഭയപ്പെടുത്തുന്നു, വീണ ജോർജ് പ്രഗത്ഭയായ മന്ത്രി’: മന്ത്രി സജി ചെറിയാൻ

കേരളത്തിലെ മികച്ച വകുപ്പുകളെയും വകുപ്പിന് നേതൃത്വം കൊടുക്കുന്നവരെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. വീണ ജോർജ് പ്രഗൽഭരായ മന്ത്രിയെന്ന് ആർക്കും സംശയമില്ല. ആരോഗ്യരംഗത്തെ നല്ല മാറ്റം യുഡിഎഫിനെ ഭയപ്പെടുത്തുന്നു. കെട്ടിടത്തിനകത്തേക്ക് മണ്ണുമാറ്റി യന്ത്രം പ്രവേശിക്കാത്തതിനാലാണ് രക്ഷാ പ്രവർത്തനം വൈകിയത്. യുഡിഎഫ് നേതാക്കൾ അവിടെ എത്തിയത് കുഴപ്പമുണ്ടാക്കാൻ. ആർക്കും യാതൊരു ആത്മാർത്ഥതയുമില്ലെന്നും […]

Keralam

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദം: ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി സജി ചെറിയാൻ

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി സജി ചെറിയാൻ. എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന ബിജെപി നേതാക്കൾ ജാനകി സിനിമയെക്കുറിച്ച് മിണ്ടുന്നില്ല. സിനിമയിൽ അഭിനയിച്ച ബിജെപി മന്ത്രിയുടെ നില ഇതാകുമ്പോൾ, സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന്‌ ചോദിക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. സെൻസർ ബോർഡിന്റെ തീരുമാനം […]

Keralam

ഇടത് മന്ത്രിമാരുടെ കൈ ശുദ്ധമാണ്, കഴിഞ്ഞ 9 വർഷമായി ഒരു ആരോപണം പോലും തെളിയിക്കാൻ യുഡിഎഫിന് സാധിച്ചിട്ടില്ല: മന്ത്രി സജി ചെറിയാൻ

ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ മന്ത്രിമാരുടെ കൈ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രി കൈകൾ ഉയർത്തി പറഞ്ഞതാണ് ഈ കൈകൾ ശുദ്ധമാണെന്ന്. സിപിഎമ്മിനെ ആകർക്കും തകർക്കാൻ കഴിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു. മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായുന്നു സജി ചെറിയാൻ. കഴിഞ്ഞ 9 വർഷമായിട്ടും […]

Keralam

‘ലക്ഷക്കണക്കിന് ആളുകള്‍ പെന്‍ഷന്‍ പറ്റുന്നു, മരണനിരക്ക് കുറവ്’; സംസ്ഥാനത്തെ സാമ്പത്തിക ബാധ്യതയ്ക്ക് ഇതും കാരണമാകുന്നുവെന്ന് സൂചിപ്പിച്ച് സജി ചെറിയാന്‍

മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം വീണ്ടും വിവാദത്തില്‍. ലക്ഷക്കണക്കിനാളുകള്‍ പെന്‍ഷന്‍ പറ്റുന്ന കേരളത്തില്‍ മരണനിരക്ക് വളരെ കുറവെന്നും ഇത് പ്രശ്‌നമാണെന്നുമാണ് സജി ചെറിയാന്റെ വിവാദ പരാമര്‍ശം. സംസ്ഥാനത്ത് വന്‍ സാമ്പത്തിക ബാധ്യതയെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു സജി ചെറിയാന്‍ ഇക്കാര്യം പറഞ്ഞത്. പെന്‍ഷന്‍ പറ്റുന്ന ആളുകള്‍ മരിക്കണമെന്നല്ല താന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്നും […]

Keralam

‘അക്രമവും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കില്ല, സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ട്’; സജി ചെറിയാൻ

സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ടെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാലാണ് സിനിമയുടെ ഉള്ളടക്കത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സെൻസർ ബോർഡിൻറെ […]

Keralam

മന്ത്രി ആവശ്യങ്ങൾ അംഗീകരിച്ചു; സിനിമാ പണിമുടക്ക് ഉപേക്ഷിക്കാൻ തീരുമാനം

ഫിലിം ചേംബർ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഉപേക്ഷിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാനും സിനിമാ സംഘടനകളും നടത്തിയ ചർച്ചയിലാണ് സമരം ഒഴിവാക്കാന്‍ ധാരണയായത്. ആവശ്യങ്ങൾ പരിഗണിക്കാമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഉറപ്പിലാണ് തീരുമാനം. വിനോദ നികുതിയും, ജിഎസ്ടിയും ഒരുമിച്ച് കേരളത്തിൽ ഈടാക്കുന്നുണ്ട്. അതിൽ ഒന്ന് ഒഴിവാക്കി തരണം എന്നാണ് […]

Keralam

‘എക്‌സൈസ് ആദ്യം കുട്ടികളെ ഉപദേശിക്കണമായിരുന്നു’; വീണ്ടും ന്യായീകരിച്ച് സജി ചെറിയാന്‍; മന്ത്രിക്കെതിരെ പരാതി

ആലപ്പുഴ: കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകനെ ന്യായീകരിച്ചതില്‍ ഉറച്ച് മന്ത്രി സജി ചെറിയാന്‍. എക്‌സൈസ് ആദ്യം കുട്ടികളെ ഉപദേശിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. യു പ്രതിഭയെ പലരും വേട്ടയാടുകയാണെന്നും മന്ത്രി പറഞ്ഞു. എക്‌സൈസുകാര്‍ ചെയ്യേണ്ട കാര്യം ചെയ്യാതെ പിടിച്ചു. പ്രതിഭാഹരിയുടെ മകന്റെ പേരില്‍ എന്തിനാണ് കേസെടുക്കുന്നത്?. ആരുടെ പോക്കറ്റില്‍ […]

Keralam

യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്; ‘പുകവലിക്കുന്നത് മഹാ അപരാധമാണോ?’ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ല വകുപ്പ് ചുമത്തി എന്ന് മന്ത്രി. എഫ്ഐആർ താൻ വായിച്ചതാണെന്നും അതിൽ മോശപ്പെട്ടത് ഒന്നുമില്ലെന്നും മന്ത്രി പറ‍ഞ്ഞു. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. മോശപ്പെട്ട കാര്യം ചെയ്‌തെന്ന് പറഞ്ഞിട്ടില്ല. പുകവലിക്കുന്നത് […]

Keralam

കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ തീരുമാനം റദ്ദ് ചെയ്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി

കേരള കലാമണ്ഡലത്തിലെ അധ്യാപകര്‍ അടക്കമുള്ള താത്കാലിക ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ തീരുമാനം റദ്ദാക്കി സാംസ്‌കാരിക മന്ത്രി. രജിസ്റ്റാറുടെ ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കി. കെ രാധാകൃഷ്ണന്‍ എംപിയും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. 120 ഓളം വരുന്ന അധ്യാപക അനധ്യാപകരായിട്ടുള്ള താല്‍ക്കാലിക ജീവനക്കാരെയാണ് […]