No Picture
Uncategorized

‘പി ശശി മിടുക്കന്‍, ഉത്തരവാദിത്തം ഏല്‍പ്പിച്ചത് വിശ്വസിച്ച്’ : പുകഴ്ത്തി സജി ചെറിയാന്‍

പി ശശിയെ പുകഴ്ത്തി സജി ചെറിയാന്‍. പി ശശി മിടുക്കനെന്നും അന്തസായി പണിയെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശശിയെ ഉത്തരവാദിത്തം ഏല്‍പ്പിച്ചത് വിശ്വസിച്ചാണെന്നും മുഖ്യമന്ത്രിയല്ല പാര്‍ട്ടി ആണ് ചുമതലയേല്‍പ്പിച്ചതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെ ചതിക്കാനല്ല, സംരക്ഷിക്കാന്‍ ആണ് അവിടെ ഇരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. ശശിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും […]

No Picture
Keralam

‘അൻവർ പരാതി ഉന്നയിച്ച രീതി ശരിയായില്ല: ഉയർന്നുവരുന്ന വിവാദങ്ങൾ പച്ചക്കള്ളം’; മന്ത്രി സജി ചെറിയാൻ

പിവി അൻവർ എംഎൽഎയുടെ പരസ്യ വിമർശനത്തിൽ അതൃപ്തി പരസ്യമാക്കി മന്ത്രി സജി ചെറിയാൻ. പി വി അൻവർ പരാതി ഉന്നയിച്ച രീതി ശരിയായില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പാർട്ടിയോടൊ മുഖ്യമന്ത്രിയോടൊ ആയിരുന്നു ആദ്യം പരാതി പറയേണ്ടതെന്ന് മന്ത്രി പറഞ്ഞു. അൻവർ പറഞ്ഞ കാര്യങ്ങൾ സർക്കാർ അന്വേഷിക്കുമെന്ന് മന്ത്രി […]

No Picture
Keralam

സർക്കാരിന്റെ സിനിമ കോൺക്ലേവ് ഉടനില്ല; മന്ത്രി സജി ചെറിയാന്‍

സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കോൺക്ലേവ് നവംബർ 23ന് നടന്നേക്കില്ല. നവംബറിൽ കോൺക്ലേവ് നടത്താൻ സാധിക്കില്ല. നിലവിലെ പ്രതിഷേധങ്ങളിൽ കോടതി എന്ത് ഇടപെടൽ നടത്തുന്നു എന്നത് ആശ്രയിച്ചാകും കോൺക്ലേവ്. സംഘടനകൾ തമ്മിലുള്ള ചർച്ചകൾ അനിവാര്യമെന്നും സമവായമെത്തിയശേഷം മാത്രം കോൺക്ലേവ് നടത്തുമെന്നുമാണ് സർക്കാർ ആലോചന. […]

Keralam

‘സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുന്നു, മന്ത്രി സജി ചെറിയാനും മുകേഷും രാജിവെക്കണം’; എൻ.കെ പ്രേമചന്ദ്രൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എൻ പി. സംസ്ഥാന സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. ഇരകളായ പെൺകുട്ടികളോട് നീതി കാട്ടിയില്ല. പവർഗ്രൂപ്പിൻ്റെ പേരും കുറ്റാരോപിതരുടെ പേരും സർക്കാർ വെളിപ്പടുത്തണം. ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ കൈവശം ഇരിക്കുമ്പോഴാണ് മുകേഷ് […]

No Picture
Keralam

ആരോപണം തെളിഞ്ഞാല്‍ രഞ്ജിത്തിനെതിരെ നടപടി; ആവര്‍ത്തിച്ച് സജി ചെറിയാന്‍

തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി ഉറപ്പാണെന്നും മന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ […]

No Picture
Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു: സജി ചെറിയാന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കോടതി ഉത്തരവ് പരിശോധിച്ച് തീരുമാനം എടുക്കും. വ്യക്തിപരമായ ആക്ഷേപം ഒഴിച്ചുള്ള ഭാഗങ്ങള്‍ കൊടുക്കാനായിരുന്നു നിര്‍ദ്ദേശം. അത് സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതാണെന്നും സജി […]

Keralam

സത്യഭാമയുടെ ജാതി അധിക്ഷേപം സാംസ്കാരിക കേരളത്തിന് അപമാനം; സാംസ്കാരിക മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനു നേരെ ജാതിഅധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കലാമണ്ഡലം എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കൂടെ ചേര്‍ക്കാന്‍ പോലും ഇത്തരം സങ്കുചിത ചിന്തകളും കൊണ്ട് നടക്കുന്നവര്‍ക്ക് […]

District News

സഭക്കെതിരായ വിവാദ പരാമർശത്തിൽ സജി ചെറിയാനെ തള്ളി ജോസ് കെ മാണി

കോട്ടയം: മന്ത്രി സജി ചെറിയാനെ തള്ളി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. മന്ത്രിയുടെ പരാമർശങ്ങൾ സർക്കാർ നിലപാടായി കാണേണ്ടതില്ല. ക്രൈസ്തവ സഭകളെയും സഭാ നിലപാടുകളെയും എൽഡിഎഫ് സർക്കാർ കാണുന്നത് ആദരവോടെയാണ്. ഭരണഘടന ചുമതലയിലുള്ളവർ ക്ഷണിക്കുന്ന ചടങ്ങിൽ സഭയുടെ മേലധ്യക്ഷന്മാർ പങ്കെടുക്കുന്നത് പുതിയ കീഴ് വഴക്കമല്ല. […]

Keralam

വിഴിഞ്ഞം ഇടവകയുമായി മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിലേക്ക് വിഴിഞ്ഞം ലത്തീൻ പള്ളി ഇടവക വികാരിയുമായി മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി. വികാരി മോൺസിംഗർ നിക്കോളാസ് അടക്കമുള്ളവരെ ചടങ്ങിലേക്ക് ഔദ്യോഗികമായി മന്ത്രി ക്ഷണിച്ചു. സഭ ഉന്നയിച്ച ആവശ്യങ്ങൾ ഉടൻ പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം വിഷയത്തിൽ സഭയും സർക്കാരും തമ്മിലുള്ള […]

Keralam

സൗദിയില്‍ ബാങ്ക് വിളി കേട്ടില്ലെന്ന പരാമര്‍ശം; തെറ്റായ വിവരത്തില്‍ നിന്ന് സംഭവിച്ചതെന്ന് മന്ത്രി

തിരുവനന്തപുരം: സൗദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്ക് വിളി കേട്ടില്ലായെന്ന പരാമര്‍ശത്തില്‍ തെറ്റ് പറ്റിയെന്ന് മന്ത്രി സജി ചെറിയാന്‍. തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ച പരാമര്‍ശമാണത്. ആളുകള്‍ക്ക് ഉണ്ടായ തെറ്റിദ്ധാരണ മാറ്റണമെന്നും സജി ചെറിയാന്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സൗദി അറേബ്യയില്‍ പോയപ്പോള്‍ […]