‘സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനായാണ് പരിശീലിക്കുന്നത്, ഏഷ്യക്കപ്പിൽ സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് ഞാൻ കണ്ടത്’: സഞ്ജു സാംസൺ
ഏഷ്യക്കപ്പിൽ സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് താൻ കണ്ടതെന്ന് സഞ്ജു സാംസൺ. സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനായാണ് പരിശീലിക്കുന്നത് ഏത് പൊസിഷനിലും കളിക്കാൻ താൻ തയ്യാറായിരുന്നു ഇതുവരെയുള്ള കരിയറിൽ അതിനായുള്ള അനുഭവ സമ്പത്ത് നേടിയിട്ടുണ്ടെന്നും ഷാർജ സക്സസ് പോയന്റ് കോളജിൽ നൽകിയ സ്വീകരണത്തിൽ സഞ്ജു പറഞ്ഞു. ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്നത് ചെയ്യുക എന്നതാണ് പ്രധാനം. […]
