
Keralam
മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു
പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ശബരിമല സന്നിധാനത്ത് ഉച്ച മുതൽ അതിശക്തമായ മഴയാണ്. […]