Keralam

ശബരിമല സ്വര്‍ണക്കൊള്ള; എസ്ഐടി സന്നിധാനത്ത്, സാംപിള്‍ ശേഖരണവും പരിശോധനയും ഇന്ന് ഉച്ചയക്ക് നട അടച്ച ശേഷം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി ) സന്നിധാനത്തെത്തി. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള വിദഗ്ധ പരിശോധനയും സാംപിള്‍ ശേഖരണവും ഇന്ന് നടക്കും. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വര്‍ണ പാളികളുടെയും ചെമ്പ് പാളികളുടെയും സാംപിളുകള്‍ ശേഖരിക്കും. അന്വേഷണ സംഘത്തിലെ എസ് […]

India

രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ ശബരിമല സന്ദർശനത്തിന്‍റെ വിശദമായ ഷെഡ്യൂൾ രാഷ്ട്രപതി ഭവൻ പ്രോട്ടോക്കോൾ വിഭാഗത്തിന് കൈമാറി

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ ശബരിമല സന്ദർശനത്തിന്‍റെ വിശദമായ ഷെഡ്യൂൾ രാഷ്ട്രപതി ഭവൻ പ്രോട്ടോക്കോൾ വിഭാഗത്തിന് കൈമാറി. ഇത് ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത് എന്ന സവിശേഷത ഈ യാത്രയ്ക്കുണ്ട്. രാഷ്ട്രപതി ഒക്ടോബർ 21-ന് കേരളത്തിലെത്തും. 21-ന് വൈകുന്നേരം തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി രാജ്ഭവനിൽ വിശ്രമിക്കും. 22-ന് രാവിലെ […]

Keralam

സന്നിധാനത്ത് ദർശന സമയക്രമത്തിൽ മാറ്റം; വെളളിയാഴ്ച നടപ്പിൽ വരും

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പുതിയ സമയക്രമങ്ങളുമായി ദേവസ്വം ബോർഡ്. ഇനി സന്നിധനത്ത് ശ്രീകോവിലിന് മുൻപിൽ ചെന്നുളള ദർശന രീതി വെളളിയാഴ്ച മുതൽ ആരംഭിക്കും. ഭക്തർക്ക് ഒന്നോ രണ്ടോ സെക്കൻഡുകൾ മാത്രം ദർശനം ലഭിക്കുന്ന രീതിയിൽ നിന്ന് മാറി വെളളിയാഴ്ച മുതൽ 20 സെക്കൻഡുകളോളം ദർശനം ലഭിക്കുന്ന രീതിയാണ് പുതിയ സമയക്രമം.ഇരുമുടിയുമായി […]

Keralam

അനിയന്ത്രിത തിരക്ക്; ശബരിമല സന്നിധാനത്തെ കൈവരി തകർന്നു

ശബരിമല സന്നിധാനത്ത് കൈവരി തകർന്നു. ഫ്ലൈ ഓവറിൽ നിന്നും  ശ്രീകോവിന് മുൻപിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകർന്നത്. തീര്‍ത്ഥാടകരുടെ തിരക്ക് മൂലമാണ് സംഭവം. നേരത്തെ തന്നെ കൈവരിക്ക്  ബലക്ഷയം ഉണ്ടായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല. തകര്‍ന്ന വേലിക്ക് പകരം തിരക്ക് നിയന്ത്രിക്കാൻ നിലവിൽ കയറ് കെട്ടിയിരിക്കുകയാണ്.