
‘തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന സർവേ; ഇതിൽ നിന്ന് യുഡിഎഫ് അധികാരത്തിൽ വരുമെന്ന് സമ്മതിച്ചല്ലോ, മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും’: സണ്ണി ജോസഫ്
സംഘടനാശക്തി വർദ്ധിപ്പിച്ചു മുന്നോട്ടുപോകാൻ തീരുമാനിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എല്ലാതലത്തിലും പുനസംഘടന വരും. ജൂലൈ 18ന് രാഹുൽഗാന്ധി പുതുപ്പള്ളിയിൽ എത്തും. ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ രാഹുൽഗാന്ധി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യൻ എന്ന സർവേയിലും സണ്ണി ജോസഫ് പ്രതികരിച്ചു. ഇതിൽ നിന്ന് യുഡിഎഫ് […]