നിയമലംഘനം; സൗദിയിൽ വ്യാപക പരിശോധന; 32,149 പ്രവാസികളെ നാട് കടത്തും
കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തെ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 25,533 പേരെ അറസ്റ്റ് ചെയ്തതായി സൗദി. താമസ,തൊഴിൽ,അതിർത്തി നിയമങ്ങൾ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ശക്തമായ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടർന്ന 32,149 പ്രവാസികൾ നാടുകടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. […]
