ഇഷ്ടമില്ലാത്തവര്‍ പഠിക്കണ്ട; കേരളത്തില്‍ സവര്‍ക്കറുടെയും ഹെഡ്‌ഗേവാറിന്റെയും ചരിത്രം പഠിപ്പിക്കും; വെല്ലുവിളിയുമായി കെ സുരേന്ദ്രന്‍
കോഴിക്കോട്: കേരളത്തിലെ പാഠ്യപദ്ധതിയില്‍ ഇനി സവര്‍ക്കറെ കുറിച്ചും ഹെഡ്‌ഗേവാറിനെ കുറിച്ചും ദീന്‍ ദയാല്‍ ഉപാധ്യായെ കുറിച്ചും പഠിപ്പിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ടെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുമെന്നും കരിക്കുലം പരിഷ്‌കരണം ഇവിടെയും നടക്കുമെന്ന് സുരേന്ദ്രന്‍ […]
