Keralam

സുരക്ഷാ ഓഡിറ്റ്, മിഥുന്റെ കുടുംബത്തിന് മാനേജ്‌മെന്റ് 10 ലക്ഷം നല്‍കണം, ജോലി നല്‍കുന്നതും പരിഗണിക്കണം: മന്ത്രി ശിവന്‍കുട്ടി

പാലക്കാട്: കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഈ മാസം 25 മുതല്‍ 31 വരെ ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ട് പരിശോധന നടത്തും. ഇതു നിരീക്ഷിക്കാനായി വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ […]

Keralam

സ്കൂളുകളിൽ മതപരമായ ചടങ്ങുകൾ നിയന്ത്രിക്കും; പൊതു മാനദണ്ഡം തയ്യാറാക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

പാദപൂജ വിവാദങ്ങൾക്കിടെ സ്കൂളുകളിലെ മതചടങ്ങുകൾ നിയന്ത്രിക്കാൻ വിദ്യാഭ്യാസ വകുപ്പ്.സ്കൂളുകളിൽ മതപരമായ ഉള്ളടക്കങ്ങൾ ഉള്ള ചടങ്ങുകൾക്ക് നിയന്ത്രണം ഉണ്ടാകും. ഇതിനായി പൊതു മാനദണ്ഡം തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. എല്ലാ മതവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും അംഗീകരിക്കാവുന്ന തരത്തിലാവും മാറ്റം. പ്രാർത്ഥനാ ഗാനം അടക്കം പരിഷ്കരിക്കുന്നത് ആലോചനയിലുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വിശദമായ […]

Uncategorized

ആലങ്കോട് സ്കൂളിൽ റാഗിങ്; മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം ആലങ്കോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ റാഗിങ്. മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്ക് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു. അക്രമം നടത്തിയ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. പ്ലസ് വൺ ക്ലാസ് തുടങ്ങി രണ്ടാം ദിവസമായ ഇന്നലെയാണ് വിദ്യാർത്ഥികൾ റാഗിങിന് ഇരയായത്. ഉച്ചയ്ക്ക് […]

Keralam

ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, ലെമണ്‍ റൈസ്…അടിമുടി പരിഷ്‌കരിച്ച് സ്‌കൂള്‍ മെനു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു പ്ലാനിങ് നടത്തുമ്പോള്‍ ഒരു ദിവസത്തെ കറികളില്‍ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ […]

Keralam

സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷ, സര്‍ക്കാരിന്റെ ഏഴ് നിര്‍ദേശങ്ങള്‍

കൊച്ചി: സ്‌കൂളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ ഓഡിറ്റിങ് ഉള്‍പ്പെടെ ഏഴു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ 2019 ല്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഡ്വ. കുളത്തൂര്‍ ജയ്സിങ് ഫയല്‍ചെയ്ത ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. […]

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 88.39% വിജയം

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 88.39 ആണ് വിജയശതമാനം. ഫെബ്രുവരി ഫലങ്ങൾ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും ലഭ്യമാണ്. 17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. cbse.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷാഫലം […]

Keralam

സ്‌കൂളുകളിലെ അനധികൃത PTA ഫണ്ട് പണപ്പിരിവ്; പരാതി ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്‌കൂളുകളിലെ അനധികൃത പിടിഎ ഫണ്ട് പണപ്പിരിവിനെതിരെ മന്ത്രി വി ശിവൻകുട്ടി. പരാതി ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ അല്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളുടെ പി ടി എ കമ്മിറ്റികൾക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാർ പിടിഎകൾക്ക് എതിരല്ല. എന്നാൽ […]

Keralam

പാലക്കാട് സ്‌കൂളിലെ പുൽക്കൂട് തകർത്ത സംഭവം; പിന്നിൽ നല്ലേപ്പള്ളിയിലെ അതേ സംഘമെന്ന് സംശയമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി

പാലക്കാട് ക്രിസ്മസ് പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന ആക്രമണ സംഭവങ്ങൾ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. നല്ലേപ്പള്ളി, തത്തമംഗലത്തെ സ്‌കൂളുകൾക്ക് നേരെയുമാണ് ആക്രമണമുണ്ടായത്. വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചു. ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും പറഞ്ഞു. നല്ലേപള്ളിയിലെ അതേ സംഘം തന്നെയാണ് തത്തമംഗലത്തെ ആക്രമണത്തിന് […]

Local

രുചി മേളം ഒരുക്കി അതിരമ്പുഴ സെൻ്റ്  മേരീസ് എൽപി സ്കൂളിലെ സിന്ധു രാജീവ്

ഏറ്റുമാനൂർ: പി എം പോഷന്റെ ഭാഗമായി സ്കൂൾ പാചക തൊഴിലാളികൾക്കായി സംഘടിപ്പിച്ച പാചക മത്സരത്തിൽ ഏറ്റുമാനൂർ ഉപജില്ലയിൽ നിന്നും അതിരമ്പുഴ സെൻ്റ്  മേരീസ് എൽപി സ്കൂളിലെ സിന്ധു രാജീവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പോഷക സമൃദ്ധമായ വിഭവം തയ്യാറാക്കിയതിനോടൊപ്പം തയ്യാറാക്കാൻ എടുത്ത രീതിയും വൃത്തിയും , പ്രദർശിപ്പിച്ച രീതിയും […]

Keralam

കാസർഗോഡ് സ്കൂളിൽ അശോക സ്തംഭം പിഴുതു മാറ്റി; ഹെഡ്മാസ്റ്റർക്കെതിരെ പരാതി

കാസർഗോഡ് മൊഗ്രാൽ പുത്തൂർ ഗവണ്മെന്റ് യു പി സ്കൂളിൽ അശോക സ്തംഭത്തെ അപമാനിച്ചതായി പരാതി. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആണ് അശോക സ്തംഭത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കാസറഗോഡ് പോലീസിൽ പരാതി നൽകിയത്. സ്കൂളിന്റെ മുൻവശത്ത് സ്ഥാപിച്ച അശോക സ്തംഭവും സ്തൂപവും ഹെഡ്മാസ്റ്ററും പി […]