Keralam

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ജോലികള്‍ക്ക് കുട്ടികളേയും ഒപ്പംകൂട്ടും; സ്‌കൂളുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരുടെ കത്ത്

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് എന്‍സിസി, എന്‍എസ്എസ് വോളണ്ടിയര്‍മാരെ വിട്ടുനല്‍കണം എന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തുനല്‍കി ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍. ഉദ്യോഗസ്ഥര്‍ നന്നായി പരിശ്രമിച്ചിട്ടും വിചാരിച്ച സമയത്തിനുള്ളില്‍ എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്ന ഘട്ടത്തിലാണ് വിദ്യാര്‍ഥികളെക്കൂടി പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.  ഇപ്പോള്‍ നടക്കുന്ന ഡിജിറ്റലൈസേഷന്‍ […]

Keralam

ഓണത്തിന് കുട്ടികള്‍ക്ക് അഞ്ച് കിലോ അരി; ഗുണഭോക്താക്കള്‍ 26.22 ലക്ഷം വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം ചെയ്യുന്നതിന്റെ […]

Keralam

സ്കൂൾ വിദ്യാർഥികളുടെ ആരോ​ഗ്യവിവരങ്ങൾ സൂക്ഷിക്കാൻ ഹെൽത്ത് കാർഡ് പദ്ധതി

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ആരോ​ഗ്യവിവരങ്ങൾ സൂക്ഷിക്കാൻ ഹെൽത്ത് കാർഡ് പദ്ധതിയുമായി സംസ്ഥാന സർക്കാർ. പദ്ധതിയിലൂടെ ഒരു കുട്ടി സ്കൂളിൽ ചേരുന്നതു മുതൽ 12-ാം ക്ലാസ് കഴിയുന്നതു വരെയുള്ള ആരോ​ഗ്യവിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഡിജിറ്റലായി സൂക്ഷിക്കാനാകും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി (ഐഎംഎ) ചേർന്ന് നടത്തുന്ന പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പിലെ […]

District News

കെഎസ്ആർടിസി കൺസഷൻ കിട്ടാതെ വിദ്യാർത്ഥികൾ

ഈരാറ്റുപേട്ട കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ ലഭിക്കുന്നില്ല. കൺസഷൻ കാർഡുകൾ അനുവദിച്ചു നൽകാത്തതാണ് സഞ്ചാര ആനുകൂല്യം ലഭിക്കാത്തതിനു കാരണം. ഈ സ്‌കൂൾ വർഷം മുതലാണ് കെഎസ്‌ആർടിസിയിൽ ഓൺലൈൻ വഴി കൺസഷൻ കാർഡുകൾ അനുവദിച്ചു തുടങ്ങിയത്. ഓൺലൈൻ സംവിധാനത്തിലൂടെ കൃത്യമായി കാർഡുകൾ വിതരണം ചെയ്തതായി കെഎസ്ആർടിസി അധികൃതർ അറിയിക്കുന്നുണ്ടെങ്കിലും ഈരാറ്റുപേട്ട […]

Keralam

പന്തളത്ത് സ്കൂളിലേക്ക് പോയ മൂന്ന് പെണ്‍കുട്ടികളെ കാണാതായി

പത്തനംതിട്ട: പന്തളത്ത് നിന്ന് മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. സംഭവത്തില്‍ ബാലാശ്രമം അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.