
റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തിന്റെ കരുത്തില്‍ കുതിച്ച് ഓഹരി വിപണി; സെന്‍സെക്‌സ് 800 പോയിന്റ് മുന്നേറി, മണപ്പുറം, മുത്തൂറ്റ് ഓഹരികളില്‍ റാലി
മുംബൈ: സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടം രേഖപ്പെടുത്തിയ ബിഎസ്ഇ സെന്‍സെക്‌സ് 800 ഓളം പോയിന്റ് ആണ് മുന്നേറിയത്. സെന്‍സെക്‌സ് 82,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലും നിഫ്റ്റി 25000 മറികടന്നുമാണ് ക്ലോസ് ചെയ്തത്. സമ്പദ് […]