Keralam

സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്എഫ്ഐയുടെ കള്ളവോട്ട് ആക്ഷേപം തെറ്റെന്ന് യുഡിഎസ്എഫ്

കണ്ണൂർ : സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്എഫ്ഐയുടെ കള്ളവോട്ട് ആക്ഷേപം തെറ്റെന്ന് യുഡിഎസ്എഫ്. ആക്ഷേപം ഉന്നയിക്കപ്പെട്ട വിദ്യാർത്ഥിനി വോട്ട് ചെയ്തു. കള്ളവോട്ട് അല്ലെന്ന് തെളിഞ്ഞതിന്റെ ഭാഗമായാണ് വിദ്യാർത്ഥിനി വോട്ട് ചെയ്തത്. ആക്ഷേപം ഉന്നയിച്ച് ഇത്രയും നേരം തടഞ്ഞുവെച്ചെന്നും യുഡിഎസ്എഫ് നേതാക്കൾ പറഞ്ഞു. കള്ളവോട്ടെന്ന ആരോപണം, ആരോപണ വിധേയയായ […]

Keralam

എസ്എഫ്ഐയെ ന്യായീകരിച്ച്, പാർട്ടിയിൽ ഭിന്നതയില്ലെന്ന് വ്യക്തമാക്കി എംവി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളി എന്ന മാധ്യമ വാർത്ത തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായി ഇപി ജയരാജൻ സംസാരിച്ചു എന്ന വാർത്തയും ശരിയല്ല. പാർട്ടിക്കകത്ത് തർക്കങ്ങളും പ്രശ്നങ്ങളും ആണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും […]

Keralam

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി സിപിഐഎം നേതാവ് എ കെ ബാലന്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി സിപിഐഎം നേതാവ് എ കെ ബാലന്‍. സിപിഐഎമ്മും എസ്എഫ്‌ഐയും വഴിയില്‍ കെട്ടിയ ചെണ്ട അല്ലെന്ന് എ കെ ബാലന്‍ മറുപടി നല്‍കി. പുതിയ എസ്എഫ്‌ഐക്കാര്‍ ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെന്നും തിരുത്താന്‍ തയ്യാറാകണം എന്നും ബിനോയ് വിശ്വം […]

No Picture
Keralam

നിയമസഭയില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഒരു സംഘടനയെ മാത്രം താറടിക്കുന്നത് ശരിയല്ല. ഒരു പ്രത്യേക സംഘടനയെ ചൂണ്ടി വസ്തുതകള്‍ വക്രീകരിക്കരുതെന്നും ഇത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊലചെയ്യപ്പെട്ടവരില്‍ അധികവും എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്തരമൊരു അനുഭവം കെഎസ് യുവിന് […]

Keralam

എസ്എഫ്ഐ തിരുത്താൻ തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം : എസ്എഫ്ഐ തിരുത്താൻ തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അർത്ഥം അറിയില്ല. എസ് എഫ് ഐ ശൈലി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ രാഷ്ട്രീയത്തിന്റെ, ആശയത്തിൻ്റെ ആഴം അവര്‍ക്കറിയില്ല. അവരെ പഠിപ്പിക്കണം. പ്രതിപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ ശൈലി […]

Keralam

നിയമസഭയിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: നിയമസഭയിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്എഫ്ഐയെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും ക്രിമിനുകൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നത് മുഖ്യമന്ത്രിയാണെന്നും വി ഡി സതീശൻ ആഞ്ഞടിച്ചു. നിങ്ങൾ ഏത് ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നതെന്ന് ചോദിച്ച സതീശൻ അക്രമികൾക്ക് അഴിഞ്ഞാടുന്നതിനുള്ള രാഷ്ട്രീയ സംരക്ഷണമാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ വാക്കുകളെന്നും […]

No Picture
Keralam

കാര്യവട്ടം ക്യാമ്പസ് സംഘർഷത്തിൽ യാതൊരു രാഷ്ട്രീയ ഭേദവും ഇല്ലാതെയാണ് നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കാര്യവട്ടം ക്യാമ്പസ് സംഘർഷത്തിൽ യാതൊരു രാഷ്ട്രീയ ഭേദവും ഇല്ലാതെയാണ് നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കാര്യവട്ടം ക്യാമ്പസ് സംഘർഷം പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കിയപ്പോൾ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോളേജ് ക്യാമ്പസിൽ […]

Keralam

‘മുഖ്യമന്ത്രി നൽകുന്ന രാഷ്ട്രീയ സംരക്ഷണമാണ് എസ്എഫ്ഐ അക്രമത്തിന് ബലം’; വിമർശിച്ച് എം വിൻസെന്റ്

കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ എസ്എഫ്ഐയെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ച് എം വിൻസെന്റ് എംഎൽഎ. കാര്യവട്ടം സംഘർഷത്തിൽ എം വിൻസെന്റ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതികൾ ഉയർന്നപ്പോഴെല്ലാം അതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് എം വിൻസൻ്റ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നൽകുന്ന രാഷ്ട്രീയ […]

Keralam

സംഘര്‍ഷത്തില്‍ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് നേരെ ഭീഷണിയുമായി എസ്എഫ്‌ഐ

കോഴിക്കോട് : സംഘര്‍ഷത്തില്‍ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് നേരെ ഭീഷണിയുമായി എസ്എഫ്‌ഐ. തങ്ങളുടെ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ രണ്ടുകാലില്‍ കോളേജില്‍ കയറില്ലെന്ന് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി നവതേജ് ഭീഷണിപ്പെടുത്തി. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള കഴിവ് എസ്എഫ്‌ഐക്ക് ഉണ്ട്. അധികാരികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഈ അധ്യാപകരെ എങ്ങനെ കൈകാര്യം […]

Keralam

സിദ്ധാർത്ഥന്റെ മരണം ; ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

പൂക്കോട് വെറ്ററിനറി സർവകലാശാലയlലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ മരണപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതുന്നതിന് ക്രമീകരണം ഒരുക്കാൻ ഹൈക്കോടതി ഉത്തരവ്. സർവകലാശാല ഉൾപ്പെടെയുള്ളവർക്കാണ് കോടതി നിർദേശം നൽകിയത്. ജാമ്യവ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാനാകില്ല. അതിനാൽ മണ്ണുത്തിയിൽ പരീക്ഷാ കേന്ദ്രം ഒരുക്കി നൽകാനാണ് സിംഗിൾ ബഞ്ച് […]