Keralam

മലപ്പുറത്ത് പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം ഇല്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : മലപ്പുറത്ത് പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം ഇല്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 17,298 പേര്‍ക്കാണ് ഇനി സീറ്റ് കിട്ടാനുള്ളത്. സപ്ലിമെന്‍ററി അലോട്ട്‌മെന്റ് കഴിയുമ്പോള്‍ 7,408 സീറ്റില്‍ പ്രശ്‌നം വരും. അതില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ […]

Keralam

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ. മലബാറിൽ +1 സീറ്റ് ഗുരുതര പ്രതിസന്ധി ഉണ്ടെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു. അധികബാച്ചുകൾ അനുവധിക്കണം.മന്ത്രിക്ക് വിഷയത്തിൻ്റെ ഗൗരവം ചൂണ്ടികാണിച്ച് നിവേദനം നൽകിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. പ്രശ്നം പരിഹരിച്ചില്ലങ്കിൽ സമരമുഖത്തേക്ക് ഇറങ്ങും. SFI വിദ്യാർത്ഥികൾക്ക് […]

District News

പള്ളത്ത് കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം

കോട്ടയം : എംസി റോഡിൽ പള്ളത്ത് കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടി പരിക്കേറ്റ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. കോട്ടയം ബാറിലെ യുവ അഭിഭാഷക ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പിൽ ഫർഹാന ലത്തീഫാണ് (24) ചികിത്സയിലിരിക്കെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് […]

Colleges

കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫിന് വിജയം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫിന് വിജയം. അക്കാദമിക് കൗണ്‍സിലിലേക്ക് ആദ്യമായാണ് എംഎസ്എഫ് പ്രതിനിധി തിരഞ്ഞെടുക്കപ്പെടുന്നത്. അസിം തെന്നലയാണ് വിജയിച്ചത്. 16 വോട്ടിനാണ് വിജയം. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ഇന്ന് വോട്ടെണ്ണല്‍.  ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റി വിദ്യാര്‍ത്ഥി മണ്ഡലത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടത്തിയ […]

Colleges

കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു

കോഴിക്കോട്: സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തി വെച്ച കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. കനത്ത പോലീസ് സുരക്ഷയിലാണ് ഇന്ന് രാവിലെ പത്തര മുതല്‍ സെനറ്റ് ഹൗസില്‍ ആരംഭിച്ച വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റി വിദ്യാര്‍ത്ഥി മണ്ഡലത്തിലെ വോട്ടെണ്ണലാണ് വീണ്ടും നടത്തുന്നത്.  കഴിഞ്ഞ വ്യാഴാഴ്ച രാത്രി […]

Keralam

എസ്‌എഫ്‌ഐ മഹാരാജാസ്‌ കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറി പീച്ചി ഡാമിൽ മുങ്ങി മരിച്ചു

തൃശൂർ: പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയ മഹാരാജാസ് കോളേജ്‌ വിദ്യാർത്ഥി ഡാമിൽ മുങ്ങിമരിച്ചു. മലപ്പുറം താനൂര്‍ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ യഹിയ(25) യാണ് മരിച്ചത്‌. ഇന്നലെ വൈകീട്ടോടെയാണ്‌ പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്‌സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത്‌ യഹിയയെ കാണാതായത്. എസ്‌എഫ്‌ഐ […]

Keralam

കാസർകോഡ് ഗവൺമെന്റ് കോളേജിൽ മുൻ പ്രിൻസിപ്പാളിനെതിരായ നടപടിയിൽ എസ്എഫ്ഐക്കും സര്‍ക്കാരിനും കനത്ത തിരിച്ചടി

കൊച്ചി: കാസർകോഡ് ഗവൺമെന്റ് കോളേജിൽ മുൻ പ്രിൻസിപ്പാളിനെതിരായ നടപടിയിൽ എസ്എഫ്ഐക്കും സര്‍ക്കാരിനും കനത്ത തിരിച്ചടി. എസ്എഫ്ഐ വിദ്യാർത്ഥിയെ അപമാനച്ചെന്ന പരാതിയിൽ സ്വീകരിച്ച സര്‍ക്കാര്‍ നടപടികളെല്ലാം റദ്ദാക്കി ഹൈക്കോടതി.  കാസർകോഡ് ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. എം രമയ്ക്കെതിരെ സ‍ര്‍ക്കാര്‍ സ്വീകിരിച്ച നടപടികളാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.  എസ്എഫ്ഐയുടെ […]

Keralam

അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്ന് സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍ ജയപ്രകാശ്

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം സംബന്ധിച്ച കേസിന്‍റെ അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്ന് അച്ഛന്‍ ജയപ്രകാശ്. കേസന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നാണ് ജയപ്രകാശ് ആരോപിക്കുന്നത്. ഡീൻ ഉൾപ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് […]

Keralam

വിധികർത്താവ് പി എൻ ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐയെന്ന് കെ സുധാകരൻ

വിധികർത്താവ് പി എൻ ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐയെന്ന് കെ സുധാകരൻ. ഫലം അട്ടിമറിക്കാൻ എസ്എഫ്ഐ നിർണായക ഇടപെടൽ നടത്തിയെന്നും ആരോപണം. എസ്എഫ്ഐയുടെ  സമ്മർദ്ദത്തിന് വഴങ്ങാത്തതാണ് ശത്രുതയ്ക്ക് കാരണം. അപമാനം സഹിക്കവയ്യാതെയാണ് ആത്‍മഹത്യ ചെയ്‌തത്‌. പി എൻ ഷാജിയുടേത് കൊലപാതകമാണ്. വിശദമായ അന്വേഷണം വേണമെന്നും കെ സുധാകരൻ വ്യക്തമാക്കി. […]

Keralam

SFI പ്രവർത്തകർ ആക്രമിക്കുന്നു: കേരള സർവകലാശാല കലോത്സവത്തിൽ KSU പ്രതിഷേധം

കേരള സർവകലാശാല കലോത്സവത്തിനിടെ പ്രതിഷേധവുമായി കെഎസ്‌യു. പ്രവർത്തകരെ എസ്എഫ്ഐ വ്യാപകമായി മർദിക്കുന്നുവെന്നാരോപിച്ചാണ് കെഎസ്‌യു പ്രതിഷേധം നടത്തിയത്. യൂണിവേഴ്സിറ്റി കലോത്സവത്തിൻറെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് കെഎസ്‌യു പ്രതിഷേധം നടന്നത്. പ്രതിഷേധം നടന്നതോടെ മത്സ‍രത്തിന് തടസം നേരിട്ടു. തുടർന്ന് മത്സരാർഥികൾ പ്രതിഷേധത്തിനെതിരെ രം​ഗത്തെത്തിയതോടെ സെനറ്റ് ഹാളിൽ വാക്കേറ്റമുണ്ടായി. പിന്നാലെ മത്സരങ്ങൾ […]