India

മാസപ്പടി കേസ്; വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുത്, എസ്എഫ്ഐഒയെ തടഞ്ഞ് ഡൽഹി ഹൈക്കോടതി

മാസപ്പടി കേസിൽ എസ്എഫ്ഐഒയ്ക്ക് തിരിച്ചടി. വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ ഹർജിയിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടർനടപടിപാടില്ലെന്നാണ് ഉത്തരവ്. ഇതുസംബന്ധിച്ച് എസ്എഫ്ഐഒയ്ക്കാണ് ഡൽഹി ഹൈക്കോടതി നിര്‍ദേശം നൽകിയത്. അന്വേഷണറിപ്പോർട്ട് സമർപ്പിച്ചത് മനപൂർവ്വം ഉണ്ടായ വീഴ്ചയല്ലെന്ന് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസ്റ്റര്‍ ജനറൽ […]

Keralam

മാസപ്പടി കേസ്, SFIO കുറ്റപത്രത്തിലെ വിശദാംശങ്ങൾ തേടി ഇ ഡി

സിഎംആർഎൽ എക്‌സാലോജിക്‌സ് മാസപ്പടി കേസിൽ SFIO കുറ്റപത്രത്തിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഇ ഡി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി.വീണാ വിജയൻ അടക്കമുള്ള പ്രതികളുടെ മൊഴിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുടെയും പകർപ്പ് വേണമെന്നും ആവശ്യം. അതേസമയം, മാസപ്പടി കേസിൽ എസ്എഫ്ഐഒ-യുടെ […]

Keralam

മാസപ്പടി കേസ് : കള്ളപ്പണ നിരോധന നിയമ പരിധിയില്‍ വരുമെന്ന് ഇ ഡി വിലയിരുത്തല്‍

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസ് കള്ളപ്പണ നിരോധന നിയമ പരിധിയില്‍ വരുമെന്ന് ഇ ഡി വിലയിരുത്തല്‍. കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുക്കാനാണ് നീക്കം. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഇ ഡി നടപടി. ആരോപണ വിധേയരെ വിളിച്ചുവരുത്തുന്നതിന് ഹൈക്കോടതി സ്റ്റേ നിലവിലുള്ളതിനാല്‍ കേസിലെ ചോദ്യം ചെയ്യല്‍ വൈകും. കഴിഞ്ഞവര്‍ഷം […]

India

മാസപ്പടി കേസ്; SFIO കുറ്റപത്രത്തിന്റെ പകർപ്പ് ഇ ഡിക്ക് കൈമാറി

മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം ഇ ഡിയ്ക്ക് കൈമാറി. എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു. മാസപ്പടിക്കേസിൽ 2024 മാർച്ചിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ECIR രജിസ്റ്റർ ചെയ്തിരുന്നു. സിഎംആർഎൽ, കെ എസ് ഐ ഡി […]

India

മാസപ്പടി കേസ്; എസ്എഫ്ഐഒ നടപടിക്ക് സ്റ്റേ ഇല്ല

മാസപ്പടി കേസിൽ എസ്എഫ്ഐഒ നടപടിക്ക് സ്റ്റേ ഇല്ല.തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. കേസ് ഈമാസം 21 ന് പരിഗണിക്കും. എസ്എഫ്ഐഒ അന്വേഷണം പൂർത്തിയായ സ്ഥിതിക്ക് പുതിയ ഹർജി നിലനിൽക്കുമോ എന്ന് കോടതി നിരീക്ഷിച്ചു. കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. കേസ് നേരത്തെ […]

Keralam

‘മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്ത് പാർട്ടിയെ കളങ്കപ്പെടുത്താനുള്ള നീക്കം; രാഷ്ട്രീയമായി നേരിടും’; എംവി ​ഗോവിന്ദൻ

മാസപ്പടി കേസിലെ എസ്എഫ്ഐഒ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും പ്രതിരോധമൊരുക്കി സിപിഐഎം നേതൃത്വം. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ കടന്നാക്രമണമാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. രണ്ട് കമ്പനികൾ തമ്മിലുണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയോ സർക്കാറോ വഴിവിട്ട ഒരു സഹായവും നൽകിയിട്ടില്ലെന്ന് എംവി […]

India

SFIO അന്വേഷണത്തിനെതിരായ CMRL ഹര്‍ജി പരിഗണിക്കുന്നത് വൈകും; പുതിയ ബെഞ്ച് വിധി പറയും

മാസപ്പടി കേസിൽ ഡല്‍ഹി ഹൈക്കോടതിയിലെ ഹർജി പരിഗണിക്കുന്നത് വൈകും. ഡല്‍ഹി ഹൈക്കോടതിയിലെ പുതിയ ബെഞ്ച് കേസിൽ വിധി പറയും. ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. കേസ് പരിഗണിച്ചിരുന്ന ജഡ്ജി സ്ഥലമാറിയതിനെത്തുടര്‍ന്നാണ് പുതിയ ബെഞ്ചിന് വിടുന്നത്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിലാണ് വിധി വരാൻ വൈകുക. […]

Keralam

‘സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടിക്കേസില്‍ 185 കോടിയുടെ അഴിമതി’; സങ്കല്‍പ്പത്തിന് അപ്പുറമുള്ള അഴിമതിയെന്നും എസ്എഫ്ഐഒ

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടിക്കേസില്‍ 185 കോടിയുടെ അഴിമതി നടന്നെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേറ്റ് ഓഫിസ് (എസ്എഫ്ഐഒ). ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് എസ്എഫ്ഐഒ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിഎംആര്‍എല്‍ ചെലവുപെരുപ്പിച്ച് കാണിച്ച് അഴിമതിപ്പണം കണക്കില്‍പ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വെല്ലുവിളിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സങ്കല്‍പ്പത്തിന് അപ്പുറത്തേക്കുള്ള അഴിമതിയാണിതെനനും […]

Keralam

മാസപ്പടി വിവാദത്തിൽ എസ്എഫ്‌ഐഒ സിഎംആർഎല്ലിനെതിരെ റിപ്പോർട്ട് സമർപ്പിച്ചതിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ

മാസപ്പടി വിവാദത്തിൽ എസ്എഫ്‌ഐഒ സിഎംആർഎല്ലിനെതിരെ റിപ്പോർട്ട് സമർപ്പിച്ചതിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ആവർത്തിച്ച് പറഞ്ഞ കാര്യങ്ങളിൽ അടിവരയിടുന്ന റിപ്പോർട്ടാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടേതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കടലാസ് കമ്പനി വഴി കോടാനുകോടി കൈക്കൂലി വാങ്ങാനുള്ള അവസരം ഒരുക്കി. അവസാനം മുഖ്യമന്ത്രിയിലേക്കാണ് വിരൽചൂണ്ടുകയെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. […]

Keralam

മാസപ്പടി കേസിൽ വീണ വിജയന്റെ മൊഴിയെടുത്ത സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ നടപടിയിൽ പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മാസപ്പടി കേസിൽ വീണ വിജയന്റെ മൊഴിയെടുത്ത സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ നടപടിയിൽ പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാർട്ടിയുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. പ്രതിപക്ഷ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. CPIM – ബിജെപി കോംപ്രമൈസ് എന്ന് പ്രചരിപ്പിച്ചവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത് […]