Keralam

കോഴിക്കോട് പേരാമ്പ്രയില്‍ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം; ഷാഫി പറമ്പിൽ എംപിക്ക് മര്‍ദ്ദനം

കോഴിക്കോട് പേരാമ്പ്രയിലുണ്ടായ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദ്ദനം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇരു വിഭാഗങ്ങളും ഇന്ന് വൈകിട്ട് പേരാമ്പ്രയില്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസും കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.