Business

ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; ടിസിഎസും റിലയന്‍സും ‘റെഡില്‍’

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ വിപണി മൂല്യത്തില്‍ ഈ കമ്പനികള്‍ക്ക് ഒന്നടങ്കം 94,433 കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് ടിസിഎസ്, റിലയന്‍സ് ഓഹരികളാണ്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 742 പോയിന്റ് ആണ് ഇടിഞ്ഞത്. ടിസിഎസ്, […]

India

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി; കേസെടുത്ത് അന്വേഷണം

മുംബൈ: ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി. വിവരം ലഭിച്ചയുടന്‍ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മുംബൈയിലെ രമാഭായ് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി […]

Business

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്

ന്യൂഡല്‍ഹി:ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച 2.07 ലക്ഷം കോടിയുടെ ഇടിവാണ് കമ്പനികള്‍ നേരിട്ടത്. ടിസിഎസും ഭാരതി എയര്‍ടെലുമാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 932 പോയിന്റ് ആണ് ഇടിഞ്ഞത്. കഴിഞ്ഞയാഴ്ച പത്തുമുന്‍നിര കമ്പനികളില്‍ ബജാജ് ഫിനാന്‍സും ഹിന്ദുസ്ഥാന്‍ യൂണിലിവറും മാത്രമാണ് […]

India

ട്രംപ് പ്രഖ്യാപിച്ച സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; രൂപ 26 പൈസ ഇടിഞ്ഞു, ഓഹരി വിപണിയിലും നഷ്ടം

മുംബൈ:അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ഡോളറിനെതിരെ മൂല്യം ഇടിഞ്ഞ് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 26 പൈസയുടെ നഷ്ടത്തോടെ 85.66 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ മറ്റു രാജ്യങ്ങളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നിന്റെ ഭാഗമായി അമേരിക്ക നിശ്ചയിച്ച സമയപരിധിക്ക് പുറമേ […]

India

ഡോളറിനെതിരെ വീണ്ടും മൂല്യം ഉയര്‍ന്ന് രൂപ

ന്യൂഡല്‍ഹി: ഡോളറിനെതിരെ വീണ്ടും മൂല്യം ഉയര്‍ന്ന് രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 42 പൈസയുടെ നേട്ടമാണ് രൂപ രേഖപ്പെടുത്തിയത്. 85.34 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടം ഉണ്ടാക്കിയെങ്കിലും 23 പൈസയുടെ നഷ്ടത്തോടെയാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്. എണ്ണ വില തിരിച്ചുകയറിയതും ഓഹരി […]

Business

തുടര്‍ച്ചയായ നാലുദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് ഓഹരി വിപണിയില്‍ ഇടിവ്

മുംബൈ: തുടര്‍ച്ചയായ നാലുദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 500 ഓളം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. നിലവില്‍ 84000ല്‍ താഴെയാണ് സെന്‍സെക്‌സ്. ആഗോള വിപണികളില്‍ നിന്നുള്ള പ്രതികൂല സൂചനകളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ […]

Business

രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു, എട്ടു പൈസയുടെ നേട്ടം; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. എട്ടു പൈസയുടെ നേട്ടത്തോടെ 85.60 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ആര്‍ബിഐ നയം അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. അതിനിടെ ഓഹരി വിപണിയും കുതിപ്പിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് വ്യാപാരത്തിന്റെ തുടക്കത്തില്‍ 480 പോയിന്റ് ആണ് മുന്നേറിയത്. 82,669 പോയിന്റ് […]

India

റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തിന്റെ കരുത്തില്‍ കുതിച്ച് ഓഹരി വിപണി; സെന്‍സെക്‌സ് 800 പോയിന്റ് മുന്നേറി, മണപ്പുറം, മുത്തൂറ്റ് ഓഹരികളില്‍ റാലി

മുംബൈ: സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍  മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടം രേഖപ്പെടുത്തിയ ബിഎസ്ഇ സെന്‍സെക്‌സ് 800 ഓളം പോയിന്റ് ആണ് മുന്നേറിയത്. സെന്‍സെക്‌സ് 82,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലും നിഫ്റ്റി 25000 മറികടന്നുമാണ് ക്ലോസ് ചെയ്തത്. സമ്പദ് […]

Business

രൂപ 86 കടക്കുമോ?, 12 പൈസയുടെ ഇടിവ്; ഓഹരി വിപണിയും നഷ്ടത്തില്‍

മുംബൈ: ഡോളറിനെതിരെ രൂപയുടെ  മൂല്യം വീണ്ടും ഇടിഞ്ഞു. 12 പൈസയുടെ നഷ്ടത്തോടെ 85.91 ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വരാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. ഇന്നലെ തിരിച്ചുകയറിയ രൂപ ഏഴുപൈസയുടെ നേട്ടത്തോടെ 85.80ലാണ് വ്യാപാരം അവസാനിപ്പിച്ചത്ഓഹരി വിപണിയിലെ […]

Business

വീണ്ടും ഇടിഞ്ഞ് രൂപ; 19 പൈസയുടെ നഷ്ടം, 86ലേക്ക്; തിരിച്ചുവന്ന് ഓഹരി വിപണി

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 19 പൈസയുടെ നഷ്ടത്തോടെ 85.80ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, ഡോളര്‍ ശക്തിയാര്‍ജിക്കുന്നത്, എണ്ണവില ഉയരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയൂടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത് കഴിഞ്ഞദിവസവും നഷ്ടത്തിലാണ് രൂപ ക്ലോസ് ചെയ്തത്. അതിനിടെ കഴിഞ്ഞ […]