Business

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 96,605 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും ആണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. കഴിഞ്ഞയാഴ്ചയും സെന്‍സെക്‌സ് മുന്നേറി. 524 പോയിന്റിന്റെ […]

Business

കൂപ്പുകുത്തി ഓഹരി വിപണി, ഒരു ശതമാനത്തിന്റെ ഇടിവ്; ബാങ്ക്, ഐടി ഓഹരികള്‍ ‘റെഡില്‍’

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനം ഇടിവോടെ ക്ലോസ് ചെയ്തു. ബാങ്ക്, ഐടി ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് ഓഹരി വിപണിയെ ബാധിച്ചത്. അടുത്ത ആഴ്ച മുതല്‍ കമ്പനികളുടെ മൂന്നാം പാദ ഫലം പുറത്തുവന്ന് തുടങ്ങും. ഇതിന് മുന്നോടിയായി നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയാന്‍ തയ്യാറായതാണ് […]

Business

വീണ്ടും കൂപ്പുകുത്തി രൂപ, റെക്കോര്‍ഡ് ഇടിവ്, 86ലേക്ക്; ഓഹരി വിപണിയും നഷ്ടത്തില്‍

മുംബൈ: ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 3 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. ഒരു ഡോളറിന് 85.78 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. താഴ്ചയിലെ റെക്കോര്‍ഡ് ഓരോ ദിവസം കഴിയുന്തോറും തിരുത്തി കൂടുതല്‍ ഇടിവിലേക്ക് രൂപ പോകുന്നതില്‍ സാമ്പത്തിക രംഗം ആശങ്കയിലാണ്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത […]

Business

തുടര്‍ച്ചയായ നാലാം ദിവസവും രൂപയുടെ മൂല്യത്തില്‍ ഇടിവ്

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ എട്ടുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഒരു ഡോളറിന് 85.35 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഇന്ത്യയില്‍ നിന്നുള്ള വിദേശ മൂലധനത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയെ സ്വാധീനിക്കുന്നത്. വ്യാഴാഴ്ച 12 […]

Business

പത്തുപൈസയുടെ നഷ്ടം, രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 85ന് മുകളില്‍ ഇനി എങ്ങോട്ട്?; ഓഹരി വിപണി നേട്ടത്തില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ പത്തുപൈസയുടെ നഷ്ടം നേരിട്ടത്തോടെ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി.ഒരു ഡോളറിന് 85.25 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഓഹരി വിപണി അനുകൂലമായിട്ടും രൂപയ്ക്ക് രക്ഷ […]

Business

കനത്ത ഇടിവില്‍ നിന്ന് തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, രൂപയും നേട്ടത്തില്‍

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ ഓഹരി വിപണി തിരിച്ചുകയറി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. ആഗോള വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. കനത്ത ഇടിവിന് ശേഷം അമേരിക്കന്‍ വിപണി തിരിച്ചുവന്നത് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചു. […]

Automobiles

ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു; ബാങ്ക് ഓഹരികള്‍ നഷ്ടത്തില്‍, രൂപയിലും സമ്മര്‍ദ്ദം

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ ഇന്നും നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 150ല്‍പ്പരം പോയിന്റ് ഇടിഞ്ഞ നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോകുമോയെന്ന ഭീഷണിയിലാണ്. ബാങ്ക്, മെറ്റല്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം കൂടിയതാണ് വിപണിയെ ബാധിച്ചത്. ഇന്നലെയും […]

Business

മൂന്ന് പൈസയുടെ നഷ്ടം; രൂപ 85ലേക്ക്?, ഓഹരി വിപണിയിലും ഇടിവ്; എച്ച്ഡിഎഫ്‌സി, എയര്‍ടെല്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. മൂന്ന് പൈസയുടെ നഷ്ടത്തോടെ 84.83 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. കഴിഞ്ഞ ദിവസം 84.88 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് പത്തുപൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. 84.78 എന്ന നിലയിലേക്ക് ഉയര്‍ന്ന രൂപയുടെ മൂല്യമാണ് ഇന്ന് ഇടിഞ്ഞത്. ഓഹരി […]

Business

ഒഴുകിയെത്തിയത് ഒരുലക്ഷം കോടിയില്‍പ്പരം, അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; കനത്ത ഇടിവ് നേരിട്ട് റിലയന്‍സ്

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,13,117.17 കോടി രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെല്‍ ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 623 പോയിന്റിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായ […]

Uncategorized

ഓഹരി വിപണിയില്‍ ബുള്‍ തരംഗം; സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് കുതിച്ചു, കോളടിച്ച് ഐടി ഓഹരികള്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശക്തമായ തിരിച്ചുവരവ്. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റാണ് കുതിച്ചത്. സെന്‍സെക്‌സ് 82000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് വ്യാപാരം തുടരുന്നത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങാമെന്ന പ്രതീക്ഷയില്‍ ബ്ലൂചിപ്പ് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് […]