
”അത് ചെയ്തത് ഇസ്ലാമിസ്റ്റ് ഭീകരവാദികള്‍ തന്നെ, പറയേണ്ടത് പറഞ്ഞെന്ന് കമന്റുകള്‍”; ശശി തരൂരിന്റെ പോസ്റ്റില്‍ ചര്‍ച്ച
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ പ്രതികരണം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു. ഭീകരാക്രമണത്തിന് പിന്നില്‍ ‘ഇസ്ലാമിസ്റ്റ് ഭീകരവാദികള്‍’ ആണെന്ന കുറിപ്പിലെ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം. പലരും പറയാന്‍ മടിക്കുന്ന കാര്യമാണ് തരൂര്‍ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത് എന്നാണ് പൊതുവെ ഉയരുന്ന വാദം. […]