Keralam

ശശി തരൂരിനെ പ്രശംസിച്ചും തോമസ് കെ തോമസ് എംഎൽഎയെ വിമർ‌ശിച്ചും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

ശശി തരൂരിനെ പ്രശംസിച്ചും തോമസ് കെ തോമസ് എംഎൽഎയെ വിമർ‌ശിച്ചും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശശി തരൂരിനെ അഭിനന്ദിക്കണമെന്നും ആർക്കും അടിമപ്പെടാതെ ഉള്ളതു പറയുന്നയാളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശശി തരൂർ പറയുന്നത് സാമൂഹിക സത്യം. അതിനെ കോൺഗ്രസ് വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. […]

Keralam

സംസ്ഥാനത്ത് ഇന്ത്യാ സഖ്യം യാഥാർഥ്യമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

സംസ്ഥാനത്ത് ഇന്ത്യാ സഖ്യം യാഥാർഥ്യമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭക്ഷണപക്ഷവും പ്രതിപക്ഷവും തിരിച്ചറിയാനാകാത്ത വിധം സമാന സ്വഭാവമുള്ളവരായി മാറി. ദിശാബോധം നഷ്ടപ്പെട്ട പ്രതിപക്ഷമാണുള്ളത്. കേരളത്തിലെ പ്രതിപക്ഷം സർക്കാരിന്റെ ബി ടീം ആണെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ശശി തരൂർ വിഷയത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. പ്രതിപക്ഷ ധർമ്മം […]

Keralam

‘സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയ ഡോ.ശശി തരൂരിന്റെ ലേഖനത്തിലെ കണക്കുകൾ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയ ഡോ.ശശി തരൂരിന്റെ ലേഖനത്തിലെ കണക്കുകൾ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തെറ്റ് ബോധ്യപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. കേരളം വ്യാവസായിക സൗഹൃദമാക്കാനുള്ള പൂർണ്ണ പിന്തുന്ന നൽകുമെന്ന് വിഡി സതീശൻ പറഞ്ഞു. വ്യവസായ വളർച്ചയെന്നത് ഊതി വീർപ്പിച്ച കണക്കാണെന്നും ‌തെറ്റായ കണക്കുകൾ കൊണ്ട് […]

Keralam

‘ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം’; പിന്തുണച്ച് ഇ പി ജയരാജന്‍

ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച ഇപി വിഷയം യഥാര്‍ത്ഥത്തില്‍ വഷളാക്കിയത് കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ അല്ലേ എന്നും ചോദിച്ചു. യുഡിഎഫിന്റെ രാഷ്ട്രീയ നേതൃത്വത്തിന് ശരിയായ നിലയില്‍ പ്രശ്‌നങ്ങളെ കാണാനോ സമീപിക്കാനോ കഴിയുന്നില്ലെന്നും […]

Keralam

‘ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ പുരോഗതി ഉണ്ടായിട്ടുണ്ട്’; നിലപാട് മയപ്പെടുത്തി തരൂര്‍

പിണറായി സര്‍ക്കാരിനെ പുകഴ്ത്തുന്ന ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖനം വിവാദമായതിന് പിന്നാലെ പുതിയ കൂട്ടിച്ചേര്‍ക്കലുമായി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയെ പേരെടുത്ത് പ്രശംസിച്ചാണ് വിശദീകരണം. ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ലേഖനത്തില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നേടിയ വ്യവസായ […]

Keralam

കേരളത്തിന്റ മാറ്റം കണ്ടില്ലെന്ന് നടിക്കാനാവില്ല; ലേഖനത്തില്‍ പറഞ്ഞത് വസ്തുത; നിലപാടില്‍ ഉറച്ച് ശശി തരൂര്‍

തിരുവനന്തപുരം: വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അംഗീകരിക്കാനും മോശം കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അധിക്ഷേപിക്കുന്നതുമാണ് തന്റെ രീതി. കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയതാതീമായി നില്‍ക്കണമെന്നും രണ്ടുവര്‍ഷമായുള്ള കേരളത്തിന്റെ വികസനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ശശി […]

Keralam

കേരളം വ്യവസായ സൗഹൃദമാണെന്ന ശശി തരൂരിന്റെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും

കോഴിക്കോട്: കേരളം വ്യവസായ സൗഹൃദമാണെന്ന ശശി തരൂരിന്റെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും. തരൂര്‍ വിശ്വപൗരനാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തന്നെ പോലുള്ള സാധാരണ പ്രവര്‍ത്തകന് അഭിപ്രായം പറയാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു. തരൂരിന്റെ പ്രസ്താവനയ്ക്ക് ദേശീയ നേതൃത്വം മറുപടി പറയുമെന്നും മുരളീധരന്‍  പറഞ്ഞു.  ‘കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമാണ് തരൂരിന്റെ […]

Keralam

വേൾഡ് മലയാളി ഫെഡറേഷന്റെ ചീഫ് പാട്രണായി ശശി തരൂർ

166 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷന്റെ ചീഫ് പാട്രൺ സ്ഥാനം ശശി തരൂർ എം പി ഏറ്റെടുത്തതായി സംഘടനാ ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു.വേൾഡ് മലയാളി ഫെഡറേഷന്റെ വിയന്നയിലെ ഹെഡ് ക്വാർട്ടേഴ്‌സ് സന്ദർശനവേളയിൽ ഫൗണ്ടർ ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേലുമായും ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ സിറോഷ് ജോർജുമായും നടത്തിയ […]

India

ശശി തരൂരിനെതിരായ മാനനഷ്‌ട കേസ്; സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും

ന്യൂഡൽഹി: ‘ശിവലിംഗത്തിലെ തേൾ’ പരാമര്‍ശവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള അപകീര്‍ത്തി കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂർ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ശശി തരൂരിൻ്റെ ഹർജി പരിഗണിക്കുന്നത്. സെപ്‌റ്റംബർ 10-ന് […]

India

പതിനെട്ടാം ലോക്‌സഭയിലെ എംപിയായി ശശി തരൂര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയിലെ എംപിയായി ശശി തരൂര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് ഷേഷം ‘ജയ് ഹിന്ദ്, ജയ് സംവിധാന്‍ (ഭരണഘടന)’ എന്ന മുദ്രാവാക്യവും അദ്ദേഹം മുഴക്കി. ഭരണഘടനയുടെ കോപ്പി ഉയര്‍ത്തിപ്പിടിച്ചായിരുന്നു തരൂര്‍ സത്യവാചകം ചൊല്ലിയത്. ദൈവനാമത്തിലായിരുന്നു ശശി തരൂരിന്റെ സത്യപ്രതിജ്ഞ. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മുമ്പെ ശശി […]