World

ഇയര്‍ ഫോണ്‍ ചെവിയില്‍ ഇരിക്കുന്നില്ല, പുടിന് മുന്നില്‍ നാണം കെട്ടു; വീണ്ടും ‘പണി കിട്ടി’ പാകിസ്ഥാന്‍ പ്രധാനമന്ത്രി

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് ഇയര്‍ ഫോണ്‍ എന്നും ഒരു വില്ലനാണ്. മൂന്നു വര്‍ഷം മുന്‍പ്, ഉസ്‌ബെക്കിസ്ഥാനിലെ ചര്‍ച്ചയ്ക്കിടെ ഇയര്‍ഫോണ്‍ ചെവിയില്‍ വയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ഷഹബാസിൻ്റെ വിഡിയോ വൈറലായിരുന്നു. ഇത്തവണ ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ (എസ്സിഒ) ചര്‍ച്ചയിലാണ് പണി കിട്ടിയത്. റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ […]

World

‘പാകിസ്താന് അര്‍ഹമായ ഒരു തുള്ളി വെള്ളം പോലും തട്ടിയെടുക്കാന്‍ ഇന്ത്യയെ അനുവദിക്കില്ല’; ഷഹബാസ് ഷരീഫ്

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപന പരാമര്‍ശവുമായി പാകിസ്താന്‍. സിന്ധു നദിയിലെ വെള്ളം തടയുന്നത് യുദ്ധമായി കണക്കാക്കുമെന്നും ഇന്ത്യയെ വീണ്ടും പാഠം പഠിപ്പിക്കുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. ഇസ്ലാമാബാദില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് വിവാദ പരാമര്‍ശം. പാകിസ്താന് അര്‍ഹമായ ഒരു തുള്ളി വെള്ളം പോലും തട്ടിയെടുക്കാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്നാണ് […]

India

‘കശ്മീർ, ഭീകരവാദം, ജലം, വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാർ’; പാക് പ്രധാനമന്ത്രി

ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയാറെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കശ്മീർ, ഭീകരവാദം, ജലം, വ്യാപാരം ഉൾപ്പെടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ചർച്ചയാകാമെന്നാണ് ഷബഹാസ് ഷെരീഫ് പറഞ്ഞത്. ഇറാനിൽ സംയുക്ത പ്രസ്താവന നടത്തവെയാണ് പരാമർശം. ഇന്ത്യ യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താൽ അതിനു മറുപടി നൽകുമെന്നും ഷഹബാസ് ഷരീഫ്. “കശ്മീർ […]

World

പാകിസ്താനില്‍ തിരക്കിട്ട നീക്കങ്ങള്‍; നാഷണല്‍ കമാന്‍ഡ് അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ച് ഷഹബാസ് ഷെരീഫ്

പാകിസ്താനില്‍ നാഷണല്‍ കമാന്‍ഡന്റ് അതോറിറ്റിയുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. രാജ്യത്തിന്റെ ആണവായുധ ശേഖരണവുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ദേശീയ സുരക്ഷാ തീരുമാനങ്ങളും എടുക്കുന്ന രാജ്യത്തെ ഉന്നത സിവിലിയന്‍, സൈനിക സമിതിയുടെ യോഗമാണ് വിളിച്ചത്. പാകിസ്താന്റെ പ്രധാനപ്പെട്ട ആര്‍മി ക്യാമ്പുകളും എയര്‍ ബേസുകളും ഇന്നലെ രാത്രി […]

World

പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. പാകിസ്താനെതിരെ തിരിച്ചടിച്ച് നാവിക സേനയും. ഐഎൻഎസ് വിക്രാന്ത് ആക്രമണം തുടങ്ങി. ആക്രമണത്തിൽ കറാച്ചി തുറമുഖത്തിന് നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. […]

World

‘രാജ്യത്തിന്റെ പരമാധികാരം മാനിക്കുന്നില്ല’; എക്‌സ് നിരോധിച്ച് പാകിസ്താൻ ആഭ്യന്തര മന്ത്രാലയം

മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ് നിരോധിച്ച് പാകിസ്താൻ. രാജ്യത്തിൻ്റെ പരമാധികാരത്തെ മാനിക്കുന്നില്ല, ദുരുപയോഗം വര്‍ധിക്കുന്നു എന്നീ ആരോപണങ്ങൾ മുൻ നിർത്തിയാണ് പാകിസ്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ബുധനാഴ്ചയാണ് നിരോധനം സംബന്ധിച്ച വിവരം പാകിസ്താൻ പുറത്തുവിട്ടത്. ദുരുപയോഗ ആരോപണങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തേണ്ടി വന്നതെന്ന് ആഭ്യന്തര മന്ത്രാലയം […]