Keralam

എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടം: സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി

കപ്പല്‍ അപകടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയായ എംഎസ്‌സി. 9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് കമ്പനി കോടതിയില്‍ അറിയിച്ചു. സ്വീകാര്യമാകുന്ന തുക അറിയിക്കണമെന്നും അതുവരെ MSC അക്കിറ്റേറ്റ 2 വിന്റെ അറസ്റ്റ് തുടരുമെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് എംഎസ്‌സി […]

Keralam

കപ്പല്‍ അപകടത്തില്‍ കേസെടുത്ത സംഭവം: ‘ പുറത്ത് വന്നത് അദാനിക്ക് ബന്ധമുള്ള ഷിപ്പിംഗ് കമ്പനിയെ വഴിവിട്ട് സഹായിക്കാന്‍ നടത്തിയ കള്ളക്കളി’;വി ഡി സതീശന്‍

കൊച്ചി തീരത്ത് എംഎസ്‌സി എല്‍സ 3 എന്ന കപ്പല്‍ അപകടത്തില്‍പ്പെട്ട് ആഴചകള്‍ക്കു ശേഷം കേസെടുക്കാന്‍ കേരള പൊലീസ് തയാറായതിലൂടെ സംഭവം ഒതുക്കി തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഡാലോചന നടത്തിയെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് വി ഡി സതീശന്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. […]

Keralam

ഇൻഷുറൻസ് തട്ടിപ്പ്, കപ്പല്‍ മുക്കുന്ന സംഘം, കപ്പൽ അത്യാഹിതങ്ങളില്‍ അട്ടിമറി സാധ്യതയും; സമഗ്രാന്വേഷണം വേണമെന്ന് വിദഗ്‌ധര്‍

കോഴിക്കോട്: അറബിക്കടലിലെ ചരക്ക് കപ്പൽ അപകടങ്ങളിൽ അട്ടിമറി സാധ്യതയും സംശയിക്കപ്പെടുന്നു. സ്വതന്ത്ര കപ്പൽ ചാനലിൽ  നടന്ന കപ്പൽ അത്യാഹിതങ്ങൾ  ഇൻഷുറൻസ് തട്ടിപ്പിന്‍റെ ഭാഗമാണോ എന്നാണ് ഉയരുന്ന ചോദ്യം. കപ്പൽ മുക്കുന്ന  സംഘത്തിന്‍റെ  സാന്നിധ്യവും ഈ രണ്ട് സംഭവങ്ങളുണ്ടായോ എന്നതും ദുരൂഹമാണ്. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കപ്പലുകൾക്ക് എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് […]

Keralam

‘ഉള്‍ക്കടലില്‍ നടക്കുന്ന കപ്പല്‍ ദുരന്തത്തില്‍ കേസെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍’ ; മന്ത്രി വി എന്‍ വാസവന്‍

ഉള്‍ക്കടലില്‍ നടക്കുന്ന കപ്പല്‍ ദുരന്തത്തില്‍ കേസെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാനത്തിന്റെ ചുമതല നഷ്ടം ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കല്‍ മാത്രമെന്നും തുറമുഖമന്ത്രി പറഞ്ഞു. ഉള്‍ക്കടലില്‍ നടക്കുന്ന ഏത് അപകടങ്ങളെ ബംബന്ധിച്ചുള്ള കേസെടുക്കേണ്ടതും അതിന്റെ നിയന്ത്രണവും സംസ്ഥാന ഗവണ്‍മെന്റിനല്ല. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണ് അത്തരം കപ്പലപകടങ്ങളും അതിന്റെ […]

Keralam

ചരക്ക് കപ്പലിന് തീ പിടിച്ച സംഭവം; കടലിൽ ചാടിയ ജീവനക്കാരെ രക്ഷപ്പെടുത്താനും ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകി മുഖ്യമന്ത്രി

ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ച സംഭവത്തിൽ ജീവനക്കാരെ രക്ഷപ്പെടുത്താനും അവർക്ക് ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ദുരന്തനിവാരണ അതോറിറ്റി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. WANHAI 503 എന്ന […]

Keralam

ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു; 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു

ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. 22 ജീവനക്കാർ കപ്പലിൽ ഉണ്ടെന്നാണ് വിവരം. ബേപ്പൂരിൽ നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കു കപ്പലിന് തീപിടിച്ചത്. വാൻ ഹായ് ചൈനീസ് […]

Keralam

കൊച്ചി തീരത്തെ കപ്പൽ അപകടം; കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവത്തിൽ, കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം. നാശനഷ്ടങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിന് ആയിരിക്കണം നിലവിൽ പ്രാധാന്യം നൽകേണ്ടതെന്നും സർക്കാർ തീരുമാനം. ഇത് ഇൻഷുറൻസ് ക്ലെയ്മിന് സഹായകരമാകും. കഴിഞ്ഞമാസം 29ന് മുഖ്യമന്ത്രിയും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. യോഗവുമായി […]

Keralam

കൊച്ചി തീരത്തെ കപ്പല്‍ അപകടം: കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നു

കൊച്ചി തീരത്തെ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടം. കടലില്‍ ഒഴുകി നടക്കുന്ന കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞദിവസം മാത്രം 16 ബോട്ടുകളിലായി 38 ലക്ഷം രൂപയുടെ വലകള്‍ നശിച്ചു. വലിയഴീക്കല്‍ ലൈറ്റ് ഹൗസില്‍ നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ […]

Keralam

കൊച്ചി കപ്പൽ അപകടം; പൊതു മധ്യത്തിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കണം; സർക്കാരിനോട് ഹൈക്കോടതി

കൊച്ചി കപ്പൽ അപകടത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങൾ പൊതുമധ്യത്തിലുണ്ടോയെന്ന് കോടതി ചോദിച്ചു. അപകടത്തിന്റെ വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു. കപ്പൽ അപകടം, അപകടത്തിൻ്റെ വ്യാപ്തി, ആഘാതം എന്നിവ സംബന്ധിച്ച് വിശദമായ വിവരങ്ങൾ ലഭ്യമാക്കണമെന്ന് കോടതി പറഞ്ഞു. സമുദ്ര തീരദേശ ആവാസ വ്യവസ്ഥയെ എങ്ങനെ ബാധിച്ചിട്ടുണ്ട് […]

Keralam

കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു; കപ്പൽ കമ്പനിക്കെതിരെ നിയമ നടപടിക്ക് സാധ്യത

അറബിക്കടലിൽ കൊച്ചി തീരത്ത് മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു. കണ്ടെയ്നറുകൾ സ്കാനിങ്‍ലൂടെ കണ്ടെത്തിയാണ് മാറ്റുക. ഇതുവരെ അപകടകരമായ വസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്നാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. അതിനിടെ കപ്പൽ കമ്പനിക്കെതിരെ നിയമ നടപടിക്കുള്ള നീക്കങ്ങൾ സർക്കാർ ഊർജിതമാക്കി. 13 കണ്ടെയ്നറുകളിലാണ് ഹാനികരമായ വസ്തുക്കളുള്ളത്. ഇതിൽ […]