Keralam

മുഖ്യമന്ത്രി മാറ്റം; അഭ്യൂഹങ്ങൾക്കിടെ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി സിദ്ധരാമയ്യ

കർണാടകയിൽ മുഖ്യമന്ത്രി മാറ്റമെന്ന അഭ്യൂഹങ്ങൾക്കിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ കണ്ട് സിദ്ധരാമയ്യ. ഡൽഹിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനല്ല കൂടിക്കാഴ്ച നടത്തിയതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും ഡൽഹിയിൽ എത്തിയിരുന്നു. നിയമസഭ കൗൺസിലിലേക്കുള്ള സ്ഥാനാർഥി […]

Keralam

സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമി അഴിമതിക്കേസ്: 100 കോടി മൂല്യം വരുന്ന 92 വസ്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

മുഡ ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് 100 കോടി രൂപ മൂല്യം വരുന്ന 92 വസ്തുക്കള്‍ കണ്ടുകെട്ടി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. നേരത്തെ കേസുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേസ്റ്റുകാരും ഇടനിലക്കാരും ഉള്‍പ്പെടെയുള്ളവരുടെ മുന്നൂറ് കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ട് […]

India

കർണാടകയിൽ സിനിമാപ്രേമികൾക്ക് സന്തോഷവാർത്ത; ടിക്കറ്റ് നിരക്ക് 200 രൂപയായി കുറച്ചു

കർണാടകയിലെ സിനിമാപ്രേമികൾക്ക് സന്തോഷവാർത്തയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെയുള്ള എല്ലാ സിനിമാ തിയേറ്ററുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിനിമാ പ്രദർശനം കൂടുതൽ ജനകീയമാക്കുന്നതിനും കന്നഡ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് […]

India

രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ആസ്തി വിവരങ്ങള്‍ ഇങ്ങനെ

എന്‍ ചന്ദ്രബാബു നായിഡുവാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന് റിപ്പോര്‍ട്ട്. 931 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാരുടെ ശരാശരി ആസ്തി 52.59 കോടി രൂപയാണ്. ശരാശരിയേക്കാള്‍ ആന്ധ്ര മുഖ്യമന്ത്രിയുടെ ആസ്തി വളരെക്കൂടുതലാണ്.  രാജ്യത്തെ എല്ലാ […]

Keralam

‘മുണ്ടകൈ ചൂരൽമല ദുരന്ത ബാധിതർക്ക് 100 വീടുകൾ വച്ച് നൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല’; പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി

‘മുണ്ടകൈ ചൂരൽമല ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തിൽ കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സര്‍ക്കാരിന് നൽകിയ വാഗ്ദാനത്തിൽ നാളിതുവരെയായിട്ടും മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ […]

India

ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തിരിച്ചടി

ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. തനിക്കെതിരെ നിയമനടപടികൾക്കുള്ള ഗവർണറുടെ അനുമതി ചോദ്യംചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച പരാതി കർണാടക ഹൈക്കോടതി തള്ളി. മൈസൂർ അർബൻ ഡവലപ്മെന്റ് അതോറിറ്റി (മൂഡ) ഭൂമിതട്ടിപ്പ് കേസിൽ സിദ്ദരാമയ്യയ്ക്കെതിരായ അന്വേഷണനടപടികൾക്ക് കഴിഞ്ഞ ഓഗസ്റ്റിലാണ്‌ ഗവർണർ അനുമതി നൽകുന്നത്. ആരോപണങ്ങൾ അന്നുതന്നെ തള്ളിയ സിദ്ധരാമയ്യ […]

India

ഭൂമി കുംഭകോണ കേസ്; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു

മൈസൂരു നഗര വികസന അതോറിറ്റി ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു. ഭൂമി ഇടപാട് സംബന്ധിച്ച് രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കർണാടക ഗവർണർ റിപ്പോർട്ട് നൽകി . കേസിന്റെ പൂർണ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് ഗവർണർ കൈമാറിയത്. വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരെ […]

India

കന്നഡ സിനിമയിലും ഹേമ കമ്മറ്റി ഇംപാക്ട്; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി സംഘടന ‘ഫയർ’

സാൻഡൽവുഡിലും ഹേമ കമ്മിറ്റി മാതൃകയിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കന്നഡ സിനിമ പ്രവർത്തകർ. കന്നഡ സിനിമ പ്രവർത്തകരുടെ കൂട്ടായ്മ മുഖ്യമന്ത്രി സിദ്ധാരാമയ്യയെ നേരിൽ കണ്ടു. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈം​ഗിക ചൂഷണങ്ങൾ ഉൾപ്പെടെ അന്വേഷിക്കാൻ സമിതിയെ നിയോ​ഗിക്കണമെന്നാവശ്യപ്പെട്ട് ‘ഫിലിം ഇൻഡസ്ട്രി ഫോർ റൈന്റ്സ് ആൻഡ് ഇക്വാളിറ്റി’ (ഫയർ) മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് […]

India

കർണാടക കോൺഗ്രസിൽ ഡി.കെ ശിവകുമാറിനെതിരെ പുതിയ നീക്കം

കർണാടക കോൺഗ്രസിൽ ഡി.കെ ശിവകുമാറിനെതിരെ പുതിയ നീക്കം. കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യവുമായി സിദ്ധരാമയ്യ പക്ഷത്തുള്ള മന്ത്രിമാർ. ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളിൽ നിന്ന് ഉപമുഖ്യമന്ത്രിമാർ വേണമെന്നാണ് ഹൈക്കമാൻഡിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിമാരുടെ ആവശ്യത്തിൽ ഡി.കെ ശിവകുമാറിന് അതൃപ്തിയുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന നിലപാടിലാണ് സിദ്ധരാമയ്യ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് […]

India

ലൈംഗിക പീഡന പരാതി; ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയെ സസ്‌പെന്‍ഡ് ചെയ്തു

കര്‍ണാടക: ലൈംഗിക പീഡന പരാതി നേരിടുന്ന കര്‍ണാടകയിലെ ഹാസന്‍ ലോക്സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയെ ജെഡിഎസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രജ്വലിനെതിരെയുളള ലൈംഗിക അതിക്രമ കേസില്‍ പ്രത്യേക സംഘം അന്വേഷണം പൂര്‍ത്തിയാകും വരെയാണ് സസ്പെന്‍ഷന്‍. ഇന്ന് ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി […]