Keralam

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ബിഎല്‍ഒമാരില്‍ കൂടുതലും അധ്യാപകര്‍; സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്ക

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ കൂടുതലും വിദ്യാഭ്യാസ വകുപ്പില്‍ നിന്ന്. നിയമിച്ചത് കൂടുതലും അധ്യാപകരെ. സ്‌കൂളുകളുടെ പ്രവര്‍ത്തനം താളം തെറ്റുമോയെന്നാണ് ആശങ്ക. ശാസ്ത്രമേള ഉള്‍പ്പെടെ തുടങ്ങാന്‍ ഇരിക്കെയാണ് ചുമതല നല്‍കിയത്. 25,000 ത്തില്‍ അധികം വരുന്ന ബിഎല്‍ഒമാരില്‍ 70 ശതമാനവും അധ്യാപകരെന്ന് സംഘടനകള്‍ പറയുന്നു. […]

Keralam

എസ്‌ഐആര്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം;’ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി’; മുഖ്യമന്ത്രി

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആര്‍) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ്‌ഐആര്‍ പ്രക്രിയ […]

India

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വോട്ടർ പട്ടിക ശുദ്ധീകരണത്തിന്; ഒന്നാം ഘട്ടം വിജയകരം; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വോട്ടർ പട്ടിക ശുദ്ധീകരണത്തിന് വേണ്ടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ. യോഗ്യരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും അയോഗ്യരെ ഒഴിവാക്കുകയും ആണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ലക്ഷ്യം. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഒന്നാം ഘട്ടം വിജയകരമായിരുന്നുവെന്ന് ഗ്യാനേഷ് കുമാർ […]

Keralam

‘എസ്‌ഐആര്‍ നീട്ടിവെക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം

വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്‌ഐആര്‍) നീട്ടി വെക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. അയൽ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും കമ്മീഷന്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി. അസം, […]

India

രാജ്യവ്യാപകമായി തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം

രാജ്യവ്യാപകമായി തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച യോഗത്തില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യ  തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടി വയ്ക്കണമെന്നാണ് […]

India

‘എസ്ഐആർഎല്ലായിടത്തും നടപ്പാക്കും; പുത്തൻ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുടെ തുടക്കം ബിഹാറിൽ നിന്ന്’; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ

എസ്ഐആർ രാജ്യ വ്യാപകമായി നടപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ഇതിനുള്ള നടപടികൾ ആരംഭിച്ചു. പുത്തൻ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുടെ തുടക്കം ബിഹാറിൽ നിന്നാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. ബിഹാർ നിയമസഭ തിര‍ഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. എല്ലാ തിരഞ്ഞെടുപ്പ് […]

Keralam

വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനെതിരെ കേരള നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം അവതരിപ്പിക്കും

വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനെതിരെ കേരള നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം അവതരിപ്പിക്കും. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്ന 29നോ പിറ്റേദിവസമോ ആകും പ്രമേയം അവതരിപ്പിക്കുക. പ്രമേയത്തിന്റെ കരട് തയ്യാറാക്കി. എസ്‌ഐആറിനെതിരായ പ്രമേയത്തെ പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള […]

Keralam

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത് 2002 ന് മുന്‍പാണോ?, പിന്‍പാണോ?; പുതുക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: കേരളത്തില്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധന അടിസ്ഥാനമാക്കുക 2002ലെ വോട്ടര്‍ പട്ടിക. അതിനുശേഷം വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചവര്‍ പുതുതായി രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും. 2002ല്‍ ഉണ്ടായിരുന്നവര്‍ എന്യുമറേഷന്‍ ഫോം മാത്രം നല്‍കിയാല്‍ മതിയാകും. 2002ലെ പട്ടികയില്‍ പേര് ഇല്ലെങ്കില്‍ 2002ലെ പട്ടികയില്‍ ഇല്ലാതിരുന്ന ശേഷം 2025ലെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ എന്യുമറേഷന് […]

India

ആധാര്‍ പൗരത്വ രേഖയല്ല, തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം; ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. 12 ാമത്തെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കൂടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം നല്‍കി. നേരത്തെയുള്ള 11 തിരിച്ചറിയല്‍ രേഖയ്ക്ക് പുറമെയാണ് ആധാര്‍ പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. എന്നാല്‍ ആധാര്‍ പൗരത്വ […]