India

‘രാജ്യം ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ പറയുന്നതിന്റെ അർത്ഥമെന്തെന്ന് സ്വയം മനസ്സിലാക്കണം’; ബിജെപി മന്ത്രിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥയായ കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മന്ത്രിയുടെ പരാമർശങ്ങൾ അസ്വീകാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വിശേഷിപ്പിച്ചു. ഭരണഘടനാ പദവികൾ വഹിക്കുന്ന വ്യക്തികൾ സംസാരത്തിൽ സംയമനം പാലിക്കണമെന്ന് കോടതി അറിയിച്ചു. […]