ശ്വാസതടസത്തെ തുടർന്ന് സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്‌തികരമെന്ന് അധികൃതർ
ന്യൂഡൽഹി: ശ്വാസതടസത്തെ തുടർന്ന് കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (ജനുവരി 5) വൈകിട്ടാണ് സോണിയ ഗാന്ധിയെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിലെ തണുത്ത കാലാവസ്ഥയും നിലവിലുള്ള വായുമലിനീകരണവുമാണ് ശ്വാസതടസത്തിനു കാരണമെന്നാണ് […]
