India

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു

ഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭാംഗമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നാണ് സോണിയാ ഗാന്ധി രാജ്യസഭയിലെത്തുന്നത്. ആറ് തവണ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച സോണിയ ഇതാദ്യമായാണ് രാജ്യസഭാംഗമാകുന്നത്. അനാരോഗ്യം കാരണമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് സോണിയ അറിയിച്ചിരുന്നു. തുടർച്ചയായി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് ലോക്സഭയിലെത്തിയിരുന്ന […]

India

സോണിയ ഗാന്ധി രാജ്യസഭയിലേക്ക്, ഇന്ന് പത്രിക നല്‍കും; റായ്ബറേലി പ്രിയങ്കക്കോ?

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയും മുൻ അധ്യക്ഷയുമായ സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. തിങ്കളാഴ്ച മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്‌നിക്, അജയ് മാക്കൻ, സൽമാൻ ഖുർഷിദ്, കെസി വേണുഗോപാൽ എന്നിവർ പങ്കെടുത്ത പാർട്ടി നേതാക്കളുടെ ഉന്നതതല യോഗത്തിന് ശേഷമാണ് സോണിയ ഗാന്ധി രാജ്യ […]

India

വനിതാ സംവരണ ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച; സോണിയ തുടക്കമിടും

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് ലോക്സഭയില്‍ വനിതാ സംവരണ ബില്ലിന്റെ ചര്‍ച്ച ആരംഭിച്ചേക്കും. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം അനുവദിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനിടെ ചൊവ്വാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ മൂന്നാം […]

India

‘തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു’; സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം കമ്മീഷന്‍ നിര്‍ദ്ദേശങ്ങളെ അട്ടിമിറിച്ചുള്ളതാണെന്ന് കാട്ടിയാണ് പരാതി. കര്‍ണ്ണാടകയുടെ പരമാധികാരത്തിനോ സല്‍പ്പേരിനോ അഖണ്ഡതക്കോ കളങ്കം ചാര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്ന  പരാമര്‍ശം വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപി ആരോപിക്കുന്നു. കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് […]