Business

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടം. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്‌സ് 250 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,700 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ആഗോള വിപണിയില്‍ നിന്നുള്ള സമ്മിശ്ര പ്രതികരണങ്ങളും കമ്പനികളുടെ രണ്ടാം പാദ ഫല കണക്കുകള്‍ പുറത്തുവരുന്നതുമാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇതിന് പുറമേ […]

Business

ലാഭമെടുപ്പില്‍ കിതച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു; ഐടി, ബാങ്കിങ് ഓഹരികള്‍ റെഡില്‍

മുംബൈ: ഇന്നലെ ശക്തമായി തിരിച്ചുവന്ന ഓഹരി വിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500ഓളം പോയിന്റ് ആണ് താഴ്ന്നത്. 84,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 25,850 പോയിന്റിന് അരികിലാണ് നിഫ്റ്റി. ലാഭമെടുപ്പാണ് ഓഹരി വിപണിയില്‍ ദൃശ്യമായത്. തിങ്കളാഴ്ച […]

Business

ഇന്ത്യ-അമേരിക്ക വ്യാപാര കരാറില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി; സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു

മുംബൈ: ഓഹരി വിപണിയില്‍ വന്‍കുതിപ്പ്. ദീപാവലിക്ക് ശേഷമുള്ള ആദ്യ മുഴുനീള വ്യാപാരത്തിന്റെ തുടക്കത്തില്‍ സൂചികകള്‍ ഒരു ശതമാനമാണ് മുന്നേറിയത്. ബിഎസ്ഇ സെന്‍സെക്‌സ് മാത്രം 800 പോയിന്റ് കുതിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും 85,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍ എത്തി. […]

Business

കുതിച്ചുകയറി രൂപ, ഡോളറിനെതിരെ 56 പൈസയുടെ നേട്ടം; ഓഹരി വിപണിയില്‍ മുന്നേറ്റം

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍വര്‍ധന. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 56 പൈസയുടെ മുന്നേറ്റത്തോടെ വന്‍തിരിച്ചുവരവ് ആണ് രൂപ നടത്തിയത്. 88.25 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ റെക്കോര്‍ഡ് താഴ്ചയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. എണ്ണ വില കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതുമാണ് രൂപയ്ക്ക് തുണയായത്. കഴിഞ്ഞ […]

Business

ഒഴുകിയെത്തിയത് 74,573 കോടി, ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; നേട്ടം സ്വന്തമാക്കി എച്ച്ഡിഎഫ്‌സി ബാങ്ക്  

മുംബൈ:ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 74,573 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്ബി ബാങ്ക് ആണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 780 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയില്‍ 239 പോയിന്റിന്റെ വര്‍ധനയാണ് […]

Uncategorized

ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്നു; നഷ്ടത്തിന് രണ്ടു കാരണങ്ങള്‍

മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടത്തിന്റെ പാതയിലായിരുന്ന ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 450 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,650 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ എത്തി. ഓഹരി വിപണിയുടെ ഇടിവിന് പ്രധാനമായി രണ്ട് കാരണങ്ങളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ആര്‍ബിഐയുടെ നാളെ നടക്കാനിരിക്കുന്ന […]

Business

തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 250 പോയിന്റ് കുതിച്ചു, രൂപയ്ക്കും നേട്ടം

മുംബൈ: കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി തിരിച്ചുകയറി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 250ലധികം പോയിന്റ് ആണ് മുന്നേറിയത്. നിലവില്‍ 80,600ന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. കുറഞ്ഞ വിലയില്‍ ഓഹരി വാങ്ങിക്കൂട്ടാമെന്ന നിക്ഷേപകരുടെ കണക്കുകൂട്ടലാണ് ഇന്നത്തെ വിപണിയുടെ മുന്നേറ്റത്തിന് പിന്നിലെന്ന് വിപണി […]

Business

എച്ച് 1ബി വിസയില്‍ കൂപ്പുകുത്തി രൂപ, റെക്കോര്‍ഡ് താഴ്ചയില്‍; 89ല്‍ എത്തുമോ?, ഓഹരി വിപണിയിലും നഷ്ടം

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഏഴു പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 88.80ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഇന്ത്യന്‍ കയറ്റുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ അധിക തീരുവയും എച്ച് വണ്‍ബി വിസയുടെ ഫീസ് വര്‍ധിപ്പിച്ചതുമാണ് കാരണം. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ […]

Business

രൂപ റെക്കോര്‍ഡ് ഇടിവില്‍, 13 പൈസയുടെ നഷ്ടം, ഓഹരി വിപണിയും ‘റെഡില്‍’; ഐടി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ 13 പൈസയുടെ നഷ്ടത്തോടെ 88.41ലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഏഷ്യന്‍ വിപണിയിലെ ഇടിവുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഇന്നലെയും നഷ്ടത്തിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് പുറമേ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന […]

Business

എച്ച്- 1ബി വിസ ഫീസ് വര്‍ധന: കൂപ്പുകുത്തി ഐടി ഓഹരികള്‍, ടെക് മഹീന്ദ്ര ആറുശതമാനം ഇടിഞ്ഞു, രൂപയ്ക്കും നഷ്ടം

മുംബൈ: എച്ച്- 1ബി വിസ ഫീസ് വര്‍ധിപ്പിച്ച അമേരിക്കന്‍ നടപടിയെ തുടര്‍ന്ന് ഓഹരി വിപണിയില്‍ കനത്ത ഇടിവ്. അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഐടി കമ്പനികളെയാണ് കാര്യമായി ബാധിച്ചത്. ടെക് മഹീന്ദ്ര മാത്രം ആറുശതമാനമാണ് ഇടിഞ്ഞത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 475ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. ഐടി ഓഹരികളില്‍ ഉണ്ടായ […]