Business

അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ റാലി, സെന്‍സെക്‌സ് 350 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിച്ചു. ആഗോള വിപണിയുടെ ചുവടുപിടിച്ച് ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും മുന്നേറി. സെന്‍സെക്‌സ് 355 പോയിന്റ് നേട്ടത്തോടെ 81,904ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 108 പോയിന്റ് മുന്നേറി 25,114ല്‍ അവസാനിച്ചു. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ അടക്കമുള്ള […]

Business

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. 81000 കടന്നാണ് സെന്‍സെക്‌സിന്റെ കുതിപ്പ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. പ്രധാനമായി ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ഐടി സ്റ്റോക്കുകളുടെ തിരിച്ചുവരവുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്‍ഫോസിസ്, ടെക് […]

Business

തുടര്‍ച്ചയായി ആറു ദിവസം മുന്നേറ്റം രേഖപ്പെടുത്തിയ ഓഹരി വിപണിയില്‍ നഷ്ടം

മുംബൈ: തുടര്‍ച്ചയായി ആറു ദിവസം മുന്നേറ്റം രേഖപ്പെടുത്തിയ ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 25000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. ഉയര്‍ന്ന വിലയില്‍ പ്രതീക്ഷയര്‍പ്പിച്ച് നിക്ഷേപകര്‍ ലാഭമെടുപ്പിന് തയ്യാറായതാണ് വിപണി ഇടിയാന്‍ […]

Business

ട്രംപിന്റെ പ്രഖ്യാപനത്തില്‍ കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു; ഐടി, ഫാര്‍മ ഓഹരികള്‍ റെഡില്‍

മുംബൈ: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക അധിക തീരുവ ചുമത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം. ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. അമേരിക്കയുടെ നടപടി ഏറ്റവുമധികം ബാധിച്ച ഐടി, ഫാര്‍മ സെക്ടറുകളെയാണ് ഓഹരി വിപണിയില്‍ കാര്യമായി […]

Uncategorized

തിരിച്ചുകയറി രൂപ, 9 പൈസയുടെ നേട്ടം; എണ്ണവിലയില്‍ കുതിപ്പ്, ബാരലിന് 69 ഡോളറിലേക്ക്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 9 പൈസയുടെ നേട്ടത്തോടെ 86.43 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്നും അമേരിക്ക- ഇന്ത്യ വ്യാപാര കരാറിന്റെ ഫലം അനുസരിച്ച് ഇതില്‍ മാറ്റം വരാമെന്നുമാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. വെള്ളിയാഴ്ച 12 പൈസയുടെ നഷ്ടമാണ് […]

Business

ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; ടിസിഎസും റിലയന്‍സും ‘റെഡില്‍’

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ വിപണി മൂല്യത്തില്‍ ഈ കമ്പനികള്‍ക്ക് ഒന്നടങ്കം 94,433 കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് ടിസിഎസ്, റിലയന്‍സ് ഓഹരികളാണ്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 742 പോയിന്റ് ആണ് ഇടിഞ്ഞത്. ടിസിഎസ്, […]

Business

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്

ന്യൂഡല്‍ഹി:ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച 2.07 ലക്ഷം കോടിയുടെ ഇടിവാണ് കമ്പനികള്‍ നേരിട്ടത്. ടിസിഎസും ഭാരതി എയര്‍ടെലുമാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 932 പോയിന്റ് ആണ് ഇടിഞ്ഞത്. കഴിഞ്ഞയാഴ്ച പത്തുമുന്‍നിര കമ്പനികളില്‍ ബജാജ് ഫിനാന്‍സും ഹിന്ദുസ്ഥാന്‍ യൂണിലിവറും മാത്രമാണ് […]

India

ഡോളറിനെതിരെ വീണ്ടും മൂല്യം ഉയര്‍ന്ന് രൂപ

ന്യൂഡല്‍ഹി: ഡോളറിനെതിരെ വീണ്ടും മൂല്യം ഉയര്‍ന്ന് രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 42 പൈസയുടെ നേട്ടമാണ് രൂപ രേഖപ്പെടുത്തിയത്. 85.34 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടം ഉണ്ടാക്കിയെങ്കിലും 23 പൈസയുടെ നഷ്ടത്തോടെയാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്. എണ്ണ വില തിരിച്ചുകയറിയതും ഓഹരി […]

Business

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ കൂപ്പുകുത്തി രൂപയും ഓഹരി വിപണിയും, സെന്‍സെക്‌സ് 1300 പോയിന്റ് ഇടിഞ്ഞു; 75 ഡോളര്‍ കടന്ന് കുതിച്ച് എണ്ണവില

ന്യൂഡല്‍ഹി: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ മൂല്യം ഇടിഞ്ഞ് രൂപ. ഡോളറിനെതിരെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 56 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ 86 കടന്നിരിക്കുകയാണ് രൂപയുടെ മൂല്യം. ഒരു ഡോളര്‍ വാങ്ങാന്‍ 86.08 രൂപ നല്‍കേണ്ടി വരും. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നതാണ് പ്രധാനമായി രൂപയെ […]

Business

രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു, എട്ടു പൈസയുടെ നേട്ടം; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. എട്ടു പൈസയുടെ നേട്ടത്തോടെ 85.60 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ആര്‍ബിഐ നയം അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. അതിനിടെ ഓഹരി വിപണിയും കുതിപ്പിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് വ്യാപാരത്തിന്റെ തുടക്കത്തില്‍ 480 പോയിന്റ് ആണ് മുന്നേറിയത്. 82,669 പോയിന്റ് […]