
തിരിച്ചുകയറി രൂപ; ഒന്‍പത് പൈസയുടെ നേട്ടം, ഓഹരി വിപണിയിലും മുന്നേറ്റം
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 9 പൈസയുടെ നേട്ടത്തോടെ 87.28 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഉയര്‍ന്ന നിലയില്‍ നിന്ന് ഡോളര്‍ തിരിച്ചിറങ്ങിയതും ഓഹരി വിപണിയിലെ മുന്നേറ്റവുമാണ് രൂപയ്ക്ക് തുണയായത്. ഡിസംബര്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കിയത്. […]