India

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്നും ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് […]

Keralam

വീട്ടമ്മയുടെ ചെവി കടിച്ചെടുത്ത് തെരുവുനായ

ഗുരുവായൂരില്‍ വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുത്തു. വീട്ടുമുറ്റത്ത് പുല്ല് പറിക്കുന്നതിനിടെയായിരുന്നു ആക്രമണം. കുന്നത്ത് വഹീദ(52)യാണ് ആക്രമിക്കപ്പെട്ടത്. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. പുല്ലുപറിക്കുകയായിരുന്ന വഹീദയെ തെരുവുനായ പിന്നില്‍നിന്ന് വന്ന് ആക്രമിക്കുകയായിരുന്നു. ഇടത് ചെവിയുടെ ഒരു ഭാഗമാണ് നായ കടിച്ചെടുത്തത്. വഹീദയുടെ ആരോഗ്യനില തൃപ്തികരമാണ്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച […]

India

തെരുവ് നായകൾക്ക് ഭക്ഷണം നൽകിയാൽ നിയമ നടപടി; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ന്യൂഡൽഹി: തെരുവ് നായകൾക്ക് പൊതുനിരത്തിൽ ഭക്ഷണം നൽകുന്നത് അനുവദനീയമല്ലെന്ന് സുപ്രീം കോടതി. ഭക്ഷണം നൽകാനായി മുനിസിപ്പൽ അധികൃതർ പ്രത്യേക ഇടങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചു. തെരുവിൽ നായകൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിച്ചേക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻവി അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ […]

Keralam

തെരുവു നായ്ക്കളുടെ വന്ധ്യംകരണമാണ് ഏകപരിഹാരം; കേന്ദ്ര നിയമങ്ങള്‍ മാറ്റണം: എം ബി രാജേഷ്

പാലക്കാട്: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്നും കേന്ദ്ര നിയമങ്ങളില്‍ മാറ്റം വരണമെന്നും തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. തെരുവുനായ ആക്രമണത്തില്‍ ഒരു മാസത്തിനിടെ സംസ്ഥാനത്തെ മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ കേന്ദ്ര […]

Keralam

തെരുവുനായയുടെ കടിയേറ്റു, അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ

മലപ്പുറം പെരുവള്ളൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ. കുട്ടി ഗുരുതരാസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മാർച്ച് 29 നാണ് കുട്ടിയുടെ കടിയേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് ആക്രമണത്തിനിരയായത്. അന്നേ ദിവസം 7 […]

No Picture
District News

തെരുവുനായ് ഭീഷണി ഒഴിവാക്കാൻ പദ്ധതികളുമായി കോട്ടയം ജില്ല

കോട്ടയം: അടുത്തവർഷം മാർച്ചോടെ ജില്ലയെ തെരുവുനായ് ഭീഷണിയിൽനിന്ന് മുക്തമാക്കുകയാണ് ലക്ഷ്യമെന്ന് കലക്ടർ വി. വിഗ്നേശ്വരി. തെരുവുനായ് നിയന്ത്രണം ലക്ഷ്യമിട്ടുള്ള എ.ബി.സി കേന്ദ്രങ്ങളുടെ വിപുലീകരണ പദ്ധതികൾക്ക് രൂപം നൽകാൻ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ സ്ഥാപന ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. പൂർണമായും വാക്സിനേഷൻ നടത്തി, […]

Keralam

നാല് വയസുകാരിയെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാല് വയസുകാരിയെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഈ മാസം ഒമ്പതാം തീയതിയാണ് കുട്ടിക്ക് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കഴുത്തിലും കണ്ണിലും ചുണ്ടിലും കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ കടിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ചത്ത […]

Keralam

തെരുവ് നായ ശല്യം; സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് പഞ്ചായത്ത്

തെരുവ് നായ ശല്യം കാരണം കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് പഞ്ചായത്ത്. നിരവധി പേര്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് നടപടി. ഇന്നലെ വൈകിട്ട് മാത്രം പഞ്ചായത്തില്‍ അഞ്ചു പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് […]

District News

വൈക്കത്ത് 11 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വൈക്കത്ത് പതിനൊന്നു പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മറവന്‍തുരുത്ത് മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ ഇന്നലെയായിരുന്നു നായ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബില്‍ പരിശോധനയ്ക്കയച്ചിരുന്നു. ഈ പരിശോധനയിലാണ് നായക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവുനായയുടെ ആക്രമണം തുടര്‍ക്കഥയാകുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ രണ്ടിടങ്ങളില്‍ […]

District News

കോട്ടയത്ത് 12 പേരെ കടിച്ച തെരുവുനായ ചത്തു; പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കും

കോട്ടയത്ത് 12 പേരെ കടിച്ച തെരുവുനായ ചത്തു. തലയോലപറമ്പ് മറവന്തുരുത്തിലാണ്  ആക്രമണകാരിയായ നായ ആളുകളെ ആക്രമിച്ചത്. പിന്നാലെ നായയെ ക‍ഴിഞ്ഞ ദിവസം പിടികൂടി കൂട്ടിലടച്ച് വാക്സിൻ നൽകിയിരുന്നു. എന്നാല്‍ ഇന്ന് (ബുധനാ‍ഴ്ച) നായയെ കൂട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉദ്യോഗസ്ഥർ എത്തി നായയെ പ്രത്യേക കവറിലാക്കി പോസ്റ്റ്മോർട്ടത്തിന് തിരുവല്ലയിലേക്ക് […]