District News

കോട്ടയത്ത് 12 പേരെ കടിച്ച തെരുവുനായ ചത്തു; പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കും

കോട്ടയത്ത് 12 പേരെ കടിച്ച തെരുവുനായ ചത്തു. തലയോലപറമ്പ് മറവന്തുരുത്തിലാണ്  ആക്രമണകാരിയായ നായ ആളുകളെ ആക്രമിച്ചത്. പിന്നാലെ നായയെ ക‍ഴിഞ്ഞ ദിവസം പിടികൂടി കൂട്ടിലടച്ച് വാക്സിൻ നൽകിയിരുന്നു. എന്നാല്‍ ഇന്ന് (ബുധനാ‍ഴ്ച) നായയെ കൂട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉദ്യോഗസ്ഥർ എത്തി നായയെ പ്രത്യേക കവറിലാക്കി പോസ്റ്റ്മോർട്ടത്തിന് തിരുവല്ലയിലേക്ക് […]

Keralam

കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാൾ മരിച്ചു. കൂടുതൽ പേർക്കായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി കൊണ്ടിരിക്കുകയാണ്. എത്ര […]

Local

അതിരമ്പുഴയിൽ തെരുവുനായ ശല്യം രൂക്ഷം; മൈതാനത്ത് പരിശീലനത്തിനെത്തുന്ന കായിക താരങ്ങൾ തെരുവുനായ ഭീഷിണിയിൽ : വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: പരിശീലനത്തിനെത്തുന്ന കായിക താരങ്ങൾക്ക് പോലും ദീക്ഷണിയായി അതിരമ്പുഴ മൈതാനത്ത് തെരുവുനായ ശല്യം രൂക്ഷമായി. തെരുവുനായകളെ ഭയന്ന് കായിക പരിശിലനം ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ് കുട്ടികൾ. കായിക താരങ്ങൾ മാത്രമല്ല പ്രഭാതസവാരിക്കെത്തുന്നവർ തെരുവുനായ ആക്രമണത്തിനിരയാകുന്നു. സ്കൂളുകൾ, സർക്കാർ ആശുപത്രി, ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ സ്ഥിതി […]

No Picture
Local

കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടറടക്കം മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ ആക്രമണം. ഡോക്ടറും ജീവനക്കാരിയുമടക്കം  മൂന്ന് പേർക്ക് കടിയേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. മൂന്ന് പേരും പ്രതിരോധ വാക്സിൻ സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് പരിസര പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് മുമ്പും പരാതി ഉയർന്നിരുന്നുവെങ്കിലും കാര്യമായ നടപടിക്രമങ്ങളൊന്നുമുണ്ടായിരുന്നില്ല.