Keralam

പണിമുടക്ക് ദിനത്തിൽ സർക്കാർ സ്കൂളിൽ ഒപ്പിട്ട് മുങ്ങാൻ ശ്രമം; അരുവിക്കരയിൽ അധ്യാപകരെ പൂട്ടിയിട്ടു, മൂന്നര വരെ തുടരണമെന്ന് സമരാനുകൂലികൾ

തിരുവനന്തപുരം അരുവിക്കര LPS-ൽ വന്ന് ഹാജർ രേഖപ്പെടുത്തി പോകാനൊരുങ്ങിയ അധ്യാപകരെ പൂട്ടിയിട്ട് സമരാനുകൂലികൾ. 6 അദ്ധ്യാപകരെ സ്കൂൾ കോമ്പൗണ്ടിനകത്ത് ആക്കി ഗേറ്റ് പുറത്ത് നിന്നും പൂട്ടി. ഹാജർ രേഖപ്പെടുത്തി പോകേണ്ടതില്ലെന്നും മൂന്നര വരെ സ്കൂളിൽ തന്നെ തുടരണമെന്ന് സമരാനുകൂലികൾ പറഞ്ഞു. സ്കൂളിന്റെ ഓഫീസ് പൂട്ട് സമരക്കാർ കൊണ്ടുപോയി. വൈകിട്ട് […]

Keralam

നാളെ സംസ്ഥാന വ്യാപക പഠിപ്പു മുടക്കിന് എസ്എഫ്‌ഐ ആഹ്വാനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി നാളെ (വ്യാഴാഴ്ച) പഠിപ്പ് മുടക്കുമെന്ന് എസ്എഫ്‌ഐ. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്കും വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.ഗവര്‍ണര്‍ സര്‍വകലാശാലകളെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് അറിയിച്ചു. […]

Keralam

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. […]

Keralam

സപ്ലൈകോ കുടിശിക കൈമാറി; കരാറുകാരുടെ സമരം അവസാനിച്ചു, റേഷന്‍ വിതരണം ഇന്നുമുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: റേഷന്‍ സാധനങ്ങള്‍  ഗോഡൗണുകളില്‍നിന്നു റേഷന്‍ കടകളില്‍ ‘വാതില്‍പടി’ വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം അവസാനിച്ചു. 2 മാസത്തെ ബില്‍ കുടിശികയായ 40 കോടിയില്‍പരം രൂപ ബാങ്ക് അക്കൗണ്ടുകളിലൂടെ സപ്ലൈകോ കൈമാറിതോടെയാണ് കരാറുകാര്‍ സമരം അവസാനിപ്പിച്ചത്.   റേഷന്‍ കടകളില്‍ സാധനങ്ങളുടെ വിതരണം ഇന്നുമതുല്‍ പുനരാരംഭിക്കും. ബില്‍ […]

Keralam

ആശാ വര്‍ക്കർമാരുടെ സമരം: ജോലിക്ക് തിരിച്ചുകയറാതെ സമരം തുടരുന്നവരുടെ ജോലി നഷ്ടപ്പെടുമെന്ന ഭീഷണി; പി.പി. പ്രേമ

കോഴിക്കോട്: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ ഭീഷണിയുമായി സിഐടിയു വിന്‍റെ ആശാ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. പ്രേമ രംഗത്ത്. ജോലിക്ക് തിരിച്ചുകയറാതെ സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പ്രേമയുടെ ഭൂഷണി. ആശമാരെ കേന്ദ്രം തൊഴിലാളികളായി പരിഗണിക്കുന്നില്ലെന്നും ആശമാരുടെ ജോലി ഭാരം വര്‍ധിക്കുന്നുവെന്നും […]

Keralam

കേന്ദ്ര അവഗണന; കണ്ണൂരിൽ റോഡ് തടസപ്പെടുത്തി സിപിഐഎം സമരം

കണ്ണൂരിൽ റോഡ് തടസപ്പെടുത്തി സിപിഐഎം സമരം. കേന്ദ്ര അവഗണനക്കെതിരെ സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് ഗതാഗതം തടസപ്പെടുത്തിയത്. സമരം പൗരാവകാശ ലംഘനമെന്ന് ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നതായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ന്യായീകരിച്ചു. ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്നും മുൻ കോടതിയലക്ഷ്യ […]

Keralam

തീരുമാനം പിന്‍വലിച്ച് കെഎസ്ആര്‍ടിസി: സമരം ചെയ്ത ജീവനക്കാരുടെ ശമ്പളം വൈകില്ല

ഫെബ്രുവരി നാലിന് അവധിയെടുത്ത ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതി എന്ന തീരുമാനം പിന്‍വലിച്ച് കെഎസ്ആര്‍ടിസി. ഉത്തരവിനെതിരെ ടിഡിഎഫ് പ്രതിഷേധം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് നടപടി. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതിയെന്നയിരുന്നു ഉത്തരവ്. ഇത് സംബന്ധിച്ച വാര്‍ത്ത ട്വന്റിഫോര്‍ ആണ് ആദ്യം പുറത്തുവിട്ടത്. […]

Uncategorized

‘ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടി, റേഷൻ വ്യാപാരികളുടെ ലൈസൻസ് റദ്ദാക്കും’; മന്ത്രി ജി ആർ അനിൽ

റേഷൻ വ്യാപാരികളുടെ സമരത്തിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി വരുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങൾക്ക് ഭക്ഷ്യധാനം നൽകാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കും. സമരം തുടർന്നാൽ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കേണ്ടി വരും. റേഷൻ […]

Uncategorized

ചര്‍ച്ച പരാജയം; തിങ്കളാഴ്ച മുതല്‍ റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം

മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍. വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ഭക്ഷമന്ത്രി ജി ആര്‍ അനില്‍ എന്നിവരാണ് വ്യാപാരികളുമായി ചര്‍ച്ച നടത്തിയത്. […]

Keralam

അധ്യാപകരും സർക്കാർ ജീവനക്കാരും പ്രഖ്യാപിച്ച സമരം; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

അധ്യാപകരും സർക്കാർ ജീവനക്കാരും പ്രഖ്യാപിച്ച സമരത്തിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. ഈ മാസം 22നാണ് അധ്യാപകരും സർക്കാർ ജീവനക്കാരും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യത്തിൽ ഒഴികെ ഈ മാസം 22 ആം തീയതി അവധി അനുവദിക്കരുതെന്ന് സർക്കാർ ഉത്തരവിറക്കി. ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. […]