Uncategorized

ചര്‍ച്ച പരാജയം; തിങ്കളാഴ്ച മുതല്‍ റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം

മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍. വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ഭക്ഷമന്ത്രി ജി ആര്‍ അനില്‍ എന്നിവരാണ് വ്യാപാരികളുമായി ചര്‍ച്ച നടത്തിയത്. […]

Keralam

അധ്യാപകരും സർക്കാർ ജീവനക്കാരും പ്രഖ്യാപിച്ച സമരം; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

അധ്യാപകരും സർക്കാർ ജീവനക്കാരും പ്രഖ്യാപിച്ച സമരത്തിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. ഈ മാസം 22നാണ് അധ്യാപകരും സർക്കാർ ജീവനക്കാരും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യത്തിൽ ഒഴികെ ഈ മാസം 22 ആം തീയതി അവധി അനുവദിക്കരുതെന്ന് സർക്കാർ ഉത്തരവിറക്കി. ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. […]

Keralam

റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക്

റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക്. ഈ മാസം 27 മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരി സംയുക്ത സമിതിയാണ് കടയടപ്പിന് ആഹ്വാനം നൽകിയത്. റേഷൻ വ്യാപാരികളുടെ വേതനം പരിഷ്കരിക്കുക, കമ്മീഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നിയിച്ചാണ് റേഷൻ […]

Keralam

സീപ്ലെയിൻ പദ്ധതി; സിപിഐ സമരത്തിലേക്ക്, AITUC ഒപ്പുശേഖരണം ആരംഭിച്ചു

സീപ്ലെയ്ൻ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാൻ എഐടിയുസി. പദ്ധതിക്കെതിരെ AITUC യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം ആരംഭിച്ചു. ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് വ്യക്തമാക്കി. നേരത്തെ സർക്കാറുമായി ചർച്ച നടത്തിയ ശേഷം സമരത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. സിഐടിയുവും എഐടിയുസിയും അടക്കമുള്ള […]

Keralam

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. വയനാട് ചൂരല്‍മല ദുരന്തം ലെവല്‍ 3 ദുരന്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമോയെന്നതില്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി യുഡിഎഫ് സമരം ശക്തമാക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി നവംബര്‍ 19 ന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ […]

Keralam

ശമ്പള പരിഷ്‌കരണവും ബോണസ് വര്‍ധനയും അംഗീകരിച്ചു; എയര്‍ ഇന്ത്യ കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ സാറ്റ്‌സ് കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. ശമ്പള പരിഷ്‌കരണം നടപ്പാക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് സമരം അവസാനിച്ചത്. ബോണസ് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരുപറ്റം ജീവനക്കാരുടെ സമരം വിമാന സര്‍വീസുകളെ ബാധിച്ചിരുന്നു. വിവിധ വിഭാഗങ്ങളില്‍പ്പെട്ട എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരുടെ ശമ്പളം […]

Keralam

മിൽമ അനിശ്ചിതകാല പണിമുടക്കിലേക്ക്

കൊച്ചി: മില്‍മയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നും തൊഴിലാളികള്‍ക്കെതിരായ പ്രതികാര നടപടികള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ 24 ന് രാവിലെ 6 മുതല്‍ ദക്ഷിണമേഖലാ മില്‍മയില്‍ അനിശ്ചിതകാല പണിമുടക്ക്. വിവിധ തൊഴിൽമേഖലകളിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തി ഐഎന്‍ടിയുസി വ്യാപക സമരത്തിനാണ് തയാറെടുക്കുന്നത്. ഓണക്കാലമടുത്തിട്ടും തൊഴിലാളി സംഘടനകളുമായി കൂടിയാലോചന നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ […]

Keralam

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റേഷന്‍ കടകള്‍ അടിച്ചിട്ട് വ്യാപാരികൾ സമരം ചെയ്യും

തിരുവനന്തപുരം: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റേഷന്‍ കടകള്‍ അടിച്ചിട്ട് വ്യാപാരികൾ സമരം ചെയ്യും. ഭരണ – പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സമരത്തില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം രണ്ടു ദിവസം പൂര്‍ണമായും മുടങ്ങാനാണ് സാധ്യത. സമരത്തിന്‍റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ റേഷന്‍ വ്യാപാരികള്‍ രാപകല്‍ പ്രതിഷേധം […]

Keralam

റേഷൻ വ്യാപാരികൾ രാപകൽ സമരത്തിലേക്ക്

തൃശൂർ: റേഷൻ വിതരണം തകിടം മറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്നും, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ റേഷൻ മേഖലയെ അവഗണിക്കുന്നു എന്നും ആരോപിച്ച് ചില്ലറ റേഷൻ വ്യാപാരികൾ കടകളടച്ച് രാപകൽ സമരം നടത്തും. ജൂലൈ 8, 9 തീയതികളിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ സമരം. […]

Keralam

ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ മിൽമയുടെ ട്രേഡ് യൂണിയനുകൾ സംയുക്ത സമരത്തിലേക്ക്

തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി 12 മണി മുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക്. മിൽമയിൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിൽമ മാനേജ്മെന്‍റിന് ഇക്കാര്യം ആവശ്യപ്പെട്ട് നേട്ടീസ് സമർപ്പിച്ച് 2 ആഴ്ച പിന്നിട്ടിട്ടും ഡയറക്‌ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് കാട്ടിയാണ് ട്രേഡ് യൂണിയൻ സമരത്തിലേക്ക് കടക്കുന്നത്. […]