
കോളെജ് കെട്ടിടത്തിനു മുകളിൽ കയറി വിദ്യാർഥികളുടെ ആത്മഹത്യാ ഭീഷണി; ഒടുവിൽ ആവശ്യം അംഗീകരിച്ച് അധികൃതർ
തൊടുപുഴ: തൊടുപുഴ കോ- ഓപറേറ്റീവ് ലോ കോളെജിൽ ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർഥികൾ. കോളെജിലെ ചില വിദ്യാർഥികൾക്ക് അനധികൃതമായി മാർക്ക് നൽകുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് അച്ചടക്ക നടപടി ഉണ്ടായതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ കോളെജിന്‍റെ മൂന്നാം നിലയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒരു മണിക്കൂറോളം വിദ്യാർഥികൾ പ്രതിഷേധം തുടർന്നു. […]