Keralam

അമ്മ വഴക്കുപറഞ്ഞു, എട്ടുവയസുകാരന്‍ ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം ചെമ്പഴന്തിയില്‍ എട്ടുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടില്‍ പ്രമോദ്, സിനി ദമ്പതികളുടെ മകന്‍ ശ്രേയസാണ് മരിച്ചത്. മണയ്ക്കല്‍ എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ശ്രേയസിനെ വിട്ടിലെ മുറിയിലെ ജനാലയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ സിനി ശ്രേയസിന്റെ […]

Keralam

എസ്എപി ക്യാമ്പിലെ പോലീസ് ട്രെയ്നി ആനന്ദിന്റെ മരണം; അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിലെ പോലീസ് ട്രെയ്നി ആനന്ദിന്റെ മരണത്തിൽ അന്വേഷണത്തിന് നിർദേശം. വനിതാ ബറ്റാലിയൻ കമാൻഡന്റിന് അന്വേഷണച്ചുമതല. ഉടൻ റിപ്പോർട്ട്‌ നൽകാൻ നിർദേശം. ഡിഐജി അരുൾ ബി കൃഷ്ണയ്ക്കാണ് മേൽനോട്ടച്ചുമതല. എസ്എപി ക്യാമ്പിൽ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുക. ഇന്നലെയാണ് പോലീസ് ട്രെയിനി ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. […]

Keralam

‘ഉമ്മ ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ കൊല്ലും’; തൃശൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

തൃശൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. നെടുങ്കോണം വലിയകത്ത് നൗഫലിൻറെ ഭാര്യ ഫസിലയാണ് മരിച്ചത്. ഭർത്താവ് നൗഫലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നൗഫലിനെ ഇരിങ്ങാലക്കുട പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. മരിക്കുന്നതിന് മുമ്പ് യുവതി മാതാവിന് അയച്ച വാട്സ്ആപ്പ് മെസ്സേജ് . ‘ഉമ്മ ‍ഞാൻ […]

Local

ഏറ്റുമാനൂർ അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവിനും ഭർതൃ പിതാവിനും നിർണ്ണായക പങ്ക്, കസ്റ്റഡിയിൽ

ഏറ്റുമാനൂർ നീർക്കാട് അഭിഭാഷകയും മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ജിസ്മോളും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവും കസ്റ്റഡിയിൽ. ഇരുവർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചു. ഗാർഹിക പീഡനം നടന്നതിന് നിർണായക തെളിവ് കണ്ടെത്തി. ഭർതൃ വീട്ടിലെ മറ്റുള്ളവർക്കും […]

Keralam

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സജീവ് ഉപ്പുതറയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്.

Local

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം

ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയിൽ നിന്ന് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിശദമായ വാദം കോടതി കേട്ടിരുന്നു. എന്നാൽ, […]

Keralam

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയപാർട്ടികൾ

വയനാട് കൽപ്പറ്റ പോലീസ് സ്റ്റേഷൻ ശുചിമുറിയിൽ ദിവാസി യുവാവ് ഗോകുൽ തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎമ്മും കോൺഗ്രസും ബിജെപിയും. സംഭവത്തിൽ പൊലീസിന് വിളിച്ച് സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ് മനസ്സിലാക്കുന്നത്. സ്റ്റേഷനിലെ സിസിടിവി പരിശോധിക്കണം എന്ന് KPCC എക്സിക്യുട്ടീവ് അംഗം പി പി ആലി ആവശ്യപ്പെട്ടു. ശുചിമുറിയിലേക്ക് പോകുമ്പോൾ […]

Keralam

ചിറയിൻകീഴിൽ സബ് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്ത നിലയിൽ; മരണം ഇന്ന് വിരമിക്കാനിരിക്കെ

ചിറയിൻകീഴ് അഴൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എ ആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യാണ് മരണപ്പെട്ടത്. ഇന്ന് റിട്ടയർമെന്റ് ചടങ്ങുകളടക്കം നടക്കാനിരിക്കെയാണ് ആത്മഹത്യ. റാഫിയുടെ അഴൂരിലെ കുടുംബവീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉദ്യോഗസ്ഥന്റെ മരണത്തിൽ കുടുംബവും സഹപ്രവർത്തകരും ദുരൂഹത ആരോപിക്കുന്നുണ്ട്. എന്നാൽ റാഫി […]

Local

ഏറ്റുമാനൂരിലെ ഷൈനിയുടേയും പെണ്‍ മക്കളുടേയും ആത്മഹത്യ നോബിയുടെ മാനസിക പീഡനം കാരണമെന്ന് പോലീസ് കോടതിയില്‍

ഏറ്റുമാനൂർ : ഏറ്റുമാനൂരിലെ ഷൈനിയുടേയും പെണ്‍ മക്കളുടേയും ആത്മഹത്യ നോബിയുടെ മാനസിക പീഡനം കാരണമെന്ന് പോലീസ് കോടതിയില്‍. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണില്‍ വിളിച്ച് സമ്മര്‍ദത്തിലാക്കിയെന്നും ഇതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. നോബിക്കെതിരെ 2024 ല്‍ ഷൈനി തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ഗാര്‍ഹിക പീഡന […]

Keralam

കൊല്ലത്ത് രണ്ടര വയസുകാരനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

കൊല്ലത്ത് രണ്ടര വയസുകാരനെ കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി. മയ്യനാട് താന്നിയിൽ ആണ് സംഭവം. അജീഷ്, ഭാര്യ സുലു മകൻ ആദി എന്നിവരാണ് മരിച്ചത്. മകനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം രക്ഷിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നു. ഇരുവരെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടിലിന് മുകളിൽ മരിച്ച നിലയിൽ […]