
തിരുവനന്തപുരം മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. കരിക്കകം സ്വദേശി ഗോപകുമാറാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാം നിലയിൽ നിന്ന് ആശുപത്രിയുടെ നടുത്തളിലേക്കാണ് ഗോപകുമാർ വീണത്. ഒന്നാം നിലയിലെ നെഫ്രോ വാർഡിൽ കിടപ്പുരോഗിയായിരുന്നു ഗോപകുമാർ. […]