Keralam

ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ പോലും പറയാത്ത ആരോപണങ്ങള്‍ പോലീസ് ഉന്നയിക്കുന്നുവെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയെ അറിയിക്കും. അന്വേഷണ ഉദ്യോഗസ്ഥന് എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാഗ്മൂലം. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ […]

India

‘എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മയ്ക്കായി ഏറ്റെടുക്കാന്‍ സാധിക്കില്ല’: സുപ്രീംകോടതി

പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ കഴിയുമെന്ന ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതു സ്വത്ത് ആണെന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണ അയ്യരുടെ നേതൃത്വത്തില്‍ ഉള്ള ബെഞ്ചിന്റെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. അതേസമയം, സ്വകാര്യ ഭൂമികളില്‍ ചിലത് പൊതു സ്വത്ത് ആണെന്ന് […]

India

പടക്കങ്ങൾ ശാശ്വതമായി നിരോധിക്കണം; ഡൽഹി സർക്കാരിന് സുപ്രീംകോടതിയുടെ നിർദ്ദേശം

ഡൽഹിയിൽ തുടർച്ചയായി ഉണ്ടാകുന്ന വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ പടക്കങ്ങൾ ശാശ്വതമായി നിരോധിക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. ഡൽഹി സർക്കാരിനും പൊലീസ് കമ്മീഷണർക്കും സുപ്രീംകോടതിയുടെ നോട്ടീസ് നൽകി. പടക്ക നിരോധനം നടപ്പാക്കാത്തതിനാണ് നോട്ടീസ് നൽകിയത്. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശമുണ്ട്. നിരോധനം ഉണ്ടായിട്ടും ദീപാവലി ദിനത്തിൽ എന്താണ് സംഭവിച്ചത് എന്ന് കോടതി […]

India

സിദ്ദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീംകോടതി

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥ ഇളവ് ചെയ്തു. ജസ്റ്റിസ് പിഎസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.വിചാരണ ആരംഭിക്കാനിരിക്കെ ജാമ്യവ്യവസ്ഥകളിൽ ഇളവ് വേണമെന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പൊലീസ് പിടിച്ചെടുത്ത […]

India

ഇഷ ഫൗണ്ടേഷനെതിരായ ഹർജിയിൽ സദ്ഗുരുവിന് ആശ്വാസം; ഹർജി സുപ്രീം കോടതി തള്ളി

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായി നൽകിയ ഹർജി സുപ്രീംകോടതി തള്ളി.ഹർജിക്കാരന് രാഷ്ട്രീയബന്ധം ഉള്ളതായി സംശയം ഉണ്ടെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ആശ്രമത്തിലുള്ളവരെ വ്യക്തിപരമായി സന്ദർശിക്കാമെന്നും ഹർജിക്കാരനോട് സുപ്രീംകോടതി വ്യക്തമാക്കി. യോഗാ സെന്ററിനുള്ള തന്റെ പെണ്മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും തടങ്കലിൽ പാർപ്പിച്ചിരിക്കുകയുമാണെന്നുള്ള പിതാവ് കാമരാജിൻന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. […]

Keralam

ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം ; സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി : ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം. സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയില്‍ […]

Keralam

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുക. 62 ആമത്തെ കേസ് ആയി ആണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തിരിക്കുന്നത്. […]

India

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരം; സുപ്രീം കോടതി

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കൈവശം വെക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പാർലമെൻ്റിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നത് പോക്‌സോ ആക്ട്, 2012, ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ആക്റ്റ്, […]

India

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; വീഡിയോകള്‍ അപ്രത്യക്ഷമായി

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ചാനലിലെ വീഡിയോകള്‍ അപ്രത്യക്ഷമായി. യൂട്യൂബ് ഹോം പേജില്‍ ക്രിപ്‌റ്റോ കറന്‍സി പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. യുഎസ് ആസ്ഥാനമായ റിപ്പിള്‍ ലാബിന്റെ പരസ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് 11 മണിയോടെയാണ് സംഭവം. യൂട്യൂബ് […]