Keralam

ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ടി പി വധക്കേസിലെ പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. അപ്പീലില്‍ തീരുമാനമെടുക്കും വരെയാണ് ജാമ്യം നല്‍കിയത്. ഗൂഢാലോചന തെളിയിക്കുന്നതിന് തെളിവുകളില്‍ അപര്യാപ്തതയെന്ന് കോടതി നിരീക്ഷണം. കേസില്‍ സാക്ഷി പറഞ്ഞ രണ്ട് പേരില്‍ ഒരാള്‍ തന്നെ കണ്ടിട്ട് പോലുമില്ല എന്ന് ജ്യോതിബാബു കോടതിയില്‍ വാദിച്ചു. മൂന്ന് ഗൂഢാലോചന യോഗങ്ങള്‍ […]

India

നവകേരള സര്‍വേയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി

നവകേരള സര്‍വ്വേയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. നവകേരള സര്‍വ്വേ റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം.  മന്ത്രിസഭയുടെ അനുമതിയോടെയാണ് സര്‍വ്വേ നടത്തുന്നതെന്നും ബജറ്റില്‍ വകയിരുത്തിയ പണമാണ് […]

India

‘ബാബറി മസ്‌ജിദിൻ്റെ പേരിലുള്ള പള്ളികള്‍ നിരോധിക്കണം, നിര്‍മ്മിക്കാന്‍ പോകുന്നവ തടയണം’; ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തി ബാബറിൻ്റെ പേരിലോ ബാബറി മസ്‌ജിദിൻ്റെ പേരിലോ രാജ്യത്ത് പള്ളികള്‍ നിര്‍മ്മിക്കുന്നത് തടയണമെന്നുള്ള പൊതു താത്പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും ഉൾപ്പെടുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബാബറി മസ്‌ജിദിൻ്റെ പകർപ്പ് നിർമ്മിക്കുമെന്ന് സസ്‌പെൻഡ് […]

Keralam

ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ. ഹർജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് പരിഗണിക്കുന്നത്. വിഷയം 9 അംഗ വിശാല ബെഞ്ചിലേക്ക് വിടുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. അടുത്ത് കേസ് പരിഗണിക്കുന്ന തീയതിയും കോടതി അറിയിക്കും. ആറു വർഷത്തെ […]

Keralam

ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതില്‍ തീരുമാനമുണ്ടായേക്കും. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നത്. മതാചാരങ്ങളും വ്യക്തി സ്വാതന്ത്ര്യവും സംബന്ധിച്ച […]

India

സ്‌പെഷ്യല്‍ എജ്യൂക്കേറ്റേഴ്‌സിന്റെ നിയമനം: എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

സ്‌പെഷ്യല്‍ എജ്യൂക്കേറ്റേഴ്‌സിന്റെ നിയമനത്തില്‍ കോടതി ഇടപെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം. ഇക്കാര്യങ്ങള്‍ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. എസ്എസ്എ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതായി പറഞ്ഞെങ്കിലും അത് ലഭിച്ചില്ലെന്ന് കേരളവും കോടതിയെ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു.  എസ്എസ്എ ഫണ്ട് അനുവദിച്ചിട്ടും അത് […]

India

ശബരിമല സ്വർണ്ണക്കൊള്ള: ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ശബരിമല സ്വർണക്കൊള്ളയിൽ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടക്കുന്നുവെന്നും ഇടപെടാൻ ആകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ പരിഗണിച്ചത്. അയ്യപ്പഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് ജാമ്യപേക്ഷയിൽ ഗോവർധൻ വാദിച്ചത്. അതേസമയം കട്ടിളപ്പാളികളുടെ സാംപിളുകൾ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനുള്ള […]

India

‘ബംഗാളില്‍ എസ്‌ഐആര്‍ പ്രക്രിയയുടെ സമയം നീട്ടും, എസ്‌ഐആര്‍ തടയില്ല’; മമത ബാനര്‍ജി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി പരിഗണിച്ച് സുപ്രിംകോടതി

ബംഗാളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയുടെ സമയം നീട്ടാന്‍ സുപ്രീംകോടതി. രേഖകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കുന്നതിന് ഒരാഴ്ച കൂടി സമയം നീട്ടി നല്‍കാനാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങളില്‍ ബംഗാള്‍ ഡിജിപിയോടും കോടതി വിശദീകരണം തേടി. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. […]

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല: സുപ്രിംകോടതി

ബലാത്സംഗക്കേസുകളില്‍ നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ലെന്നാണ് സുപ്രികോടതിയുടെ ഉത്തരവ്. യഥാര്‍ഥ ബലാത്സംഗക്കേസുകള്‍ വിചാരണക്കോടതികള്‍ തിരിച്ചറിയുക തന്നെ വേണം. ബലാത്സംഗം തടയാനുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും സുപ്രിംകോടതി പറഞ്ഞു.  ഛത്തീസ്ഗഡിലെ ഒരു അഭിഭാഷകനെതിരെ ഒരു വനിതാ അഭിഭാഷക നല്‍കിയ ബലാത്സംഗ […]

Keralam

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരി സുപ്രീംകോടതിയില്‍, ദീപ ജോസഫിന്റെ ഹര്‍ജിയില്‍ തടസ്സഹര്‍ജി

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരി സുപ്രീംകോടതിയില്‍. തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയുടെ ഹര്‍ജിക്കെതിരെയാണ് പരാതിക്കാരിയുടെ തടസ ഹര്‍ജി. സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് തടസഹര്‍ജി ഫയല്‍ചെയ്തിരിക്കുന്നത്. പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് ദീപ ജോസഫ്. ദീപ ജോസഫിന്റെ […]