അനുബന്ധ തെളിവുകള്‍ പ്രധാനം, കുറ്റസമ്മതമൊഴി മാത്രം ശിക്ഷ വിധിക്കാന്‍ പര്യാപ്തമല്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: അനുബന്ധ തെളിവുകള്‍ ഇല്ലാതെ കുറ്റസമ്മത മൊഴിമാത്രം ശിക്ഷ വിധിക്കാന്‍ പര്യാപ്തമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. കൊലപാതകക്കേസില്‍ മേഘാലയ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. തെളിവുകളാല്‍ സ്ഥിരീകരിക്കാത്ത കുറ്റസമ്മത പ്രസ്താവനകള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് പര്യാപ്തമല്ല, പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തുന്ന സാഹചര്യ തെളിവുകള്‍ വേണമെന്നും […]
