
നീറ്റ് : ചോർന്നത് ബിഹാറിലെ ഒറ്റ പരീക്ഷാകേന്ദ്രത്തിൽ മാത്രം, ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടില്ലെന്ന് സിബിഐ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്നും ബിഹാറിലെ ഒറ്റ പരീക്ഷാകേന്ദ്രത്തിൽ മാത്രമാണ് പേപ്പർ ചോർന്നതെന്നും സിബിഐ. സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സിബിഐ അക്കാര്യം വ്യക്തമാക്കിയത്. പേപ്പർ ചോർച്ച വ്യാപകമല്ല. ചോർച്ച പ്രാദേശികം മാത്രമാണ്. ഏതാനും വിദ്യാർത്ഥികളെ മാത്രമാണ് ബാധിച്ചത്. ചോർന്ന ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടില്ലെന്നും സിബിഐ മുദ്രവെച്ച കവറിൽ […]