Movies

ട്രെയിലറിലെ പാട്ട് സിനിമയില്‍ ഇല്ല; 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ട്രെയിലര്‍ പ്രമോഷനില്‍ കാണിച്ച ഗാനം സിനിമയില്‍ ഉള്‍പ്പെടുത്താത്തതിന്, ചിത്രം കണ്ടയാള്‍ക്ക് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഷാറൂഖ് ഖാന്‍ ചിത്രമായ ഫാന്‍ തീയറ്ററില്‍ കുടുംബ സമേതം കണ്ട അര്‍ഫീന്‍ […]

Keralam

പ്ലസ് ടു കോഴക്കേസ്; സത്യവാങ്മൂലത്തിലെ നിയമോപദേശം നീക്കം ചെയ്യാൻ കെഎം ഷാജിയ്ക്ക് സുപ്രീം കോടതിയുടെ നിർദ്ദേശം

ന്യൂഡൽ‌ഹി: പ്ലസ് ടു കോഴക്കേസിൽ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വിജിലൻസ് ലീഗൽ അഡ്വൈസറുടെ നിയമോപദേശം ഉൾപ്പെടുത്തിയത് നീക്കം ചെയ്യാൻ ലീഗ് നേതാവ് കെ.എം.ഷാജിക്ക് സുപ്രീംക്കോടതിയുടെ നിർദ്ദേശം. അഭിഭാഷകൻ സർക്കാരിന് കൈമാറുന്ന നിയമോപദേശം പ്രിവിലെജ്ഡ് കമ്മ്യുണിക്കേഷനാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി നിയമോപദേശം നീക്കാൻ ആവശ്യപ്പെടുകയായിരുന്നു. തെളിവ് നിയമം അനുസരിച്ച് […]

India

വോട്ടിംഗ് മെഷീൻ; എല്ലാത്തിനെയും സംശയത്തോടെ കാണരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾക്കൊപ്പം വിവിപാറ്റിലെ സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതി വിധി പറയാൻ മാറ്റി. ആശങ്കകൾ പരിഹരിക്കേണ്ടത് അനിവാര്യമെന്നു പറഞ്ഞ കോടതി എല്ലാത്തിനെയും സംശയത്തോടെ കാണരുതെന്നു ഹർജിക്കാരെ ഓർമിപ്പിച്ചുകൊണ്ടാണു കേസ് മാറ്റിയത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സ്വീകരിച്ച നടപടി ക്രമങ്ങൾ തെരഞ്ഞെടുപ്പു […]

Keralam

മോക് പോളില്‍ ബിജെപിയ്ക്ക് കൂടുതല്‍ വോട്ട്; റിപ്പോര്‍ട്ട് തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കാസര്‍കോഡ്‌ മോക് പോളിനിടെ ബിജെപിയ്ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചെന്ന റിപ്പോര്‍ട്ട് തെറ്റെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീം കോടതിയില്‍. ഇക്കാര്യത്തില്‍ ജില്ലാ കളക്ടറോട് വിവരങ്ങള്‍ ആരാഞ്ഞെന്നും വാര്‍ത്ത തെറ്റാണെന്നു ബോധ്യപ്പെട്ടെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. വിവിപാറ്റ് പൂര്‍ണമായും എണ്ണണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് […]

Keralam

കാസര്‍കോഡ് മോക്‌പോളില്‍ ബിജെപിക്ക് അധിക വോട്ട്; അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കാസര്‍കോട്ടെ മോക്‌പോളില്‍ ബിജെപിക്ക് അധിക വോട്ടു പോയി എന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിനൊപ്പം വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ കൂടി എണ്ണണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് മോക്‌പോള്‍ വിഷയം സുപ്രീംകോടതിയില്‍ ഉയര്‍ന്നു വന്നത്. ഹര്‍ജി നല്‍കിയതിലൊന്നായ അസോസിയേഷന്‍ ഫോര്‍ […]

India

ആള്‍ക്കൂട്ട കൊലപാതക കേസില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ (എന്‍എഫ്‌ഐഡബ്ല്യു) സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് ഇതുവരെ പ്രതികരിക്കാത്ത സംസ്ഥാനങ്ങള്‍ ഉടന്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് […]

India

പതഞ്ജലി കേസ് ഒരാഴ്ചയ്ക്കുള്ളിൽ പരസ്യമാപ്പ് വേണം. ബാബ രാംദേവിനോട് സുപ്രീംകോടതി

പതഞ്ജലി ഉത്പന്നങ്ങളുടെ ഔഷധ ഫലപ്രാപ്തിയെക്കുറിച്ച് വ്യാജപരസ്യം നൽകിയ കേസിൽ വീണ്ടും സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് പതഞ്‌ജലി സ്ഥാപകരായ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും. നിങ്ങൾ അത്ര നിഷ്കളങ്കരല്ലെന്നും ക്ഷമ സ്വീകരിക്കുന്നത് ആലോചനയിലാണെന്നും വ്യക്തമാക്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ പരസ്യമാപ്പ് പറയണമെന്ന് നിർദ്ദേശിച്ചു. കോടതിയലക്ഷ്യ കേസിൽ ഇരുവരും നേരിട്ട് ഹാജാരായി കുറ്റസമ്മതം നടത്തുകയായിരുന്നു. […]

India

രാജ്യ വികസനം തടസപ്പെടുത്താൻ വിദേശ ശക്തികൾ പണം നൽകുന്നു; ആദായനികുതി വകുപ്പ് സുപ്രീം കോടതിയിൽ

ദില്ലി: രാജ്യത്തെ പൊതുവികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശക്തികൾ ഇന്ത്യയിലെ സന്നദ്ധ സംഘടനകൾക്കും, ട്രസ്റ്റുകൾക്കും പണം നൽകുന്നുവെന്ന് ആദായ നികുതി വകുപ്പ്. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം. സന്നദ്ധ സംഘടനയായ എൻവിറോണിക്സ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഇഡി സത്യവാങ്മൂലം സമർപ്പിച്ചത്. ട്രസ്റ്റിന്റെ നികുതി […]

India

‘നീതിന്യായ വ്യവസ്ഥയെ ദുര്‍ബലമാക്കാന്‍ ശ്രമം’; ചീഫ് ജസ്റ്റിസിന് 21 വിരമിച്ച ജഡ്ജിമാരുടെ കത്ത്

ന്യൂഡൽഹി: സമ്മർദ്ദം, തെറ്റായ വിവരങ്ങൾ, പൊതു അവഹേളനം എന്നിവയിലൂടെ ജുഡീഷ്യറിയെ തകർക്കാനുള്ള വലിയ ശ്രമം നടക്കുന്നതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് 21 മുൻ ജഡ്ജിമാരുടെ കത്ത്. സുപ്രീംകോടതിയിലെ നാല് വിരമിച്ച ജഡ്ജിമാരും ഹൈക്കോടതിയിൽ നിന്നും വിരമിച്ച 17 ജഡ്ജിമാരും ചേർന്നാണ് കത്തയച്ചത്. നേരത്തെ […]

India

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്‍രിവാളിന്‌റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്‌റ് ഡയരക്ടറേറ്റ്(ഇഡി) അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും ചോദ്യം ചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‌റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുക. ഇ ഡി അറസ്റ്റ് ചെയ്തതിനെതിരെ കെജ്‍രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി […]