India

കെജ്‌രിവാളിൻ്റെ അറസ്റ്റില്‍ ഇഡി നിബന്ധനകള്‍ പാലിച്ചോയെന്ന് പരിശോധിക്കും; സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റില്‍ വ്യക്തത വേണമെന്ന് സുപ്രീംകോടതി. അറസ്റ്റിനായുള്ള നിബന്ധനകള്‍ ഇഡി പാലിച്ചോയെന്ന് പരിശോധിക്കും. അന്വേഷണം എന്തിന് രണ്ട് വര്‍ഷം നീണ്ടുവെന്നും ഇഡിയോട് കോടതി ചോദിച്ചു. കെജ്‌രിവാളിൻ്റെ അറസ്റ്റിന് രണ്ട് വര്‍ഷം എടുത്തത് നല്ലതല്ലെന്ന് വ്യക്തമാക്കിയ കോടതി, ഇഡിയുടെ അന്വേഷണത്തിൻ്റെ സ്വഭാവവും യുക്തിയും പരിശോധിക്കണമെന്നും […]

Keralam

നഴ്സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി

ദില്ലി: നഴ്സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീംകോടതി […]

India

ഒരേ പേരുള്ളവർക്ക് മത്സരിക്കേണ്ടേ?; അപരന്മാരെ മത്സരിപ്പിക്കരുതെന്ന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഒരേ പേരുള്ളവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ഏതെങ്കിലും രക്ഷിതാക്കൾ കുട്ടികൾക്ക് രാഹുൽ ​ഗാന്ധിയെന്നും ലാലുപ്രസാദ് യാദവ് എന്നും പേരിട്ടെന്നുവെച്ച് അവർ മത്സരിക്കരുതെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും സുപ്രീം കോടതി ചോദിച്ചു. ഒരേ പേരുള്ളവർ മത്സരിക്കുന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും ചെറിയ മാർജിനിൽ […]

Keralam

മാവോയിസ്റ്റെന്ന സംശയത്തിൽ തടങ്കലിൽ വെച്ചയാൾക്ക് നഷ്ടപരിഹാരം; വിധിക്കെതിരായ കേരളത്തിന്റെ ഹർജി തള്ളി സുപ്രീം കോടതി

മാവോയിസ്റ്റാണെന്ന സംശയത്തിൽ പോലീസ് നിയമവിരുദ്ധമായി തടങ്കലിൽ വെച്ച ആൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ട കേരള ഹൈക്കോടതി വിധിക്കെതിരെ കേരളം ഫയൽ ചെയ്ത സ്‌പെഷ്യൽ ലീവ് പെറ്റീഷൻ തള്ളി സുപ്രീം കോടതി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 136 പ്രകാരമുള്ള അധികാരപരിധി ഉപയോഗിച്ച്, ഹൈക്കോടതി പുറപ്പെടുവിച്ച […]

India

ബാർ അസോസിയേഷനിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി

ബാർ അസോസിയേഷനിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സ്ഥാനങ്ങൾ സംവരണം ചെയ്യണമെന്ന് സുപ്രീംകോടതി. 2024 – 25 വർഷത്തെ തിരഞ്ഞെടുപ്പ് മുതൽ ഈ മാനദണ്ഡം പിന്തുടരണമെന്ന രീതിയിലാണ് ഈ നിർദേശം സുപ്രീംകോടതി മുന്നോട്ടു വച്ചത്. വരുന്ന തിരഞ്ഞെടുപ്പിൽ ബാർ അസോസിയേഷൻ ട്രഷറർ സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ് […]

Keralam

എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല

ദില്ലി: എസ്എന്‍സി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. അന്തിമ വാദത്തിനായി കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്ക്കെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. ഇന്ന് സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകള്‍ നീണ്ടുപോയതിനാലാണ് ലാവലിൻ കേസ് പരിഗണിയ്ക്കാതിരുന്നത്. എന്നാല്‍, അന്തിമ വാദത്തിന്‍റെ പട്ടികയിലുണ്ടായിട്ടും അഭിഭാഷകര്‍ ആരും തന്നെ കേസ് ഉന്നയിച്ചില്ല. […]

Keralam

പി ജയരാജൻ വധശ്രമക്കേസ്; സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ

പി ജയരാജൻ്റെ വധശ്രമകേസിൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍. പ്രതികളെ ശിക്ഷിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്ന് അപ്പീലില്‍ പറയുന്നു. വധശ്രമം , ആയുധം ഉപയോഗിക്കൽ, കലാപമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ […]

India

ഹേമന്ത് സോറൻ്റെ അറസ്റ്റ്; എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഭൂമി കുംഭകോണ കേസില്‍ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നല്‍കിയ ഹര്‍ജിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതി നോട്ടീസ്. മെയ് ആറിന് മുന്‍പായി ഹര്‍ജിയില്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. അറസ്റ്റ് ചോദ്യം ചെയ്ത് സോറന്‍ നല്‍കിയ ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി […]

India

സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലവുമായി കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട അറസ്റ്റിൽ ഇഡിക്കെതിരേ സുപ്രീം കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അഴിമതിയുടെ തെളിവുകൾ നശിപ്പിച്ചുവെന്ന ഇഡിയുടെ ആരോപണത്തെ കെജ്‌രിവാൾ എതിർത്തു. തനിക്കെതിരേ തെളിവുകളില്ലാത്തതിനാൽ അറസ്റ്റിനെ ന്യായീകരിക്കുന്നതിനായി രൂപീകരിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് അവയെന്നാണ് കെജ്‌രിവാൾ കോടതിയിൽ വ്യക്തമാക്കിയത്. തന്‍റെ അറസ്റ്റ് രാഷ്ട്രീയ […]

India

വിവിപാറ്റ് മുഴുവൻ എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലിപ്പുകളും മുഴുവൻ ഒത്തുനോക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന് ചില നിർദേശങ്ങൾ നൽകികൊണ്ടാണ് ഹർജികൾ തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. രണ്ട് നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. വോട്ടിംഗ് മെഷീനിൽ ചിഹ്നം […]