India

ആള്‍ക്കൂട്ട കൊലപാതക കേസില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ (എന്‍എഫ്‌ഐഡബ്ല്യു) സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് ഇതുവരെ പ്രതികരിക്കാത്ത സംസ്ഥാനങ്ങള്‍ ഉടന്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് […]

India

പതഞ്ജലി കേസ് ഒരാഴ്ചയ്ക്കുള്ളിൽ പരസ്യമാപ്പ് വേണം. ബാബ രാംദേവിനോട് സുപ്രീംകോടതി

പതഞ്ജലി ഉത്പന്നങ്ങളുടെ ഔഷധ ഫലപ്രാപ്തിയെക്കുറിച്ച് വ്യാജപരസ്യം നൽകിയ കേസിൽ വീണ്ടും സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് പതഞ്‌ജലി സ്ഥാപകരായ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും. നിങ്ങൾ അത്ര നിഷ്കളങ്കരല്ലെന്നും ക്ഷമ സ്വീകരിക്കുന്നത് ആലോചനയിലാണെന്നും വ്യക്തമാക്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ പരസ്യമാപ്പ് പറയണമെന്ന് നിർദ്ദേശിച്ചു. കോടതിയലക്ഷ്യ കേസിൽ ഇരുവരും നേരിട്ട് ഹാജാരായി കുറ്റസമ്മതം നടത്തുകയായിരുന്നു. […]

India

രാജ്യ വികസനം തടസപ്പെടുത്താൻ വിദേശ ശക്തികൾ പണം നൽകുന്നു; ആദായനികുതി വകുപ്പ് സുപ്രീം കോടതിയിൽ

ദില്ലി: രാജ്യത്തെ പൊതുവികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശക്തികൾ ഇന്ത്യയിലെ സന്നദ്ധ സംഘടനകൾക്കും, ട്രസ്റ്റുകൾക്കും പണം നൽകുന്നുവെന്ന് ആദായ നികുതി വകുപ്പ്. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം. സന്നദ്ധ സംഘടനയായ എൻവിറോണിക്സ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഇഡി സത്യവാങ്മൂലം സമർപ്പിച്ചത്. ട്രസ്റ്റിന്റെ നികുതി […]

India

‘നീതിന്യായ വ്യവസ്ഥയെ ദുര്‍ബലമാക്കാന്‍ ശ്രമം’; ചീഫ് ജസ്റ്റിസിന് 21 വിരമിച്ച ജഡ്ജിമാരുടെ കത്ത്

ന്യൂഡൽഹി: സമ്മർദ്ദം, തെറ്റായ വിവരങ്ങൾ, പൊതു അവഹേളനം എന്നിവയിലൂടെ ജുഡീഷ്യറിയെ തകർക്കാനുള്ള വലിയ ശ്രമം നടക്കുന്നതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് 21 മുൻ ജഡ്ജിമാരുടെ കത്ത്. സുപ്രീംകോടതിയിലെ നാല് വിരമിച്ച ജഡ്ജിമാരും ഹൈക്കോടതിയിൽ നിന്നും വിരമിച്ച 17 ജഡ്ജിമാരും ചേർന്നാണ് കത്തയച്ചത്. നേരത്തെ […]

India

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്‍രിവാളിന്‌റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്‌റ് ഡയരക്ടറേറ്റ്(ഇഡി) അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും ചോദ്യം ചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‌റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുക. ഇ ഡി അറസ്റ്റ് ചെയ്തതിനെതിരെ കെജ്‍രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി […]

India

ബലാത്സംഗക്കേസ് പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: മലയാളി യുവാവിനെതിരായ ബലാത്സംഗക്കേസ് പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി. കണ്ണൂർ സ്വദേശിക്കെതിരായ കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്. കണ്ണൂർ സ്വദേശിയുടെ സുഹൃത്തായ യുവതി പരാതി നൽകിയിരുന്നു. 2006-2010 കാലത്തു ചെന്നൈയിൽ എൻജിനീയറിങ്ങിനു പഠിച്ചിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. പഠനത്തിനു പിന്നാലെ യുവാവിനു ബംഗളൂരുവിൽ ജോലി ലഭിച്ചു.  […]

India

ലോട്ടറി തട്ടിപ്പ് കേസ്; സാന്‍റിയാഗോ മാർട്ടിനെതിരായ ഇഡി കേസ് വിചാരണ സ്റ്റേ ചെയ്‌ത്‌ സുപ്രീംകോടതി

ന്യൂഡൽഹി: ലോട്ടറി തട്ടിപ്പ് കേസിൽ സാന്‍റിയാഗോ മാർട്ടിനെതിരായ ഇഡി കേസ്  വിചാരണ സ്റ്റേ ചെയ്ത് സുപ്രീംകോടതി. എറണാകുളം പിഎംഎൽഎ കോടതിയിലെ നടപടിക്കാണ് സ്റ്റേ. ഇഡിക്ക് കോടതി  നോട്ടീസ് അയച്ചു. വിചാരണയിലെ നിയമപ്രശ്നം കാട്ടിയാണ് മാർട്ടിൻ ഹർജി നൽകിയത്. സിക്കിം ലോട്ടറിയുടെ മറവിൽ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കേസ്.  സിബിഐ […]

India

പതഞ്ജലി മാനേജിംഗ് ഡയറക്റ്ററും യോഗ ഗുരു രാം ദേവിന്‍റെയും ആചാര്യ ബാലകൃഷ്ണന്‍റെയും മാപ്പ് സ്വീകരിക്കാതെ സുപ്രീം കോടതി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പതഞ്ജലി മാനേജിംഗ് ഡയറക്റ്ററും യോഗ ഗുരു രാം ദേവിന്‍റെയും ആചാര്യ ബാലകൃഷ്ണന്‍റെയും മാപ്പു സ്വീകരിക്കില്ലെന്ന് സുപ്രീം കോടതി. ഈ കേസിൽ ഉദരമനസ്കരാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ്മാരായ ഹിമ കോഹ്‌ലി, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരാണ് കേസ് പരിഗണിച്ചത്. വ്യാജ പ്രചരണം നടത്തിയിട്ടും […]

India

ഡല്‍ഹി മദ്യനയ അഴിമതി കേസ്‍; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കെജ്‍രിവാള്‍

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേററ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിൻ്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നലെ ഇന്ന് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കെജ്‍രിവാള്‍. രാവിലെ പത്തരയോടെ കെജ്‍രിവാളിൻ്റെ അഭിഭാഷകന്‍, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുന്‍പാകെ വിഷയം ഉന്നയിക്കുകയും അടിയന്തര […]

India

തെരഞ്ഞെടുപ്പ് വേളയിൽ എല്ലാ ജംഗമസ്വത്തും സ്ഥാനാർത്ഥി പരസ്യപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥികൾ അവരുടെ മുഴുവൻ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. വലിയ അളവിലുള്ള സ്വത്തുക്കൾക്കപ്പുറം കൈമാറാൻ സാധിക്കുന്ന (ജംഗമ) സ്വത്തുക്കളുടെ വിവരങ്ങൾ സ്ഥാനാർത്ഥികൾ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തണമെന്നതില്‍ നിർബന്ധമില്ലെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. അരുണാചൽ പ്രദേശിലെ തേസു മണ്ഡലത്തിൽ നിന്ന് ജയിച്ച എംഎൽഎ കരിഖോ കെറിയുടെ തെരഞ്ഞെടുപ്പ് വിജയം […]