Keralam

‘ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല’: കെ മുരളീധരൻ

സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായാലെ നല്ല ജനപ്രതിനിധി ആവാൻ കഴിയൂ. മാധ്യമങ്ങൾ എപ്പോഴും തന്നെ സ്തുതിക്കണമെന്ന നിലപാട് ശെരിയല്ല. ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്. വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല. എന്നാൽ രാജീവ്‌ ചന്ദ്രശേഖർ വിഷയങ്ങളെ നന്നായി […]

India

ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിലെത്തി; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു

ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. പ്രധാനമന്ത്രി പ്രത്യേക വിരുന്നൊരുക്കും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ശൈഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. യു.എ.ഇ പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് ശൈഖ് ഹംദാൻ ഡൽഹിയിലെത്തുന്നത്. സന്ദർശനത്തിന്റെ […]

Uncategorized

കൂടുതൽ വീര്യത്തോടെ ശ്രീ​ ​ഗോകുലം മൂവീസിന്റെ ‘ഒറ്റക്കൊമ്പൻ’; ചിത്രീകരണം വിഷുവിന് ശേഷം

സുരേഷ് ​ഗോപിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഒറ്റക്കൊമ്പൻ സിനിമയുടെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കും. ഏപ്രിൽ ഏഴിന് ചിത്രീകരണം തുടങ്ങാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ​ഗോപിയുടെ ഔദ്യോ​ഗിക തിരക്കുകൾ കൂടി പരി​ഗണിച്ചാണ് ചിത്രീകരണം മാറ്റിവെച്ചത്. തിങ്കളാഴ്ച ഇന്ത്യയിലെത്തുന്ന ദുബായ് കിരീടാവകാശിയെ […]

Keralam

ആശാ വർക്കർമാരുടെ വിഷയം പരിഹരിക്കാൻ സർക്കാർ ആണ് ഇടപെടേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

ആശാ വർക്കർമാരുടെ വിഷയം പരിഹരിക്കാൻ സർക്കാർ ആണ് ഇടപെടേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സുരേഷ് ഗോപി പറയുന്നതും പ്രവർത്തിക്കുന്നതും എന്തെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല.ആശാ സമരത്തിൽ പ്രശ്നം പരിഹരികേണ്ടത് സർക്കാർ. സമൂഹത്തോട് കാട്ടുന്ന ക്രൂരതയാണിത്. മനുഷത്വമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇത് ഒരു തൊഴിലാളി വർഗ്ഗ സർക്കാർ […]

Keralam

തൃശ്ശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടക്കും, ഇപ്പോഴുള്ള വിവാദം തരികിട പരിപാടി; സുരേഷ് ഗോപി

തൃശ്ശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇപ്പോഴത്തെ വിവാദം തരികിട പരിപാടിയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പൂരം വെടിക്കെട്ട് ഗംഭീരമായി നടക്കും. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ദേവസ്വ ഭാരവാഹികളെ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ മുൻപിൽ കൊണ്ടുപോയി ഇരുത്തി അവരുമായി രണ്ടു മണിക്കൂർ ചർച്ച […]

Keralam

കേരളം മൊത്തം നമ്മള്‍ ഇങ്ങ് എടുക്കാന്‍ പോവുകയാണ്; ഇനി ബിജെപി അതുക്കുംമേലെയെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ‘ഭാരതത്തിനും നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മള്‍ ഇങ്ങ് എടുക്കാന്‍ പോവുകയാണെന്ന്’ കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ച രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നും പാര്‍ട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷപദവി രാജീവ് ചന്ദ്രശേഖറിന് ഭാരിച്ച […]

Keralam

‘അധ്യക്ഷ സ്ഥാനത്തിരിക്കാൻ മുരളീധരനോളം കഴിവ് രാജീവ് ചന്ദ്രശേഖറിനുണ്ട്’: സുരേഷ് ഗോപി

അധ്യക്ഷ സ്ഥാനത്തിരിക്കാൻ മുരളീധരനോളം കഴിവ് രാജീവ് ചന്ദ്രശേഖറിനുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാനം ബലപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അന്തരീക്ഷം ഒരുങ്ങട്ടെ. കേരളത്തിന് ഒരു വലിയ മാറ്റം പ്രതീക്ഷിക്കാം. നേതൃത്വം ആവശ്യപ്പെട്ടാൽ കൂടുതൽ സമയം പാർട്ടി പ്രവർത്തനത്തിയായി ഇനിയും ഇറങ്ങും. കൂടെ സിനിമയും ചെയ്യുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി ഇനി […]

Keralam

‘ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥമായി, അത്‌ അവസാനം വരെ ഉണ്ടാകും; സുരേഷ് ഗോപി

ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആത്മാർത്ഥത അവസാനം വരെ ഉണ്ടാകും. ആശാവർക്കർമാരുടെ സമരത്തിൽ കരകയറ്റം ഉണ്ടാകട്ടെ. പറയാനുള്ളത് ജെപി നദ്ദ പാർലമെൻറിൽ പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞത് തന്നെയാണ് പറയാനുള്ളത്. ആശാവർക്കർമാരുടെ സമരം പരിഹരിക്കല്ലല്ല, അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രിയെ താൻ […]

Keralam

‘അശ്‌ളീല പരാമര്‍ശത്തില്‍ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കണം’; കെ എന്‍ ഗോപിനാഥിനെതിരെ വനിതാ കമ്മീഷന് ആശാവര്‍ക്കേഴ്‌സിന്റെ പരാതി

സിഐടിയു നേതാവ് കെ എന്‍ ഗോപിനാഥിനെതിരെ വനിതാ കമ്മീഷന് പരാതിയുമായി ആശാവര്‍ക്കേഴ്‌സ്. അശ്‌ളീല പരാമര്‍ശത്തില്‍ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. കേരളാ ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷനാണ് പരാതി നല്‍കിയത്. ആശ വര്‍ക്കേഴ്‌സിനും സ്ത്രീ സമൂഹത്തിന് ആകെയും അവമതിപ്പ് ഉണ്ടാക്കിയ പരാമര്‍ശം എന്നാണ് പരാതി. സുരേഷ് ഗോപിയുടെ […]

Keralam

‘ആശാവർക്കർമാരുടെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിക്കും, പ്രധാനമന്ത്രിയെ ധരിപ്പിക്കും’: സുരേഷ് ഗോപി

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രി സമര വേദിയിലെത്തി ആശാവർക്കർമാരെ നേരിൽ കണ്ടു. സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആശാവർക്കർമാരുടെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിക്കും. വിഷയം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ധരിപ്പിക്കും. മാനദണ്ഡം പരിഷ്കരിക്കണമെന്ന് ആവശ്യം മുന്നോട്ട് വയ്ക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. […]